11 episodes

Asiaville is a multilingual original content network focused on Audio, Video and Text based digital native storytelling formats. It currently comprises four language verticals: Tamil, Malayalam, Hindi and English.

HOMOSAPIENS Asiaville Malayalam

    • Society & Culture

Asiaville is a multilingual original content network focused on Audio, Video and Text based digital native storytelling formats. It currently comprises four language verticals: Tamil, Malayalam, Hindi and English.

    കളർ കോഴികളുമായി ഒരു മുനിയപ്പൻ | HOMOSAPIENS EP 12

    കളർ കോഴികളുമായി ഒരു മുനിയപ്പൻ | HOMOSAPIENS EP 12

    കോഴിക്കോട് ജീല്ലയിലെ അമ്പലക്കുലങ്ങരയിൽ വെച്ചാണ് മുനിയപ്പനെ പരിചയപ്പെടുന്നത്. നാട് തമിഴ് നാട്ടിലെ സേലം. നാട്ടിലെ മൊബൈൽ സർവീസ് ബിസിനസ് കൊവിഡ് കാലത്ത് തകർന്നപ്പോൾ ജീവിതം പച്ച പിടിപ്പിക്കാനായി കളർ കോഴികളുമായി അതിർത്തി കടന്ന് കേരളത്തിലെത്തിയ ആൾ. പ്രവാസി. റോഡരികിലായി വെറുമൊരു കൗതുകത്തിന് വണ്ടി നിർത്തി അടുത്ത് ചെന്നപ്പോൾ മുനിയപ്പൻ തനിക്കറിയാവുന്ന മലയാളവും തമിഴും കലർത്തി ജീവിതം പറഞ്ഞു തുടങ്ങി. റോഡരികിലെ വാഹനങ്ങളുടെ ഇരമ്പങ്ങൾക്കൊപ്പം മുനിയപ്പന്റെ സ്വരം താണും ഉയർന്നും നിന്നു. കേൾക്കാം, കളർ കോഴികൾകൊപ്പം ഒരു മുനിയപ്പൻ | HOMOSAPIENS EP 12

    • 9 min
    HOMOSAPIENS EP 11: ജീവൻ തുടിക്കുന്ന കൈലാസിന്റെ ചലച്ചിത്ര ആർട്ട് വർ‌ക്കുകൾ

    HOMOSAPIENS EP 11: ജീവൻ തുടിക്കുന്ന കൈലാസിന്റെ ചലച്ചിത്ര ആർട്ട് വർ‌ക്കുകൾ

    ഒരു സിനിമ സിനിമയാവുന്നത് അതിലെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും നമ്മെ ആവേശം കൊള്ളിക്കുമ്പോഴോ സ്പര്‍ശിക്കുമ്പോഴോ ആണ്. ഇതിനൊപ്പം ആ സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോവുന്ന കാഴ്ചകളും ഏറെ പ്രധാനം തന്നെ. സിനിമയിലെ ആർട്ട്  വര്‍ക്കുകള്‍ക്ക് ഇവിടെയാണ് സ്ഥാനം. സംവിധായകനും എഴുത്തുകാരനും മനസില്‍ കാണുന്ന കഥയ്ക്ക് തത്തുല്യമായ രീതിയില്‍ സിനിമയിലെ രംഗങ്ങളും മറ്റും അണിയിച്ചൊരിക്കുന്ന ആർട്ട്  വര്‍ക്കുകാരെ സിനിമയുടെ മുഖ്യ ആകര്‍ഷകരെന്നോ സിനിമയുടെ പരസ്യക്കാരെന്നോ തന്നെ വിളിക്കാം. ഞൊടിയിട കൊണ്ട് സീനുകളില്‍ നിന്ന് സീനുകളിലേക്ക് മാറുമ്പോള്‍ മാറി വരുന്ന ലൊക്കേഷനുകളെ ആർട്ട്  വര്‍ക്കുകള്‍ കൊണ്ട് കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ സന്നിവേഷിപ്പിക്കാന്‍ കഴിയുന്നതാണ് ആർട്ട്  വര്‍ക്കുകളുടെ പ്രത്യേകത. എറണാകുളത്തെ കളമശേരി എച്ച് എം ടിയിലുള്ള ഒരു കെട്ടിടത്തില്‍ തമ്പടിച്ച് ഓരോ ആർട്ട്  വർക്കുകളും ശിൽപങ്ങളും നിർമിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസമായി ശ്രദ്ധിച്ചിരുന്നു. എന്താണ് സംഭവമെന്ന് അറിയാനായി ചെന്നപ്പോഴാണ് അവിടെ വെച്ച് ആർട്ട്  വര്‍ക്ക് ചെയ്യുന്നവരിലൊരാളായ കൈലാസിനെ പരിചയപ്പെടുന്നത്. മുമ്പ് സ്വതന്ത്ര്യമായും നിരവധി സിനിമകള്‍ക്ക് വേണ്ട് ആർട്ട് ചെയ്തിട്ടുണ്ട് തൃപ്പൂണിത്തുറക്കാരനായ കൈലാസ്. ആദ്യമായി ആർട്ട്  വര്‍ക്കുമായി സിനിമയിലെത്തിയത് ആകാശദൂത് എന്ന സിബി മലയില്‍ ചിത്രത്തിലൂടെയും. ഓര്‍മകളുടെ ഭാണ്ഡമഴിച്ച് ആർട്ട്  വര്‍ക്കുകളുടെ ലോകത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പതിയെ കൈലാസ് പറഞ്ഞു തുടങ്ങി. പശ്ചാത്തലത്തില്‍ തീര്‍പ്പിനു വേണ്ടി ചെയ്ത ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളിലൊന്ന് സാക്ഷിയുമായി. കേൾക്കാം, HOMOSAPIENS EP 11: ജീവൻ തുടിക്കുന്ന കൈലാസിന്റെ ച

    • 9 min
    HOMOSAPIENS EP 9: കഥകൾ ചൊരിഞ്ഞ് മഹേഷിന്റെ ടയറ് പീടിക

    HOMOSAPIENS EP 9: കഥകൾ ചൊരിഞ്ഞ് മഹേഷിന്റെ ടയറ് പീടിക

    സമയം വൈകുന്നേരം. ന​ഗരത്തിരക്കിനൊപ്പം വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടിയും ശബ്ദവും കേൾക്കാം. മഹേഷിന്റെ ടയറുകടയുടെ ഒരു ദിവസം പൂർണമാവാനൊരുങ്ങുകയാണ്. മിഷ്യനുകളും ബാക്കിയായ ടയറുകളുമല്ലാം കടയുടെ അകത്തേക്ക് എടുത്തുവെക്കാനുള്ള പുറപ്പാടിലാണ് അയാൾ. കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്തുള്ള കടവത്തൂരിലെ ടൗണിൽ എത്രയോ വർഷങ്ങളായി പ്രത്യേകിച്ചൊരു ബോർഡ് പോലുമില്ലെങ്കിലും നാട്ടുകാർക്ക് ഏറെ സുപരിചിതമാണ് മഹേഷിന്റെ ടയറുകട. പഞ്ചറൊട്ടിക്കലായാലും ടയറുമായി, വാഹനങ്ങളുമായി ബന്ധപ്പെട്ട എന്ത് കാര്യമായാലും ആദ്യം വിളിക്കുകയും ബന്ധപ്പെടുകയും ചെയ്യുക മഹേഷിനെയാണ്. മഹേഷ് അതോടെ തന്റേതായ നൈപുണ്യത്തോടെ  വിശേഷങ്ങൾ പറഞ്ഞും കഥകൾ ചൊരിഞ്ഞും തന്റെ ജോലിയിലേക്ക് കടക്കും. അന്നും അതേപോലെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായുള്ള ജീവിതം ടയറുകടയുടെ പശ്ചാത്തലത്തിൽ നിന്ന് മഹേഷ് പറഞ്ഞു തുടങ്ങി. കേൾക്കാം, HOMOSAPIENS EP 9: കഥകൾ ചൊരിഞ്ഞ് മഹേഷിന്റെ ടയറ് പീടിക

    • 10 min
    HOMOSAPIENS EP 8: ദാഹമകറ്റി ഇളനീരുമായി പ്രേമൻ

    HOMOSAPIENS EP 8: ദാഹമകറ്റി ഇളനീരുമായി പ്രേമൻ

    തൃശൂരിലുള്ള മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ മുന്നിൽ വെച്ചാണ് പ്രേമനെ പരിചയപ്പെടുന്നത്. അതും ഇത് പോലൊരു ഉഷ്ണിച്ച ദിനം. മുനിസിപ്പൽ സ്റ്റേഡിയത്തിനു മുന്നിലെ ഇളനീർ കൊണ്ട് തീർത്ത തെരുവുകച്ചവടപ്പന്തലിൽ പ്രേമൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ പാതിദാഹം മാറിയ ഞങ്ങൾ അപ്പോൾ തന്നെ മുഴുപ്പുള്ള ഇളനീരുകളിലൊന്നിൽ കണ്ണ് നട്ട് ഓർഡറും കൊടുത്തു. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ആ പ്രത്യേകതരം കത്തിച്ചലനങ്ങളോടെ അദ്ദേഹം ഇളനീർ നിമിഷനേരം കൊണ്ട് വെട്ടിത്തുറന്ന് ഞങ്ങൾക്കു മുന്നിലേക്ക് നീക്കി. കഴിഞ്ഞ മൂന്ന് വർഷമായി പ്രേമൻ ഇവിടെ മുൻസിപ്പൽ സ്റ്റേഡിയത്തിനു മുന്നിലുണ്ട് ഇളനീരുമായി. ഇതിനു മുമ്പ് 30 കൊല്ലമായി അന്ധേരിയിലായിരുന്നു. മുംബൈയിലെ കലാപമടക്കം കണ്ട മൂന്ന് പതിറ്റാണ്ടുകൾ. ഇളനീരിനൊപ്പം പ്രേമൻ ജീവിതവും പറഞ്ഞു തുടങ്ങി. കേൾക്കാം, HOMOSAPIENS EP 8: ദാഹമകറ്റി ഇളനീരുമായി പ്രേമൻ

    • 7 min
    HOMOSAPIENS EP: 7 കൂടെ കൂടിയ യവനിക, ഒപ്പം മലയാളത്തിലെ ആദ്യ മെ​ഗാ സീരിയലിലെ ചന്ദ്രേട്ടനും

    HOMOSAPIENS EP: 7 കൂടെ കൂടിയ യവനിക, ഒപ്പം മലയാളത്തിലെ ആദ്യ മെ​ഗാ സീരിയലിലെ ചന്ദ്രേട്ടനും

    വർഷങ്ങളായി മലയാളികളുടെ വിശിഷ്യാ ടെലിവിഷൻ പ്രേമികളുടെ ഇഷ്ടനടനാണ് യവനിക ​ഗോപാലകൃഷ്ണൻ. ഒരു കാലത്തെ ഹിറ്റ് മെ​ഗാസീരിയലായ സ്ത്രീയിലെ ചന്ദ്രേട്ടനായി അദ്ദേഹം പ്രേക്ഷകഹൃദയം കീഴടക്കിയ കാലഘട്ടമുണ്ടായിരുന്നു. നാടകരം​ഗത്ത് നിന്നാണ് യവനിക ​ഗോപാലകൃഷ്ണൻ സിനിമയിലെത്തിയത്. ആലുവ യവനിക എന്ന പ്രൊഫൽനൽ നാടകസമിതി 1984 ൽ തുടങ്ങിയതിനു ശേഷമാണ് അദ്ദേഹം അഭിനയരം​ഗത്തേക്കെത്തിയത്. പേരിനൊപ്പം സമിതിയുടെ പേര് കൂടി പതിയെ ചേർക്കപ്പെട്ടതോടെ ​ഗോപാലകൃഷ്ണനൊപ്പം യവനികയും കൂടെ കൂടി. യവനിക ​ഗോപാലകൃഷ്ണനെ കാണുമ്പോൾ ഏഷ്യാനെറ്റിലെ ആദ്യത്തെ മെ​ഗാസീരിയലായ സ്ത്രീ എന്ന സീരിയലിലെ ചന്ദ്രേട്ടനെയാണ് മനസിൽ ഓർമ വന്നത്. എറണാകുളം പാലാരിവട്ടത്തുവെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ മനസിലെ ചോദ്യങ്ങൾക്കെല്ലാം സരസമായ മറുപടികളിലൂടെ അദ്ദേഹം ജീവിതം പറയാൻ തുടങ്ങി. കേൾക്കാം, HOMOSAPIENS EP: 7 കൂടെ കൂടിയ യവനിക, ഒപ്പം മലയാളത്തിലെ ആദ്യമെ​ഗാസീരിയലിലെ ചന്ദ്രേട്ടനും

    • 20 min
    HOMOSAPIENS EP: 6- ഒരു ചായയ്ക്കൊപ്പം മാറിയ കൊച്ചിയുടെ കഥ പറയുന്ന സരോജ

    HOMOSAPIENS EP: 6- ഒരു ചായയ്ക്കൊപ്പം മാറിയ കൊച്ചിയുടെ കഥ പറയുന്ന സരോജ

    കളമശേരി എച്ച് എം ടിയിലെ ചായക്കടയുടെ ഓരങ്ങളിലിരുന്ന് പഴയ കൊച്ചിയുടേയും പുതിയ കൊച്ചിയുടെയും കഥകൾ പറയാൻ ഏറെ ആവേശമാണ് സരോജയ്ക്ക്. കേൾക്കാം, HOMOSAPIENS EP: 6- ചായയ്ക്കൊപ്പം, മാറിയ കൊച്ചിയുടെ കഥ പറയുന്ന സരോജ

    • 9 min

Top Podcasts In Society & Culture

The Interview
The New York Times
Inconceivable Truth
Wavland
This American Life
This American Life
Shawn Ryan Show
Shawn Ryan | Cumulus Podcast Network
Stuff You Should Know
iHeartPodcasts
The Happiness Lab with Dr. Laurie Santos
Pushkin Industries