പേടിച്ചു വിറപ്പിക്കുന്ന കോട്ടയുടെ രഹസ്യം; സിംഗിയയെ മോഹിപ്പിച്ച രത്നാവതി
Listen now
Description
ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞാൽ രാജസ്ഥാനിലെ ഒരു കോട്ടയാണ് ഉത്തരമായി ലഭിക്കുക. ആൾവാർ മേഖലയിലാണ് ആളുകളെ നൂറ്റാണ്ടുകളായി പേടിപ്പിക്കുന്ന ഭാൻഗർ കോട്ട നിലനിൽക്കുന്നത്. പണ്ട്, ഭാൻഗർ കോട്ടയിൽ രത്നാവതിയെന്ന അതിസുന്ദരിയായ രാജകുമാരി പാർത്തിരുന്നു. രത്നാവതിക്ക് വിവാഹപ്രായമായി, പലനാടുകളിൽ നിന്നും രാജകുമാരൻമാർ അവളെ ഭാര്യയാക്കണമെന്ന ആഗ്രഹത്തോടെ രാജാവിനു സമീപം ആലോചനകളുമായെത്തി. എന്നാൽ ആയിടെ അവിടെ വന്നു ചേർന്ന ഒരു ദുർമന്ത്രവാദിയായ സിംഗിയ രത്നാവതിയെ കണ്ട് ആകൃഷ്ടനായി. എങ്ങനെയും അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം അയാളിൽ ഉറച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Journey to Rajasthan's Bhangarh Fort, a place shrouded in mystery and fear. Unravel the tragic tale of Princess Ratnavati, the sorcerer's curse, and the unexplained events that plague this deserted fort, making it India's most haunted destination. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information.
More Episodes
Published 11/29/24
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24