കെ–അപ്പം എക്‌സ്‌പ്രസ്!
Listen now
Description
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി, കച്ചോടം പൊട്ടിയപ്പൊ വട്ടായിപ്പോയി.... ഏതമ്മായിക്കാണ് വട്ടായത്? അതിനെന്തൂട്ടാ ഇണ്ടായേ?.. അപ്പൊ കുട്ടി ഒന്നും അറിഞ്ഞില്ല്യേ? അതിവേഗത്തില് ലോകത്തിനൊപ്പം കുതിക്കണം... അതാണല്ലോ മലയാളികൾടെ വല്യ സ്വപ്നം. ഈ സ്വപ്നത്തില് അൽപ്പം യീസ്റ്റും ശർക്കരേം പഴോം ഇട്ട് കുഴച്ച് വേവിച്ചെടുത്ത് അപ്പമുണ്ടാക്കി വിൽക്കണം... അതായിരുന്നൂലോ മ്മ്ടെ സഖാക്കൾടെ സ്വപ്നം... എന്തൂട്ടാത്? വാ, പി.സനിൽകുമാർ പുത്യേ പോഡ്കാസ്റ്റും പുഴുങ്ങി വന്നിട്ട്ണ്ട്...! Enthoottath podcast featuring Vande Bharat and Silverline Project  
More Episodes
സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ... അതേത് രണഗാഥ? തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്‍പ്പാണവനൊരു ചെമ്പനീര്‍പ്പൂവ് എന്നു പാടാറ്ള്ളത് ഓർമണ്ടോ? എന്റെ ഇഷ്ടാ അതേതു പൂവാ? കൂട്ടരേ, ഒരിക്കലും മറക്കരുത്ട്ടോ ആ ചെമ്പനീർപ്പൂവിന്റെ പേര്. ഫോറിൻ ക്യാംപസില് കോട്ടും സൂട്ടുമിട്ട്, സ്മരണകളിരമ്പും രണസ്മാരകങ്ങളേ എന്നു...
Published 02/16/24
Published 02/16/24
പത്തായത്തില് ഒരു മണി നെല്ലില്യാച്ചാലും പൊരപ്പുറത്ത് പട്ടുകോണകം വിരിച്ചിടുന്ന ചെല കാർന്നോന്മാര് ല്യേ. ആ ജാതി ഗെഡികളുടെ കഥയാട്ടോ ഇത്. അരി വാങ്ങാൻ കാശില്ലെന്ന് പറയാനായിട്ട് പുത്തൻ ബസ്സില് നാടൊട്ടുക്ക് ചുറ്റിനടക്കുന്നൊരാള്. വീടിന്റെ കഴുക്കോലൂരി കത്തിച്ചിട്ടാണേലും എനിക്ക് ബിരിയാണി തന്നെ വേണംന്ന്...
Published 12/29/23