പുലിമുരുകൻ ടീം വീണ്ടും എത്തുന്നു..
Listen now
Description
മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ഒരൊറ്റ ചിത്രം മാത്രമേ വൈശാഖ് (Vysakh) സംവിധാനം ചെയ്‍തിട്ടുള്ളൂ. പക്ഷേ അദ്ദേഹത്തിന്‍റെയും മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞു ആ ചിത്രം. വിശേഷണങ്ങളൊന്നും ആവശ്യമില്ലാത്ത 'പുലിമുരുകന്‍' (Pulimurugan). പുലിമുരുകന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് 2019 ഒക്ടോബറില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ അതു സംബന്ധിച്ച അപ്‍ഡേറ്റുകള്‍ പിന്നീട് കണ്ടില്ല, വൈശാഖിന്‍റേതായി മറ്റു പല ചിത്രങ്ങളും പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വൈശാഖ് അടുത്തതായി ആരംഭിക്കാന്‍ പോകുന്ന ചിത്രം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ്. --- Support this podcast: https://anchor.fm/radiolemon/support