Malayalam Movie - Minnal Murali - New Song Released on November 23 | Uyire Oru Janmam ninne.. Mp3
Listen now
Description
മിന്നല്‍ മുരളിയിലെ (Minnal Murali) ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ(lyrical video) പുറത്തിറങ്ങി. 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന വരിയില്‍ തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ്  ഗാനം ആലപിച്ചിരിക്കുന്നത്. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 'തീ മിന്നല്‍ തിളങ്ങി, കാറ്റും കോളും തുടങ്ങി'; മിന്നല്‍ മുരളിയുടെ ടൈറ്റില്‍ ഗാന മുമ്പ് പുറത്തിറങ്ങിയിരുന്നു.വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ആക്ഷന്‍ ചിത്രം മിന്നല്‍ മുരളി യുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്. മിന്നല്‍ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെ: 'കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരു സൂപ്പര്‍ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങള്‍ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങള്‍ കൂടുതല്‍ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങള്‍ മുഴുവന്‍ ടീമിന്റെയും സപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ ഒരു പാട് സന്തോഷമുണ്ട്.' സിനിമയുടെ നിര്‍മ്മാതാവായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ സോഫിയ പോള്‍ പറയുന്നതിങ്ങനെ: 'ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഈ സിനിമ വെല്ലുവിളിയോടൊപ്പം ചാരിതാര്‍ഥ്യജനകവു