കോടതിമുറിയിൽ കറിക്കത്തികൊണ്ട് കസ്തൂർബാനഗറിലെ സ്ത്രീകളെഴുതിയ വിധി | Paranju Varumbol | Ep 14
Description
ആൾക്കൂട്ട കൊലകളെ ഒരുതരത്തിലും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്ന് അറിയുമ്പോൾ തന്നെ, അക്കു യാദവിന്റെ കൊലപാതകത്തിൽ ഇരുന്നൂറോളം വരുന്ന ആ സ്ത്രീകൾക്കൊപ്പം നിൽക്കാനേ മനസ് കൊണ്ട് നമുക്ക് കഴിയൂ. കാരണം ഭരണ വർഗത്തിന്റെ പൂർണ്ണ പിന്തുണയോടെ അയാൾ നടത്തിയ നായാട്ടിൽ അഭിമാനത്തിന്, ജീവിക്കാനുള്ള അവകാശത്തിന് മുറിവേറ്റ മനുഷ്യരുടെ പ്രതിരോധമായിരുന്നു നാഗ്പൂർ കോടതി വളപ്പിലെ ആ കൊലപാതകം.
വളർച്ചയിലേക്കുള്ള വഴിയിൽ തടസ്സമായതൊക്കെ തട്ടിത്തൊഴിച്ച്, ഇടക്ക് ഇടറിവീണ്, വീണ്ടും എഴുന്നേറ്റ് ആ രാഷ്ട്രീയജീവിതം പതിറ്റാണ്ടുകളോളം കേരളത്തിൽ സജീവ ചർച്ചയായി നിലകൊണ്ടു. ഗ്രൂപ്പിസം കൊടികുത്തി വാണപ്പോൾ അതിന്റെ നേട്ടവും കോട്ടവും കരുണാകരൻ ഒന്നിച്ചനുഭവിച്ചു
Published 05/28/23
മദ്രാസ് രാജാജി ഹാളിൽ തുടങ്ങി ഇങ്ങ് മലപ്പുറം പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽ കേന്ദ്രീകരിക്കപ്പെട്ട, ഹിന്ദുത്വ സംഘടനകൾക്ക് പോലും തള്ളിക്കളയാൻ കഴിയാത്ത മുസ്ലിം രാഷ്ട്രീയം പറയുന്ന സംഘടന. ഇതാണാ പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.
Published 05/28/23