Description
ശ്രീധരന്റെ ആദ്യത്തെ പ്രണയത്തെക്കുറിച്ചു പൊറ്റക്കാട് എഴുതി വെച്ചിരിക്കുന്നതിൽ ഒരു വിഷ്വൽസ് കിട്ടിയപ്പോൾ എഴുതിയ വരികളാണ്...
വരികൾ - സിജിത്
ഈണമിട്ട് പാടിയത് - കണ്ണൻ !
മഴ വരും നേരത്ത് നനയാതിരിക്കുവാൻ കുടയുമായ് നീയന്നു വന്നൂ..
മഴ വരും നേരത്ത് നനയാതിരിക്കുവാൻ കുടയുമായ് നീയന്നു വന്നൂ.
മിഴികളിൽ മൌനം നിറച്ചും..കാർകൂന്തലിൽ രാഗം മറച്ചും...
ഒരു കുടക്കീഴിലായൊരുമിച്ച് ചേർന്നന്ന് ഒരുപാടു ദൂരം നടന്നൂ..-നാം,
ഒരു പാടു ദൂരം നടന്നു...
ശ്യാമ മേഘങ്ങൾക്കിടയിൽ നിന്നൊരു വേള,
മിന്നൽതരി വീണുലഞ്ഞു പോയ് വിണ്‍ തലം..
നിന് വെണ്‍ വിരലുകൾ വിറയാർന്നതും, പിന്നെ
ഒരു നിമിവേഗത്തിലെന്നോടു ചേർന്നതും.
ആരോ പറഞ്ഞു സഖീ എന്നൊട്..ആദ്യാനുരാഗമാണെന്ന്..
പക്ഷെ, കാണും കിനാവുകളിൽ നിന് മുഖം തേടി ഞാൻ -
രാവുകൾ തോറും അലഞ്ഞൂ...!!
ചിരപരിചിതരെങ്കിലും, അകലം കുറിക്കുവാൻ വാക്കുകൾ നമ്മെ തടഞ്ഞു-
തമ്മിൽ പിണയുമീ, നോട്ടങ്ങളാൽ പ്രിയേ, നമ്മളിൽ ദൂരം കുറഞ്ഞു...