Episodes
നടക്കാൻ ഇറങ്ങിയപ്പോൾ വോയിസ് റെക്കോർഡ് ചെയ്ത ഒരു കഥയാണ്.
Published 04/19/23
ക്യൂബളം - ട്രൂ കോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിച്ച കഥയുടെ ഓഡിയോ
Published 04/14/23
പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു. അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. (തുടരും ) പത്ത് മിനിറ്റുകൾ കഴിഞ്ഞു കാണണം. എന്റെ വീടിന്റെ കോളിങ് ബെല്ലും ചിലച്ചു. ഞാൻ വാതിൽ...
Published 12/20/22
പുതിയ കഥ തുടങ്ങുന്നു (1 ) എന്റെ അയല്പക്കത്ത് താമസിക്കുന്നയാൾ കൊറിയൻ വംശജനാണ്. ഡൗൺടൗണിലെവിടെയോ ഉള്ള ഒരു ഏഷ്യൻ ഗ്രില്ലിലെ മെയിൻ ഷെഫ് ആണയാൾ. എന്ന് വെച്ചാൽ ഏഷ്യൻ ഗ്രില്ലിലെ പ്രിയപ്പെട്ട രുചികളിൽ ഒന്നായ മംഗോളിയൻ ബീഫിന്റെ എരിവും പുളിയും കൊത്തുമല്ലിയുടെയും ഉണക്ക മുളകിന്റെയും അളവ് നിശ്ചയിക്കുന്നയാൾക്കൂടിയാണ് എന്റെ അയൽക്കാരൻ എന്ന് ചുരുക്കം. അവധി ദിവസങ്ങളിൽ അയാൾ അയാളുടെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ സിഗരറ്റ് വലിക്കാൻ വന്നിരിക്കും. ഞാനപ്പോൾ എന്റെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ തയ്യാറാക്കി...
Published 12/16/22
ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 ൽ പ്രസിദ്ധീകരിച്ച കഥ  ഠോ  Adapt the plot from real life, and make up your own characters to fit into that story. Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction. - അമേരിക്കൻ സംവിധായകരും തിരക്കഥാകൃത്തുക്കളുമായ Coen സഹോദരന്മാർ പറഞ്ഞതാണ് (ഫാർഗോയൊക്കെ ടി കക്ഷികളുടെതാണ് ) .  സ്വപ്നത്തിലും, യാഥാർഥ്യത്തിലുമായി...
Published 08/15/22
ട്രൂ കോപ്പി തിങ്കിന്റെ വെബ്‌സീൻ മാഗസിനിൽ 71 മത് ലക്കം പതിപ്പിൽ പ്രസിദ്ധീകരിച്ച ത്രയം എന്ന കഥയുടെ ഓഡിയോ വേർഷൻ ! https://webzine.truecopy.media/paywall/1986/thrayam-story-by-sijith-v?fbclid=IwAR1xW-Q_L4OLAsbBFQeNiihFDNO64G7Wsu6K8IBQqxWwaBA1RogUVFOlcAY
Published 05/25/22
അനന്തമായി നിർമാണം നീളുന്ന പള്ളിവാസലിലെ 60 മെഗാവാട്ട് ജല വൈദ്യുത പദ്ധതിയെക്കുറിച്ചും കേരളത്തിലെ പണി നടക്കാത്ത ജലവൈദ്യുത പദ്ധതികളിലെ അഴിമതിയും തട്ടിപ്പുമെല്ലാം എഞ്ചിനീയർ ജേക്കബ് ജോസ് മുതിരേന്തിക്കൽ നോവലിൽ വിശദീകരിക്കുന്നുണ്ട്. ടണൽ നിർമാണത്തിലെ സാങ്കേതികതയും അതിൽ നടക്കുന്ന അഴിമതിയും, യന്ത്രങ്ങളുടെ സ്ഥാപിക്കലിലെ അഴിമതിയും വിവരിക്കുന്നു. നോവലിലൂടെ 3000 കോടി രൂപയോളം വരുന്ന വലിയ കുംഭ കോണത്തിൻ്റെ ചുരുളുകളാണഴിയുന്നത്. Book introduction and brief discussion with the writer. 
Published 03/23/22
Interview with Jacob Jose, author of Tunnel @ Pallivasal- technical novel about Pallivasal Project.  Episode Coming Soon !!
Published 03/22/22
Podcast Exclusive Story- Written and Narrated by Sijith തണുപ്പുള്ള ദിവസം. രാവിലെ തന്നെ നായക്കുട്ടിയുമായി മേരി മാർഗരറ്റ് നടക്കാനിറങ്ങി. ഉയരമധികം ഇല്ലാത്ത നായയാണ്..കടും തവിട്ടു നിറം മുഖത്തും വാലിന്റെ പകുതിയിലും ഉടലിന്റെ നടുക്കും ഇരു ചെവികളും തുമ്പത്തുമായി ചായം പൂശിയത് പോലെ കാണപ്പെട്ട ആ നായക്കുട്ടി കാണുന്ന കാഴ്ചയിൽ ഓമനത്തം തുളുമ്പുന്ന ഒന്നാണ്. നടപ്പാതയിൽ വീണു കിടക്കുന്ന കരിയിലകൾക്ക് മുകളിലൂടെ നായയെയും കൊണ്ട് നടക്കാനിറങ്ങിയ മേരി മാർഗരറ്റ് പതിവിലധികം നിരാശവതിയായിരുന്നു. നടപ്പാതയിൽ നിന്ന്...
Published 02/18/22
Book introduction - Aswadthamavu Verum Oru Aana by M Sivasankar published by DC Books
Published 02/06/22
ലൂയി പതിനാറാമൻ ഒരു ഫ്രഞ്ച് സായ്‌വ് ആണ്. യഥാർത്ഥ പേര് എന്തോ ഒരു “ഴാങ്” ആണെങ്കിലും നിങ്ങൾക്കൊക്കെ മനസിലാക്കാനും വിളിക്കാനുമുള്ള എളുപ്പത്തിന് ലൂയി പതിനാറാമൻ എന്ന് അഭിസംബോധന ചെയ്യുന്നതാണ്. വയസ് അൻപത് കഴിഞ്ഞിരിക്കുന്നു, ഉയരം മീഡിയം. ഇളം പച്ചയിലേക്ക് കയറി തുടങ്ങുന്ന വെളുത്ത ശരീരം. വെളുത്ത തന്നെ നാരുകൾ തിങ്ങി നിറഞ്ഞ നീളൻ തലമുടികൾ ഒരിക്കലും ഒരു വശത്തും ഒതുങ്ങി കിടക്കില്ല. വെളുത്ത പലകപോലുള്ള പല്ലുകൾ. ഇടക്കിടെ ചിരിക്കുന്നത് കൊണ്ട് അവ തെളിഞ്ഞു തന്നെയെല്ലായിപ്പോഴും കാണാം. ആളൊരു രസികനും...
Published 01/26/22
ശ്രീധരന്റെ ആദ്യത്തെ പ്രണയത്തെക്കുറിച്ചു പൊറ്റക്കാട് എഴുതി വെച്ചിരിക്കുന്നതിൽ ഒരു വിഷ്വൽസ് കിട്ടിയപ്പോൾ എഴുതിയ വരികളാണ്... വരികൾ - സിജിത്  ഈണമിട്ട് പാടിയത് - കണ്ണൻ ! മഴ വരും നേരത്ത് നനയാതിരിക്കുവാൻ കുടയുമായ് നീയന്നു വന്നൂ.. മഴ വരും നേരത്ത് നനയാതിരിക്കുവാൻ കുടയുമായ് നീയന്നു വന്നൂ. മിഴികളിൽ മൌനം നിറച്ചും..കാർകൂന്തലിൽ രാഗം മറച്ചും... ഒരു കുടക്കീഴിലായൊരുമിച്ച് ചേർന്നന്ന് ഒരുപാടു ദൂരം നടന്നൂ..-നാം, ഒരു പാടു ദൂരം നടന്നു... ശ്യാമ മേഘങ്ങൾക്കിടയിൽ നിന്നൊരു വേള,  മിന്നൽതരി വീണുലഞ്ഞു പോയ്...
Published 12/08/21
ഗ്രപുരം ഗവ യുപി സ്‌കൂളിലെ കണക്ക് മാഷായ ശശിധരൻ മാസ്റ്ററിനു ഗൾഫ് യുദ്ധവുമായി എന്ത് ബന്ധമെന്നാവും ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്. ഉഗ്രപുരത്തങ്ങാടിയിൽ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കു മാറി, കടകൾക്ക് പിന്നിലായി, വയലിന് കുറുകെയുള്ള മൺ റോഡിലൂടെ നടന്നു ചെന്നാൽ കാണുന്ന പുത്തൻ വീട് അതും ഭിത്തി തേയ്ക്കാത്ത ടൈപ്പ് ചുവന്ന കോൺക്രീറ്റ് വീട് ശശിധരൻ മാസ്റ്റർക്ക് നഷ്ടമായത് ഗൾഫ് യുദ്ധം എന്നൊരു ഒറ്റ കാരണം കൊണ്ട് മാത്രമാണ്. അപ്പോൾ നിങ്ങൾ ചോദിക്കും, നിങ്ങളുടെ അറിവിലും പരിചയത്തിലും ശശിധരൻ മാസ്റ്റർക്കോ, ഭാര്യ ശാന്തകുമാരി...
Published 11/16/21
പണ്ട് പണ്ട് ഭൂമിയുടെ അവകാശികൾ ഭൂതങ്ങളായിരുന്നു. ഭൂമി അടക്കി വാഴാൻ വേണ്ടി ദൈവം സൃഷ്ടിച്ചത് ഭൂതങ്ങളെ ആയിരുന്നു. ഭൂമിയിൽ നിറയെ ശുദ്ധവായു നിറഞ്ഞു നിന്നിരുന്ന കാലം. പക്ഷികളും, പൂക്കളും, മഞ്ഞു തുള്ളികളും, വലിയ നീലത്തടാകങ്ങളും, വൻ മരങ്ങളും എല്ലാം ഭൂമിയെ സ്വർഗം പോലെ നിലനിർത്തി പോന്നിരുന്നു. ഭൂതങ്ങൾക്ക് ചിറകുകളും, പറക്കാനുള്ള കഴിവും ഉണ്ടായിരുന്നു. മരണമില്ലാത്തവരായിരുന്നു ഭൂതങ്ങൾ…അവർ വലിയ മരങ്ങളുടെ ചില്ലകളിൽ ആരും ശല്യപ്പെടുത്താതെ ആർക്കും ശല്യമാകാതെ ജീവിച്ചു പോന്നു. Story Written and Narrated by...
Published 06/12/21
പറഞ്ഞു കേട്ട കഥകളിൽ നിന്നൊരെണ്ണം രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി അവതരിപ്പിക്കുന്നു.  ഇട്ടിച്ചന്റെയും തൊമ്മിച്ചന്റെയും കൂട്ടു കച്ചവടത്തിൽ കൊതിയുടെ പങ്കിനെക്കുറിച്ചുള്ള കഥ.  Read the text version here - https://kadhafactory.com/2021/02/27/കൊതി/ 
Published 06/04/21