Description
ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 ൽ പ്രസിദ്ധീകരിച്ച കഥ
ഠോ
Adapt the plot from real life, and make up your own characters to fit into that story.
Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction.
- അമേരിക്കൻ സംവിധായകരും തിരക്കഥാകൃത്തുക്കളുമായ Coen സഹോദരന്മാർ പറഞ്ഞതാണ് (ഫാർഗോയൊക്കെ ടി കക്ഷികളുടെതാണ് ) .
സ്വപ്നത്തിലും, യാഥാർഥ്യത്തിലുമായി അനുഭവിച്ചറിഞ്ഞ, നേർക്ക് വലിച്ചെറിഞ്ഞു കിട്ടിയ അനുഭവങ്ങളെ ഭാവനയിലിട്ട് പാചകം ചെയ്തെഴുതിയ കഥയാണ് ഠോ.
ഷെർലോക് ബെന്നിയും, വിജയൻ പിള്ളയും, സുജനപാലും, മാഷും ടീച്ചറും, കുഞ്ഞേട്ടന്മാരും, ചൂടൻ ബൈജുവും, പെണ്ണും എല്ലാം പാരലൽ യൂണിവേഴ്‌സ് പോലൊരു ലോകത്തിരുന്നു ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ കഥ ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിക്കുന്നത്.
ഒരു കഥയും എഴുതി പൂർത്തിയാവുന്നില്ല...അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു.
ദുരൂഹതകളും, അതിശയങ്ങളും നിറഞ്ഞ കുന്നിൻചെരുവിൽ പൊട്ടിപ്പുറപ്പെട്ട ഠോ ..കഥാകാരന്റെ ശബ്ദത്തിൽ
വായിക്കൂ..അഭിപ്രായങ്ങൾ പങ്കു വെക്കൂ.