Episodes
വലിയ പണക്കാരനാണ് രാം ലാല്‍ . വ്യവസായം നടത്തി ധാരാളം പണം സമ്പാദിച്ചിട്ടുണ്ട്. പക്ഷേ സമ്പത്ത് കൂടിയിട്ടും വലിയ സന്തോഷം ഒന്നുമില്ല. അങ്ങനെ രാം ലാല്‍ ഒരു സന്യാസിയുടെ അടുത്തെത്തി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം;ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Published 06/01/24
ജയാനന്ദന്‍ രാജാവിന്റെ കൊട്ടാരവളപ്പില്‍ വലിയൊരു പഴത്തോട്ടം ഉണ്ടായിരുന്നു. മുന്തിരി, പേരയ്ക്ക, മാങ്ങ, ഓറഞ്ച് എന്നിങ്ങനെ   വിവിധ ഇനം പഴങ്ങള്‍കൊണ്ട്  സമ്പന്നമായിരുന്നു പഴത്തോട്ടം. സന്തോഷ് വള്ളിക്കോടിന്റെ കഥ.  അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Published 05/25/24
ഒരിക്കല്‍ ജ്ഞാന ദത്തന്‍ എന്ന സന്യാസിയുടെ അടുത്ത് ഒരു പണ്ഡിതന്‍ എത്തി. എന്നിട്ട് സന്യാസിയോട് അല്‍പ്പം ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു..സ്വാമി അങ്ങയുടെ ഒരു സുഹൃത്തിനെപ്പറ്റി ഒരു കാര്യം പറയാനുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ്.  പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  
Published 05/20/24
ഒരിടത്ത് തീര്‍ത്ഥാനന്ദ എന്ന് പേരുള്ള ഒരു സന്യാസി ഉണ്ടാരുന്നു. ആളുകളുടെ പ്രശ്‌നം കേട്ട് അദ്ദേഹം പ്രതിവിധി നിര്‍ദ്ദേശിക്കാറുള്ളതുപോലെ ധാരാളം ആളുകള്‍ തീര്‍ത്ഥാനന്ദയെ കാണാന്‍ വരാറുണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 
Published 05/11/24
ഒരു തെരുവില്‍ സര്‍ക്കസ് നടക്കുകയാണ്. ഒരു മനുഷ്യന്‍ അയാളുടെ ചെറിയ മകനെയും തോളത്തുവെച്ചുകൊണ്ട്. വളരെ ഉയരത്തില്‍ വലിച്ചുകെട്ടിയിരുന്ന കയറിലൂടെ  അതി സാഹസികമായി നടക്കുകയാണ്.  സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍
Published 05/04/24
ബോധാനന്ദ സ്വാമി എന്ന സന്യാസിക്ക് പട്ടണത്തില്‍ ഒരു ആശ്രമമുണ്ട്. ആശ്രമത്തിലെത്തുന്നവര്‍ക്കായി അദ്ദേഹം ആഴ്ച തോറും അദ്ദേഹം. നന്മയെയും സ്‌നേഹത്തെയും പറ്റിയൊക്കെ പ്രഭാഷണം നടത്താറുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Published 04/27/24
ഒരിക്കല്‍ ഒരു സ്‌കൂളില്‍ നിന്നും കുട്ടികളും അധ്യാപകരും ദൂരെ സ്ഥലത്തേക്ക് ടൂര്‍ പോവുകയായിരുന്നു. സ്‌കൂളില്‍ നിന്ന് സ്ഥിരം ടൂര്‍ പോകുന്ന ബസുകാരെ തന്നെയാണ് ഇത്തവണയും വിളിച്ചത്.  അതുകൊണ്ട് പോകേണ്ട വഴികളെക്കുറിച്ച് ഡ്രൈവര്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട്  മിക്‌സിങ്: എസ്.സുന്ദര്‍
Published 04/20/24
മഹാക്രൂരനായ ഭരണാധികാരിയായിരുന്നു നാഗേന്ദ്രന്‍ രാജാവ്. നിസാര കാര്യങ്ങള്‍ക്ക് പോലും രാജാവ് വധശിക്ഷയാണ് കൊടുക്കുക. രാജാവിന്റെ കൊട്ടാരത്തില്‍  അമൂല്യങ്ങളായ 20 മണ്‍പാത്രങ്ങള്‍ ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 
Published 04/13/24
വളരെ അകലെയുള്ള ഗ്രാമത്തില്‍ ഒരിക്കല്‍ ഒരു ദരിദ്രനായ കര്‍ഷകന്‍  ജീവിച്ചിരുന്നു. അയാള്‍ക്ക് ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. മക്കള്‍ മൂന്ന് പേരും മിടുക്കികളായിരുന്നു. പുനരാഖ്യാനം ഡോ.കെ.എസ് ശ്രീകുമാര്‍: അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  
Published 04/06/24
മഹാപണ്ഡിതനായിരുന്നു ജയദേവന്‍. ഒരിക്കല്‍  അദ്ദേഹം ഒരു സന്യാസിയെ കാണാനെത്തി. സന്യാസിയെ വണങ്ങിയിട്ട് ജയദേവന്‍ പറഞ്ഞു സ്വാമി  ജീവിതത്തിന്റെ യഥാര്‍ത്ഥ സത്യമെന്താണെന്ന് എനിക്ക് പഠിക്കണം. അതെനിക്ക് അങ്ങ് പഠിപ്പിച്ചു തരണം:   സന്തോഷ് വള്ളിക്കോടിന്റെ കഥ.  അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍ 
Published 03/09/24
ഒരിക്കല്‍ മഹാവിഷ്ണു തന്റെ ഭക്തനായ നാരദനോട്. അദ്ദേഹത്തിന്റെ ഭക്തിയില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞു. ''നാരായണ.. നാരായണ അതിനര്‍ത്ഥം ഞാന്‍ തന്നെയാണ് അങ്ങയുടെ ഏറ്റവും നല്ല ഭക്തനെന്നല്ലേ ഭഗവാനേ''. നാരദന്‍ ചോദിച്ചു. എന്നാല്‍ അല്ലായെന്നായിരുന്നു മഹാവിഷ്ണുവിന്റെ മറുപടി. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം. എസ്.സുന്ദര്‍
Published 02/17/24
തായ്‌ലാന്‍ഡില്‍ ചായ് എന്നൊരു ആളുണ്ടായിരുന്നു. ഒരിക്കലയാള്‍ നഗരത്തിലെ തിരക്കുള്ള ഒരു റെസ്റ്റോറെന്റിലെത്തി. പാമ്പ്,തവള, എലി തുടങ്ങിയവ പൊരിച്ചതും റോസ്റ്റുമാണ് അവിടുത്തെ സെപഷ്യല്‍. സന്തോഷ് വള്ളിക്കോടിന്റെ കഥ. , അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്‌
Published 01/29/24
കുറിഞ്ഞിക്കാട്ടിലെ ഏറ്റവും വലിയ അപകടകാരിയാണ് കാലന്‍ സിംഹം.കാട്ടിലെ മൃഗങ്ങളെയെല്ലാം വേട്ടയാടിപിടിച്ച് കൊന്ന് തിന്നുന്നതാണ് മൂപ്പരുടെ രീതി. കാട്ടിലെ മറ്റ് ജീവികളെല്ലാം കാലന്‍ സിംഹത്തെ പേടിച്ചാണ് ജീവിക്കുന്നത്. അര്‍ജുന്‍ ജെയിലിന്റെ കഥ, അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്‌
Published 01/22/24
ഒരിക്കല്‍ ഒരു സത്രത്തില്‍ രണ്ട് യാത്രക്കാര്‍ വന്നെത്തി. രണ്ടുപേരും രണ്ട് വ്യത്യസ്ത സ്ഥലത്ത് നിന്നാണ് വരുന്നത്. എന്നാല്‍ പിറ്റേന്ന് രണ്ടുപേര്‍ക്കും ഒരേ വഴിക്കാണ് പോകേണ്ടത്. അങ്ങനെയവര്‍ ഒരാഴ്ച്ചയോളം ഒരുമിച്ച് യാത്ര ചെയ്തു.. ഒടുവില്‍ രണ്ടുപേര്‍ക്കും രണ്ടുവഴിക്ക് തിരിയേണ്ട സ്ഥലമെത്തി.സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Kids stories podcast
Published 01/18/24
ഒരിക്കല്‍ ഗുരുകുലത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഒരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിയുള്ള കാര്യം എന്താണെന്ന് ഓരോ കുട്ടിയും അവരവരുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Kids stories podcast
Published 01/13/24
സോനുക്കുറുക്കനും ജിനുക്കരടിയും ചങ്ങാതിമാരായിരുന്നു. ഊണും ഉറക്കവുമെല്ലാം ഒന്നിച്ചുതന്നെ. എവിടെ യാത്ര പോയാലും അവര്‍ ഒരുമിച്ചേ പോകാറുള്ളു. ശ്രീകുമാര്‍ ചേര്‍ത്തലയുടെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Published 01/08/24
പണ്ഡിതനായ വിദ്യാധരന്റെ ശിക്ഷ്യന്മാരാണ് അജയനും വിജയനും. അവരുടെ വിദ്യാഭ്യാസം തീരാറായപ്പോള്‍ ഒരു പരീക്ഷ നടത്താന്‍ വിദ്യാധരന്‍ തീരുമാനിച്ചു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദര്‍
Published 01/06/24
പണ്ട് റഷ്യയിലെ ഒരു വ്യാപാരിക്ക് മൂന്ന് പെണ്‍മക്കള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ദൂരെയാത്രയ്ക്ക് ഒരുങ്ങിയ വ്യാപാരി അവരോട് ചോദിച്ചു. യാത്ര കഴിഞ്ഞുവരുമ്പോള്‍ എന്താണ് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരേണ്ടത്. കഥ അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത്. ശബ്ദ മിശ്രണം: എസ്.സുന്ദര്‍
Published 01/02/24
ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പ് ഒരു മരപ്പണിക്കാരന്റെ വീട്ടില്‍ കയറി. രാത്രിയായതിനാല്‍ എല്ലാവരും നല്ല ഉറക്കത്തിലാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Published 12/28/23
ഒരു ഗ്രാമത്തില്‍ ചങ്ങാതിമാരായ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കുട്ടി ആ ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് താമസമാക്കി പിന്നീടയാള്‍ അറിയപ്പെടുന്ന ഒരു സന്യാസിയായി മാറി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദ മിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Published 12/16/23
കൂലിപ്പണിയെടുത്ത് അന്നന്ന് കിട്ടുന്ന കാശിന് അന്നന്ന് കുടുംബം പുലര്‍ത്തുന്ന ആളായിരുന്നു രാമു. ഭാര്യയും മക്കളുമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന രാമുവിന്റെ വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Kuttikkathakal പ്രൊഡ്യൂസര്‍
Published 12/11/23
പണ്ട് റഷ്യയില്‍ ധനികനായ ഒരു വ്യാപാരിയുണ്ടായിരുന്നു. അയാള്‍ക്ക് ഇവാന്‍ എന്നു പേരുള്ള സമര്‍ഥനും സുന്ദരനും സത്യസന്ധനുമായ ഒരാണ്‍കുട്ടി പരിചാരകനായി ഉണ്ടായിരുന്നു. വ്യാപാരി ക്രൂരനായിരുന്നു. പരിഭാഷപ്പെടുത്തിയത്; ജോസ് പ്രസാദ്. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Language of the birds
Published 12/04/23
പല ചരക്കുകട നടത്തുകയാണ് ഗോവിന്ദന്‍. കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ മണി എന്നൊരു ചെറുപ്പക്കാരനും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍
Published 12/02/23
നഗരത്തില്‍ ഒരു ചെറിയ റസ്‌റ്റോറന്റ് നടത്തുകയാണ് മനോഹരന്‍. ബ്രോക്ക് ഫാസ്റ്റിന് ഭയങ്കര തിരക്കാണ് അവിടെ. കസേരകള്‍ ഒഴിവില്ലാത്തതുകൊണ്ട് പലരും കൈയ്യില്‍ വാങ്ങിനിന്നുകൊണ്ടാണ് കഴിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്‌ | kids stories podcast
Published 11/27/23
ദീപു അച്ഛന്‍ പ്രദീപിന്റെ കൂടെ ബീച്ചിലെത്തിയതാണ്. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ ദീപു ഒരു പരസ്യ ബോര്‍ഡ് ശ്രദ്ധിച്ചു. ജീവിതവിജയത്തിന് നൂറ് വഴികള്‍' എന്ന പുസ്തകത്തിന്റെ പരസ്യമായിരുന്നു അത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Published 11/20/23