Description
പി.ആർ ഏജൻസിയും പിണറായിയുടെ അഭിമുഖവും, പി.വി. അൻവറും ആരോപണങ്ങളും, ആർ.എസ്.എസും കേരള ഭരണവും തുടങ്ങി കേരളത്തിലെ സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അഭിമുഖീകരിക്കുന്ന കാലിക പ്രതിസന്ധികളെപ്പറ്റി സംസാരിക്കുകയാണ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സി.പി.എമ്മിന്റെ ഇപ്പോൾ നടക്കുന്ന ബ്രാഞ്ച് / ലോക്കൽ സമ്മേളനങ്ങൾ ഈ പ്രശ്നങ്ങളെ എങ്ങനെയാണ് കാണുന്നതെന്നും സി.പി.എം ഇനി സ്വതന്ത്രരെ വെച്ചുള്ള തെരഞ്ഞെടുപ്പ് പരീക്ഷണങ്ങൾ നടത്തുമോ എന്നും കമൽറാം സജീവുമായുള്ള ഈ ദീർഘ സംഭാഷണത്തിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാവുകൂടിയായ ടി.പി. രാമകൃഷ്ണൻ വിശദീകരിക്കുന്നു.
ഗാനമേള എന്ന കലാരൂപത്തിന്‍റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്ന് പറയുകയാണ് പ്രകാശ് ഉള്ളിയേരി. ഗാനമേളകളില്‍ സംഗീതം ചെയ്ത അനുഭവങ്ങളും എങ്ങനെയാണ് ഗാനമേള മാറിയതെന്നും പറയുന്നു.
Published 11/22/24
കോവിഡിന് ശേഷം പെട്ടെന്നുള്ള കുഴഞ്ഞു മരണം കൂടുതലാണെന്ന് പറയാറുണ്ട്. ജിമ്മിൽ പോകുന്നവർക്കിടയിൽ ഹാർട്ട് അറ്റാക്കുകൾ കൂടുന്നു, വെളിച്ചെണ്ണ കൂടുതൽ ഉപയോഗിക്കുന്നത് ഹൃദയരോഗ്യത്തെ ബാധിക്കും. ഇങ്ങനെ നിരവധി കാര്യങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ഇതൊക്കെ വാസ്തവമാണോ? ഹൃദയത്തെ എങ്ങനെയെല്ലാം പരിപാലിക്കണം, ഏതെല്ലാം...
Published 11/22/24