Episodes
ഗാനമേള എന്ന കലാരൂപത്തിന്‍റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്ന് പറയുകയാണ് പ്രകാശ് ഉള്ളിയേരി. ഗാനമേളകളില്‍ സംഗീതം ചെയ്ത അനുഭവങ്ങളും എങ്ങനെയാണ് ഗാനമേള മാറിയതെന്നും പറയുന്നു.
Published 11/22/24
കോവിഡിന് ശേഷം പെട്ടെന്നുള്ള കുഴഞ്ഞു മരണം കൂടുതലാണെന്ന് പറയാറുണ്ട്. ജിമ്മിൽ പോകുന്നവർക്കിടയിൽ ഹാർട്ട് അറ്റാക്കുകൾ കൂടുന്നു, വെളിച്ചെണ്ണ കൂടുതൽ ഉപയോഗിക്കുന്നത് ഹൃദയരോഗ്യത്തെ ബാധിക്കും. ഇങ്ങനെ നിരവധി കാര്യങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ഇതൊക്കെ വാസ്തവമാണോ? ഹൃദയത്തെ എങ്ങനെയെല്ലാം പരിപാലിക്കണം, ഏതെല്ലാം ലക്ഷണങ്ങളെ അവഗണിക്കരുത്? വിശദമായി സംസാരിക്കുകയാണ് ഡോ. നാസർ യൂസഫ്
Published 11/22/24
മാന്ത്രിക വിരലുകളുള്ള സംഗീതകാരനാണ് പ്രകാശ് ഉള്ളിയേരി. ഹരിഹരൻ, ശങ്കർ മഹാദേവൻ, മാൻഡലിൻ ശ്രീനിവാസൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള കീബോർഡ് - ഹാർമോണിയം വാദകനാണ് പ്രകാശ്. കഴിഞ്ഞ 45 വർഷമായി ഗാനമേളകളിലൂടെയും ആൽബങ്ങളിലൂടെയും ഫ്യൂഷൻ സംഗീത പരിപാടികളിലുടെയും തൻ്റെ സംഗീത യാത്ര തുടരുന്ന പ്രകാശ് സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.
Published 11/21/24
നായനാരും മറ്റു പാര്‍ടികളിലെ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും രസകരമായ അനുഭവങ്ങളെക്കുറിച്ചും മനസു തുറക്കുന്നു ഇ.കെ. നായനാരുടെ ജീവിതപങ്കാളി ശാരദ ടീച്ചർ. Watch full episode: https://truecopythink.media/memoir/sarada-nayanar-interview-with-sanitha-manohar-part-1
Published 11/20/24
അടിയന്തിരാവസ്ഥക്കാലത്ത് നായനാരുടെ ജയിൽ ജീവിതത്തെക്കുറിച്ചും, കുടുംബ ജീവിതത്തിലെ സഖാവിനെക്കുറിച്ചും ഇ.കെ. നായനാരുടെ ജീവിതപങ്കാളി ശാരദ ടീച്ചർ സംസാരിക്കുന്നു. Watch full episode: https://truecopythink.media/memoir/sarada-nayanar-interview-with-sanitha-manohar-part-1
Published 11/19/24
‘‘ആദ്യമായി വന്നു കയറിയ വീട്ടിൽ ഞാൻ ശരിക്കും ഒറ്റക്കായതുപോലെ തോന്നി. ശ്വാസം മുട്ടുന്നുണ്ടായിരുന്നു എനിക്ക്. ഞാൻ ഒറ്റക്കാണെന്ന് ഓർത്ത് എന്റെ കണ്ണു നിറഞ്ഞൊഴുകി. യേശുദാസ് എനിക്കുവേണ്ടി എന്നതുപോലെ അപ്പോഴും സ്വാതിതിരുനാളിന്റെ വരികൾ പാടിക്കൊണ്ടിരുന്നു…’’ നിരാശയുടെ പടുകുഴിയിലേക്ക് പതിക്കുമ്പോൾ പല സ്ത്രീകളുടെയും ആത്മഗതമായി മാറുന്ന പാട്ടുകളെക്കുറിച്ചാണ്, സ്വന്തം ജീവിതസന്ദർഭങ്ങളുമായി ചേർത്തുവച്ച് എസ്. ശാരദക്കുട്ടി ഇത്തവണ ‘പടംപാട്ടുകളിൽ’ എഴുതുന്നത്.
Published 11/17/24
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മറ്റു പ്രസ്ഥാനങ്ങളും ഭരണഘടനാപരമായ ഈ ആവശ്യത്തോട് മുഖം തിരിച്ചുനിൽക്കുകയാണ്. ലക്ഷങ്ങൾ കോഴ വാങ്ങി സ്വന്തം ജാതിയിലെയും സമുദായത്തിലെയും ആളുകൾക്കുമാത്രം ജോലി നൽകുന്ന അനീതി​ക്കെതിരെ ഭരണകൂടങ്ങൾ നിശ്ശബ്ദരാണ്. ഏറ്റവും ഒടുവിൽ പുറത്തു വന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലും എയിഡഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന ശുപാർശ ഉണ്ടായിട്ടും ഇടതുപക്ഷ സർക്കാർ ക്രൂരമായ...
Published 11/16/24
ആദ്യ സിനിമ കയ്പ്പ് നിറഞ്ഞ അനുഭവമാണ് തന്നതെങ്കിലും അവിടെ നിന്ന് തിരിച്ച് നടന്ന് മലയാളികളുടെ ഹൃദയത്തിലേക്ക് കയറിയ നടനാണ് വിനോദ് കോവൂര്‍. ഏറെ പ്രതീക്ഷയോടെ ആദ്യ സിനിമയുടെ ലൊക്കേഷനിലെത്തിയപ്പോള്‍ വേഷമില്ലെന്ന് പറഞ്ഞു തിരിച്ചയക്കപ്പെട്ട അനുഭവം. അവിടെ നിന്ന് മിനി സ്ക്രീനിലും സിനിമകളിലൂമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ കഥ. വിനോദ് കോവൂര്‍ സംസാരിക്കുന്നു.
Published 11/15/24
പുസ്തക പ്രസാധനത്തിന്റെ ആവേശം കൂടുതലാളുകളെ പ്രസാധന സംരഭകരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതിൽ ചിലർ മാത്രം കച്ചവടപരമായി വിജയിക്കുന്നു. മണ്ണെണ്ണവിളക്കിന്റെ പ്രകാശവലയത്തിലേക്ക് ആസക്തിയോടെ വന്നടുക്കുന്ന പ്രാണികളുടെ ആത്മത്യാഗവാസനയ്ക്കു തുല്യമായൊരു സാഹസികത ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. പുസ്തക വിപണി മാസ്മരിക ഭാവത്തോടെ പുതിയ ഇരകളേയും വേട്ടക്കാരേയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Published 11/14/24
മലയാറ്റൂരും തോപ്പിൽ ഭാസിയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ബാലാമണിയമ്മയും ആർ. കെ. നാരായണനും വൈക്കം മുഹമ്മദ് ബഷീറും ജീവിതത്തിൽ കണ്ട അതീന്ദ്രിയമെന്ന് വിശേഷിപ്പിക്കാറുള്ള അനുഭവങ്ങളുടെ വാസ്തവം തെരയുന്നതിൽ അര്‍ഥമുണ്ടോ ?
Published 11/13/24
ഭൂരിപക്ഷത്തിനും യാത്രയിന്നും സ്വപ്നം മാത്രമാണ്. അപ്പോഴാണ് നമുക്ക് ചെറുയാത്രകൾ സാധ്യമാകുന്നത്. ഓരോ യാത്രയും ഓരോ അനുഭവമാണ്. അത് പുതിയ ലോകത്തെ കാണിച്ചുതരുന്നു. മനസ് വിശാലമാക്കുന്നു.
Published 11/12/24
ബോഗെയ്ൻവില്ലയിലെ സ്തുതിപ്പാട്ട്  കേൾക്കുമ്പോൾ ആകുലതയൊഴിഞ്ഞ ഒരയവ് ഹൃദയത്തെ ഭാരരഹിതമാക്കുകയും അത് പതുക്കെപ്പതുക്കെ ഉണർവ്വിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം, പടംപാട്ടുകൾ തുടരുന്നു.
Published 11/11/24
‘‘അക്കാലത്ത് രണ്ടണ പ്രതിഫലം പറ്റി തബല വായിച്ചിരുന്ന ഒരു കലാകാരൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് പ്രശസ്തനായി. നൗഷാദ് അലി എന്ന സംഗീത സംവിധായകനായിരുന്നു അത്. ലഖ്നൗ നഗരം തന്റെ സംഗീതയാത്രയിൽ നൽകിയ പിന്തുണയെ കുറിച്ച് നൗഷാദ് പിൽക്കാലത്ത് ഏറെ പറഞ്ഞിട്ടുണ്ട്. ലഖ്നൗവിന്റെ ഖവാലി ഹിന്ദുസ്ഥാനി പാരമ്പര്യമാണ് നൗഷാദിലെ സംഗീതജ്ഞനെ രൂപപ്പെടുത്തിയത്’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ പരമ്പരയുടെ പോഡ്കാസ്റ്റ്.
Published 11/10/24
സരസ്വതി രാജാമണിയെന്ന്, ഇന്ത്യയുടെ ആദ്യത്തെ ചാരവനിതയെക്കുറിച്ചുള്ള അധികമാരുമറിയാത്ത ആവേശോജ്ജ്വലമായ കഥ പറയുകയാണ് സജി മാര്‍ക്കോസ്.
Published 11/09/24
‘‘ഖുശ്വന്ത് സിംഗ് ഒരു എഴുത്തുകാരൻ ആയതു കൊണ്ട് ഇന്നത്തെ കേരള ഹൗസിന്റെ ചരിത്രം നമുക്ക് മുന്നിൽ രസകരമായ ഒരു കഥ പോലെ ചുരുളഴിഞ്ഞു. Truth, Love & a little Malice എന്ന തന്റെ ആത്മകഥയിൽ അന്ന് ബൈകുന്ത് ആയിരുന്ന പിന്നീട് കൊച്ചി മഹാരാജാവിന്റെ കൈയിലും സ്വാതന്ത്ര്യാനന്തരം കേരള സർക്കാരിന്റെ കൈവശമെത്തി കേരള ഹൗസായും മാറിയ കെട്ടിടത്തെ കുറിച്ച് ഖുശ്വന്ത് സിംഗ് പറയുന്നുണ്ട്.’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ കോളത്തിന്റെ പോഡ്കാസ്റ്റ്.
Published 11/08/24
1902-ല്‍ മോണോ റെയില്‍ വരികയും 1909-ല്‍ തന്നെ നാരോ ഗേജിലേക്ക് മാറുകയും ചെയ്ത മലയോര മേഖലയാണ് മൂന്നാര്‍. ഉന്നത നിലവാരത്തിലുള്ള റോഡുകളും ടോപ്സ്റ്റേഷനില്‍ നിന്നുള്ള റോപ് വേകളും ആധുനികമായ പാലങ്ങളും മികച്ച വാണിജ്യ കേന്ദ്രങ്ങളുമായി ആധുനികമായ ഒരു മൂന്നാറിനെ കെട്ടിപ്പടുത്തത് ടോബി മാര്‍ട്ടിന്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഇതേ ടോബി മാര്‍ട്ടിന് 1924-ലെ വെള്ളപ്പൊക്കത്തില്‍ മൂന്നാര്‍ കണ്‍മുന്നിലൂടെ ഒഴുകിപ്പോകുന്ന കാഴ്ച്ചയും കാണേണ്ടി വന്നു. മൂന്നാറിന്റെ അറിയപ്പെടാത്ത ചരിത്രം പറയുകയാണ് സജി...
Published 11/07/24
കമ്പനി ഈ നാട്ടുരാജ്യത്തിലേക്ക് കടന്നുകയറാതിരിക്കാൻ മൺറോ എന്ന ബ്രിട്ടീഷുകാരന് എന്താണ് ഇത്ര കരുതൽ? റാണിക്ക് ആൺകുഞ്ഞ് ജനിക്കാൻ വേണ്ടി ശ്രീപത്മനാഭന് വഴിപാട് പോലും നടത്താൻ തുനിഞ്ഞ മൺറോയുടെ ചേതോവികാരം എന്താവാം ? എന്തു കൊണ്ടാണ് തിരുവിതാംകൂറിന്റെ കാര്യത്തിലും റീജന്റ് റാണിയുടെ കാര്യത്തിലും മൺറോക്ക് ഇത്രയും താൽപര്യമുണ്ടാവാൻ കാരണം? ഇതിനെല്ലാമുള്ള ഉത്തരം, എസ്. ബിനുരാജിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്
Published 11/05/24
കുട്ടിക്കാലത്ത് കണ്ട രൂപത്തിലോ ഭാവത്തിലോ ഒന്നുമല്ല ഉരുളക്കിഴങ്ങ് ഇപ്പോഴുള്ളത്. എന്നിട്ടും കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങ് പാടത്തിലൂടെ ഓടി നടന്നു. ദിവാസ്വപ്നത്തിൽ എന്നോ സ്വന്തമായിരുന്ന ഉരുളക്കിഴങ്ങു പാടത്തിലൂടെ....
Published 11/04/24
പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിൻ്റെ സമഗ്ര ചരിത്രം. അധിനിവേശത്തിനെതിരായ പ്രതിരോധത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് നീതിയല്ലെന്ന് ഓർമിപ്പിക്കുകയാണ് യാത്രികനും ചരിത്രാന്വേഷകനുമായ സജി മാർക്കോസ്. 2021ൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ പോഡ്കാസ്റ്റ്
Published 11/03/24
കഥകളുടെ ചൊല്ലും ചേലും ദേശാന്തരഭേദങ്ങളും എത്രയോ പാട്ടുകളിലായി പടര്‍ന്നുകിടക്കുന്നു. സ്ഥലകാലങ്ങളിലൂടെ പറഞ്ഞു പറഞ്ഞൊഴുകിയെത്തുന്ന കഥകള്‍ പകരുന്ന ഊര്‍ജ്ജം ഗാനങ്ങളില്‍ മനോഹാരിതയോടെ നിലനിര്‍ത്തപ്പെടുന്നുണ്ട്. പാട്ടില്‍ കഥ, കഥയില്‍ പാട്ട്- ഇങ്ങനെ പരസ്പര പൂരകമാകുന്ന ചില ഗാനങ്ങളെ കുറിച്ചാണ് ഇത്തവണ എസ് ശാരദക്കുട്ടിയുടെ പാട്ടുകോളം, പടംപാട്ടുകളില്‍
Published 11/02/24
അഡോൾഫ് ഹിറ്റ്ലറുടെയും ബെനിറ്റോ മുസോളിനിയുടേയും ചരമദിനങ്ങളാണ് കഴിഞ്ഞു പോയത്. ഏകാധിപതികളുടെ വീഴ്ച, അവർ പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ കൂടി വീഴ്ചയാണ്. ഹിറ്റ്ലർക്ക് ചെമ്പക രാമൻപിള്ളയുമായുണ്ടായിരുന്ന ബന്ധവും അതിന്റെ തുടർ ചരിത്രവും വിവരിക്കുന്നുണ്ട്, സജി മാർക്കോസ്. കൂടെ നിന്നവർ ഒറ്റിയതിന്റെ ചരിത്രം കൂടിയാണ് ഫാസിസ്റ്റ് ഏകാധിപതികളുടെ തകർച്ചയുടെ ചരിത്രമെന്നും അത് ഒരു മുന്നറിയിപ്പാണെന്നും ലോകസഞ്ചാരിയായ സജി മാർക്കോസ് പറയുന്നു.
Published 11/01/24
നാഴികയും വിനാഴികയും മണിക്കൂറിനും മിനിറ്റിനും വഴിമാറുകയും യന്ത്രം നോക്കി മലയാളി സമയമറിയാൻ പഠിച്ചതും എന്നുമുതലാണ്? കൗതകുകരമായ ആ ചരിത്രത്തിന്റെ നാഴികമണികളിലേക്ക് ഒരു അന്വേഷണം.
Published 10/31/24
‘‘ജനപ്രിയ സംഗീതത്തിന്റെയും സിനിമയുടെയും ചരിത്രനിമിഷങ്ങൾ അണുവിട തെറ്റാതെ സൂക്ഷിക്കുന്ന നമ്മൾ കേരളത്തിന്റെ സ്വന്തം ഓർക്കസ്ട്രയായ ആധുനിക പഞ്ചവാദ്യം ആദ്യമായി അരങ്ങേറിയ ദിവസം രേഖപ്പെടുത്താൻ മറന്നുപോയി’’- എസ്. ബിനുരാജിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്.
Published 10/30/24
ലോകമെന്തു പറഞ്ഞാലും ജോസഫ് സ്റ്റാലിനെ ഹൃദയത്തിൽ ചേർത്ത് വെക്കുന്ന ഒരു ജനതയുണ്ട് ജോർജിയയിലെ ഗോറി ഗ്രാമത്തിൽ. ചെരുപ്പുകുത്തിയുടെയും അലക്കുകാരിയുടെയും മകനായി സ്റ്റാലിൻ എന്ന സോവിയറ്റ് വിപ്ലവകാരി പിറന്നു വീണ വീട് ഇവിടെ ഇന്നുമുണ്ട് . ലോകത്തെ മുഴുവൻ സ്റ്റാലിൻ പ്രതിമകളും കടപുഴകി വീണിട്ടും പരിക്കേൽക്കാതെ നിൽക്കുന്ന സ്റ്റാലിൻ പ്രതിമയുണ്ടിവിടെ. കമ്മ്യൂണിസ്റ് പാർട്ടി മുഖപത്രമായ പ്രാവ്ദ ആദ്യം അച്ചടിച്ച പ്രസ് ഇപ്പോഴുമുണ്ടിവിടെ. ആയ പ്രസ്സിലേക്ക് വരാൻ രണ്ടു കിണറുകൾ കയറി ഇറങ്ങണം. അതീവ രസകരമായ ഒരു സ്റ്റാലിൻ യാത്ര.
Published 10/30/24