Episodes
ലോകത്തിലെ ഏറ്റവും കൂടുതല്‍ നിസ്സാഹായരും നിരപരാധികളുമായ മനുഷ്യര്‍ മരുച്ചുവീണ മധ്യപോളണ്ടിലെ ലുബ്ലിന്‍ എന്ന ജില്ലയിലെ ക്രാസ്‌നിക്ക് എന്ന ഗ്രാമത്തിലെ മനായയുടേയും മിയാറിന്റെയും പ്രണയവും അവരുടെ ജീവിതവും പറയുകയാണ് ലോകസഞ്ചാരിയായ സജിമാര്‍ക്കോസ്. വ്യത്യസ്തമായ മതത്തില്‍ പിറന്നത് കൊണ്ട്, രൂപത്തില്‍ വ്യത്യസ്തരായത് കൊണ്ട് മാത്രം നാസി ഭരണകൂടത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ക്രൂരമായ പീഡനത്തിന്റെയും മനുഷ്യത്വ വിരുദ്ധതയുടെയും ചരിത്രം വിശദീകരിക്കുകയാണ് സജി മാര്‍ക്കോസ്.
Published 10/29/24
‘‘1980-കളായപ്പോൾ ദിദർഗഞ്ച് യക്ഷി ശിൽപ്പം വളരെ പ്രശസ്തമായി. വിദേശരാജ്യങ്ങളിൽ നടന്ന ഒട്ടേറെ ഇന്ത്യൻ പ്രദർശനോത്സവങ്ങളിൽ യക്ഷീവിഗ്രഹം പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യൻ കലയുടെ പ്രതീകമായി തന്നെ ഇത് അവതരിപ്പിക്കപ്പെട്ടപ്പോൾ തപാൽ വകുപ്പ് ദിദർഗഞ്ച് യക്ഷിയെ ആദരിച്ച് തപാൽ സ്റ്റാമ്പും ഇറക്കി’’
Published 10/28/24
ചൈനയുടെയും ഹോങ്കോങ്ങിൻറെയും ഇടയിലുള്ള ലാന്റ് ബോഡറിന്റെ കോറിഡോറിൽ യാത്രരേഖകളില്ലാത്തതിന്റെ പേരിൽ പെട്ട് പോയതിനെ കുറിച്ച്. ലോകസഞ്ചാരി സജി മാർക്കോസിന്റെ സഞ്ചാര അനുഭവം.
Published 10/26/24
പ്രണയവും കാമവും ആടിത്തിമർക്കുന്ന ആൺശരീരങ്ങളെ എങ്ങനെയാണ് പുതിയ സിനിമ ആവിഷ്കരിക്കുന്നത് എന്ന്, ഭീഷ്മപർവ്വം എന്ന സിനിമയിൽ റംസാൻ മുഹമ്മദ് അവതരിപ്പിച്ച "സ്റ്റാർ' എന്ന കഥാപാത്രത്തിന്റെ നൃത്തത്തിലൂടെ അന്വേഷിക്കുന്നു. സ്വവർഗഭീതി നിറഞ്ഞ ചില മലയാളി ഇടങ്ങൾ ഇത്തരം ആവിഷ്കാരങ്ങളെ നേരിടുന്ന വിധവും പരിശോധിക്കുന്നു
Published 10/26/24
'കോടതി വിധി വായിച്ചു, ഇദ്ദേഹം കൊലപാതകിയാണ്, കുറ്റകൃത്യം സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. പക്ഷേ ഇദ്ദേഹം ശിക്ഷാര്‍ഹനല്ല.' - അര്‍മേനിയന്‍ വംശജരെ വംശഹത്യ ചെയ്ത യുവതുര്‍ക്കി തലാത്ത് പാഷയെ (Talaat Pa-sha) വധിച്ച ഷോഗോമന്‍ ടെയിലീരിയന്റെ (Soghomon Tehlirian) ജീവിതത്തിലൂടെ അര്‍മേനിയന്‍ വംശഹത്യയുടെ കഥ പറയുകയാണ് ലോകസഞ്ചാരിയായ സജി മാര്‍ക്കോസ്. ഷോഗോമന്‍ ടെലീരിയന്റെ ഓര്‍മകള്‍ തേടിയുള്ള തന്റെ അര്‍മേനിയന്‍ യാത്രാനുഭവം സജി മാര്‍ക്കോസ് പങ്കുവെക്കുന്നു.
വ്യത്യസ്തമായ ആഹാരം കഴിക്കുന്നത് കൊണ്ട്, ദൈവത്തില്‍...
Published 10/25/24
വയനാട്ടിലെ മലയോര മേഖലകളിലേക്ക് എങ്ങനെ ഇത്രയും വലിയ തോതിൽ കുടിയേറ്റം നടന്നുവെന്ന് സോഷ്യോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കണം. അവിടുത്തെ ജനത എന്ത് ജോലിയാണ് ചെയ്യുന്നതെന്നും അവരെന്ത് ഉത്പാദനമാണ് നടത്തുന്നതെന്നും അവരുടെ മൂലധനം എന്തായിരുന്നുവെന്നും സാമ്പത്തികശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ പറഞ്ഞു തരണം
Published 10/24/24
മനുഷ്യന് നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് ഇപ്പോൾ അവരുടെ ശരീരങ്ങൾ. ഒരു പ്രത്യേക ശരീരത്തിന്റെ കാലവധി കൂടിയാൽ പത്തു വർഷമാണ്. അപ്പോഴേക്കും അടുത്ത ട്രെൻഡ് വരും. ഈ വ്യവസ്ഥകളെക്കൊക്കെ അവരവരുടെ ജീവിതത്തിൽ വ്യക്തികൾ എന്ന നിലയിലെങ്കിലും തകർക്കുന്നതു മാത്രമാണ് ഏക പോംവഴി.
Published 10/23/24
ലോകത്തെ തൊഴിൽ സാഹചര്യങ്ങളും തൊഴിലിന്റെ സ്വഭാവവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ അഡാപ്റ്റബിലിറ്റിയുള്ള വിജ്ഞാനവും നൈപുണികളുമാണ് പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്. ലോകം തള്ളിക്കളഞ്ഞ വിദ്യാഭ്യാസ സമീപനങ്ങളെ വാരിപ്പുണരാനാണ് ഇന്ത്യൻ വിദ്യാഭ്യാസം ശ്രമിക്കുന്നത്
Published 10/22/24
ഇത് റീൽസിന്റെ കാലമാണ്.
സ്വകീയമായ വഴികളിൽ ആനന്ദമാർഗ്ഗം കണ്ടെത്താനുള്ള സാങ്കേതിക സൗകര്യങ്ങൾ ധാരാളമാണിന്ന്. ഇൻസ്റ്റാഗ്രാം റീൽസ് നിറയെ ആനന്ദനൃത്തങ്ങളാണ്. നൃത്തം ഏതു രൂപത്തിലായാലും കാണുന്നത് ഉത്സാഹമാണ്.
Published 10/21/24
കോഴിക്കോടിന്റെ മെഹ്ഫിൽ വേദികളിലും നാടകങ്ങളിലും പാടിയിരുന്ന ആദ്യ ഗായികയായിരുന്നില്ല മച്ചാട്ട് വാസന്തി. എന്നാൽ ഏറ്റവും ജനകീയതയുള്ള ഗായികയായിരുന്നു. വാസന്തിയുടെ മുമ്പും അവരുടെ ഒപ്പവും പാടിയ എത്രയോ ഗായികമാർ വേഗം തന്നെ രംഗത്ത് നിന്ന് പിൻവാങ്ങിയപ്പോൾ വാസന്തി ഏതാണ്ട് ആറുപതിറ്റാണ്ടോളം ഈ മേഖലയിൽ തുടർന്നു എന്നത് ചെറിയ കാര്യമല്ല.
Published 10/20/24
‘ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു’ കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത്
Published 10/19/24
ലോക പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ഇന്ത്യയുടെ ഫ്രോഗ് മാൻ എന്നറിയപ്പെടുന്ന എസ്.ഡി. ബിജു (സത്യഭാമദാസ് ബിജു ) വുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. ജീവിവർഗ്ഗത്തിൻ്റെ പരിണാമം, വർഗ്ഗീകരണം, ജീവിവർഗ്ഗങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ വിശദീകരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് ജീവലോകത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ചും ഗവേഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കെ.എഫ്. ആർ.ഐ യിലെ ചീഫ് സയൻ്റിസ്റ്റായ ടി.വി. സജീവുമായി സംസാരിക്കുന്നു.
Published 10/18/24
‘മലയാള സിനിമയിലെ മറിലിൻ മൺറോ’ എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. മലയാള സിനിമയിൽ അന്ന് അത്രക്ക് അഴകുള്ള മറ്റൊരു മുഖം ഇല്ലായിരുന്നു എന്നു തന്നെ പറയാം. വിജയശ്രീ അഭിനയിച്ചതുകൊണ്ടു മാത്രം നോക്കി നോക്കിയിരുന്നു മതിയാകാത്ത ചില പാട്ടുകളെ കുറിച്ചാണ് ഇത്തവണയെഴുതുന്നത്- എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം- പടംപാട്ടുകൾ- തുടരുന്നു. വിജയശ്രീയുടെ ദുരൂഹമരണത്തിന് അര നൂറ്റാണ്ട് തികഞ്ഞ വർഷം കൂടിയാണ് 2024.
Published 10/17/24
ഡിജിറ്റൽ സ്ട്രീമിങ്ങിൻ്റെ കാലത്ത് സ്പോർട്സ് ലേഖകർക്ക് എന്താണ് പ്രസക്തി? ഡിജിറ്റൽ കാലത്ത്, എങ്ങനെയൊക്കെയാണ്, മാർക്കറ്റ്, എല്ലാതരം സ്പോർട്സിനെയുംവീണ്ടും ഫിസിക്കൽ കളിക്കളത്തിൽ എത്തിക്കുക?ഡിജിറ്റൽ കാലത്തെ കായിക വിപ്ലവങ്ങൾ ചർച്ച ചെയ്യുന്ന ദീർഘ സംഭാഷണം.
Published 10/16/24
ഏഴാം വയസ്സിൽ, മരിക്കുന്നതിനിടെ 30,000ലേറെ ചിത്രങ്ങൾ വരച്ചുതീർന്ന, പ്രതിഭാശാലിയായിരുന്ന ഒരു കുട്ടിയുടെ ആത്മകഥയാണിത്. മലയാളിയുടെ ഓർമകളെ സദാ നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്ന എഡ്മന്റ് തോമസ് ക്ലിന്റ് എന്ന വിസ്മയബാലന്റെ വെറും ഏഴു വർഷം നീണ്ട ജീവിതം ഓർത്തെടുക്കുകയാണ്, സനിത മനോഹറുമായുള്ള ഈ അഭിമുഖത്തിൽ, അവന്റെ വേർപാടിന്റെ 41-ം വർഷത്തിൽ അമ്മ ചിന്നമ്മ ജോസഫ്.
Published 10/13/24
ഏഴാം വയസ്സിൽ, മരിക്കുന്നതിനിടെ 30,000ലേറെ ചിത്രങ്ങൾ വരച്ചുതീർന്ന, പ്രതിഭാശാലിയായിരുന്ന ഒരു കുട്ടിയുടെ ആത്മകഥയാണിത്. മലയാളിയുടെ ഓർമകളെ സദാ നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്ന എഡ്മന്റ് തോമസ് ക്ലിന്റ് എന്ന വിസ്മയബാലന്റെ വെറും ഏഴു വർഷം നീണ്ട ജീവിതം ഓർത്തെടുക്കുകയാണ്, സനിത മനോഹറുമായുള്ള ഈ അഭിമുഖത്തിൽ, അവന്റെ വേർപാടിന്റെ 41-ം വർഷത്തിൽ അമ്മ ചിന്നമ്മ ജോസഫ്.
Published 10/11/24
ഏഴാം വയസ്സിൽ, മരിക്കുന്നതിനിടെ 30,000ലേറെ ചിത്രങ്ങൾ വരച്ചുതീർന്ന, പ്രതിഭാശാലിയായിരുന്ന ഒരു കുട്ടിയുടെ ആത്മകഥയാണിത്. മലയാളിയുടെ ഓർമകളെ സദാ നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്ന എഡ്മന്റ് തോമസ് ക്ലിന്റ് എന്ന വിസ്മയബാലന്റെ വെറും ഏഴു വർഷം നീണ്ട ജീവിതം ഓർത്തെടുക്കുകയാണ്, സനിത മനോഹറുമായുള്ള ഈ അഭിമുഖത്തിൽ, അവന്റെ വേർപാടിന്റെ 41-ം വർഷത്തിൽ അമ്മ ചിന്നമ്മ ജോസഫ്.
Published 10/11/24
നടന്‍ ഫഹദ് ഫാസില്‍ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയ attention deficit hyperactivity disorder അഥവ ADHD എന്ന അവസ്ഥ എന്താണ് ? ഇന്ന് നിത്യജീവിതത്തില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ട്രോമ എന്ന അവസ്ഥയെ ശാസ്ത്രീയമായി എങ്ങനെ നിര്‍വചിക്കാം ? അത് ജീവിതത്തില്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെ?
സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റിന്റെ (MHAT) ക്ലിനിക്കല്‍ ഡയറക്ടറുമായ ഡോ. മനോജ് കുമാറുമായി മനില സി.മോഹന്‍ സംസാരിക്കുന്നു. 'മനസ്സിന്റെ...
Published 10/10/24
ഉദയിധി തമിഴ്നാടിൻെറ ഉപമുഖ്യമന്ത്രിയായ സമയത്ത് തന്നെയാണ്, അദ്ദേഹത്തിന്റെ ആദ്യ സിനിമയിലെ നായകനായ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നത്: തമിഴക വെട്രി കഴകം (Tamilaga Vettri Kazhagam- TVK). സിനിമ എന്ന തമിഴ് രാഷ്ട്രീയത്തിലേക്കുള്ള ഉറച്ച പാതയിലൂടെയാണ്, എം.ജി.ആറിനെയും ജയലളിതയെയും കരുണാനിധിയെയും വിജയകാന്തിനെയും പോലെ വിജയ് യും വരുന്നത്.
തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ ഏറ്റവും വലിയ എതിരാളി ഡി.എം.കെയാണ്. ‘വിജയ്മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന ഇതിനകം പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ...
Published 10/09/24
വിവിധ ഭാഷകളിലായി 40000 ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ പാട്ടുകാരൻ.. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ട് 4 വർഷങ്ങൾ പൂർത്തിയായി. പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കുള്ള ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ
Published 10/08/24
പി.ആർ ഏജൻസിയും പിണറായിയുടെ അഭിമുഖവും, പി.വി. അൻവറും ആരോപണങ്ങളും, ആർ.എസ്.എസും കേരള ഭരണവും തുടങ്ങി കേരളത്തിലെ സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അഭിമുഖീകരിക്കുന്ന കാലിക പ്രതിസന്ധികളെപ്പറ്റി സംസാരിക്കുകയാണ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സി.പി.എമ്മിന്റെ ഇപ്പോൾ നടക്കുന്ന ബ്രാഞ്ച് / ലോക്കൽ സമ്മേളനങ്ങൾ ഈ പ്രശ്നങ്ങളെ എങ്ങനെയാണ് കാണുന്നതെന്നും സി.പി.എം ഇനി സ്വതന്ത്രരെ വെച്ചുള്ള തെരഞ്ഞെടുപ്പ് പരീക്ഷണങ്ങൾ നടത്തുമോ എന്നും കമൽറാം സജീവുമായുള്ള ഈ ദീർഘ സംഭാഷണത്തിൽ സി.പി.എമ്മിന്റെ മുതിർന്ന...
Published 10/07/24
ജീവിതകാലം മുഴുവൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത് ഏതെങ്കിലും മേഖലയിൽ പരിചയ സമ്പന്നരായി മാറിയശേഷമാണ് റിട്ടയർ ചെയ്യുന്ന സാഹചര്യമുണ്ടാവുന്നത്. പത്തും ഇരുപതും മുപ്പതും വർഷത്തെ തൊഴിൽ പരിചയമുള്ളവർ വിരസമായി ശിഷ്ടകാലം തള്ളിനീക്കേണ്ടവരല്ല. വിശ്രമജീവിതത്തെ സർഗാത്മകമാക്കുന്ന ‘എൽഡർപ്രണർഷിപ്പെ’ന്ന ആശയം ലോകത്ത് പലയിടങ്ങളിലും പുതിയ ട്രെൻഡാവുകയാണ്
Published 10/06/24
പി ആർ ഏജൻസിയായ കൈസൺ ആണ് ഇന്റർവ്യൂവിന് സമീപിച്ചതെന്ന് ഹിന്ദു ദിനപത്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു ഏജൻസിയേ ഇല്ലെന്ന നിലപാടിലാണ് പിണറായി വിജയനും മന്ത്രിമാരും സി പി എമ്മും. മലപ്പുറത്തെപ്പറ്റി വീണ്ടും വമ്പിച്ച വർഗീയ വിഷംചീറ്റലിനു വഴിവെച്ച കൂട്ടിച്ചേർക്കലിനുപിന്നിൽ ഗൂഢാലോചനയുണ്ടോ? എന്തിനാണ് സി പി എമ്മും മുഖ്യമന്ത്രിയും സത്യം മറച്ചുവെക്കുന്നത്? രാഷ്ട്രീയ വിമർശകനായ ദാമോദർ പ്രസാദിന്റെ വിശകലനം.
Published 10/05/24
മലയാള സിനിമാ ലോകത്ത് മികച്ച രണ്ട് ചിത്രങ്ങള്‍ ഒരുക്കിക്കൊണ്ട് തന്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. ആദ്യ ചിത്രം കിസ്മത്തിലൂടെ 2017 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും തൊട്ടപ്പനിലൂടെ രണ്ട് പുരസ്‌കാരങ്ങളും നേടിയ ഷാനവാസ് കെ ബാവക്കുട്ടിയുടെ ഒരു കട്ടില്‍ ഒരു മുറി ദുരൂഹതകള്‍ ഒളിപ്പിച്ച പ്രണയവും ഫാന്റസിയും ത്രില്ലറും ചേര്‍ന്നൊരു സിനിമയാവുന്നത് എന്തുകൊണ്ടെന്ന് പറയുകയാണ്. ഒപ്പം സിനിമ വിഷേശങ്ങളും പങ്കുവെയ്ക്കുന്നു.
Published 10/04/24
വിജയൻ മാഷ് എഴുതി: ‘‘സി.പി.ഐ(എം) നേതാവ് എ.കെ. ബാലനും കെ.എസ്.യു വിലെ വടക്കൻ മേഖലകളിലെ മുടിചൂടാമന്നനായിരുന്ന മമ്പറം ദിവാകരനും എന്റെ വിദ്യാർത്ഥികളായിരുന്നു. നിരവധി മർദ്ദനങ്ങൾക്ക് നേതൃത്വം നൽകിയതുകൊണ്ട് ദിവാകരൻ പലർക്കും പേടിസ്വപ്നമായി. ഒടുവിൽ ദിവാകരനെ കോളേജിൽ നിന്ന് പുറത്താക്കി. ഒരു രാത്രി ദിവാകരൻ എന്റെ ധർമ്മടത്തുള്ള വീട്ടിൽ വന്നു കയറി; ‘മാഷേ എനിക്കൊരു കോണ്ടക്റ്റ് സർട്ടിഫിക്കറ്റ് വേണം.' ഞാൻ ചിരിച്ചു- കാലം കാത്തുവെച്ച വരികളെക്കുറിച്ച് കെ.എം. സീതി
Published 10/03/24