അര്‍മേനിയയിലെ ഷോഗോമാന്‍ ടെലീരിയനെ അറിയാമോ? അദ്ദേഹം കൊന്ന യുവതുര്‍ക്കിയെയോ? | Saji Markose
Listen now
Description
'കോടതി വിധി വായിച്ചു, ഇദ്ദേഹം കൊലപാതകിയാണ്, കുറ്റകൃത്യം സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. പക്ഷേ ഇദ്ദേഹം ശിക്ഷാര്‍ഹനല്ല.' - അര്‍മേനിയന്‍ വംശജരെ വംശഹത്യ ചെയ്ത യുവതുര്‍ക്കി തലാത്ത് പാഷയെ (Talaat Pa-sha) വധിച്ച ഷോഗോമന്‍ ടെയിലീരിയന്റെ (Soghomon Tehlirian) ജീവിതത്തിലൂടെ അര്‍മേനിയന്‍ വംശഹത്യയുടെ കഥ പറയുകയാണ് ലോകസഞ്ചാരിയായ സജി മാര്‍ക്കോസ്. ഷോഗോമന്‍ ടെലീരിയന്റെ ഓര്‍മകള്‍ തേടിയുള്ള തന്റെ അര്‍മേനിയന്‍ യാത്രാനുഭവം സജി മാര്‍ക്കോസ് പങ്കുവെക്കുന്നു. വ്യത്യസ്തമായ ആഹാരം കഴിക്കുന്നത് കൊണ്ട്, ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട്, ആചാരങ്ങള്‍ പുലര്‍ത്തുന്നത് കൊണ്ട് ഒരു മനുഷ്യന്‍ തന്റെ ശത്രുവാണെന്ന് പ്രഖ്യാപിക്കുന്ന വംശീയതയുടെ ഭീകരത നൂറു വര്‍ഷം മുമ്പുള്ള ചരിത്രത്തെ ചൂണ്ടിക്കാണിച്ച് സജി മാര്‍ക്കോസ് ഓര്‍മിപ്പിക്കുന്നു.
More Episodes
ഗാനമേള എന്ന കലാരൂപത്തിന്‍റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്ന് പറയുകയാണ് പ്രകാശ് ഉള്ളിയേരി. ഗാനമേളകളില്‍ സംഗീതം ചെയ്ത അനുഭവങ്ങളും എങ്ങനെയാണ് ഗാനമേള മാറിയതെന്നും പറയുന്നു.
Published 11/22/24
കോവിഡിന് ശേഷം പെട്ടെന്നുള്ള കുഴഞ്ഞു മരണം കൂടുതലാണെന്ന് പറയാറുണ്ട്. ജിമ്മിൽ പോകുന്നവർക്കിടയിൽ ഹാർട്ട് അറ്റാക്കുകൾ കൂടുന്നു, വെളിച്ചെണ്ണ കൂടുതൽ ഉപയോഗിക്കുന്നത് ഹൃദയരോഗ്യത്തെ ബാധിക്കും. ഇങ്ങനെ നിരവധി കാര്യങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ഇതൊക്കെ വാസ്തവമാണോ? ഹൃദയത്തെ എങ്ങനെയെല്ലാം പരിപാലിക്കണം, ഏതെല്ലാം...
Published 11/22/24