ട്രാക്കിൽ മരിച്ചുവീഴുന്ന റെയിൽവേ തൊഴിലാളികൾ
Listen now
Description
ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ ജീവൻപണയംവെച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെ മരണം തുടർക്കഥയായിട്ട് വർഷങ്ങളായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഷൊർണൂർ പാലത്തിൽ കഴിഞ്ഞ മാസം സംഭവിച്ചത്. തൊഴിലാളികളെ നിരന്തരം മരണത്തിലേക്ക് തള്ളി വിടുന്ന ഇന്ത്യൻ റയിൽവെയെ പ്രതികൂട്ടിൽ നിർത്തുന്നതാണ് ഈ അപകടം. കഴിഞ്ഞ മാസമാണ് ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം മൂന്ന് ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദർശനത്തിനു മുന്നോടിയായി റെയിൽവേയിൽ മാലിന്യം നീക്കുന്ന ജോലിയുണ്ടെന്ന് പരിചയക്കാരനായ ചെലമ്പരശ്ശൻ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സേലം സ്വദേശികളായ തൊഴിലാളികൾ ഷൊർണൂരിലേക്ക് തിരിച്ചത്. ട്രാക്ക് ശുചീകരിക്കാൻ കരാറെടുത്തയാൾ ഒരു ദിവസത്തേക്കായി എത്തിച്ച കരാർ തൊഴിലാളികളായിരുന്നു ഇവർ.
More Episodes
‘‘എം.ജി.ആറിന്റെ അച്ഛൻ ഗോപാലമേനോന് സ്മാർത്തവിചാരത്തിനുശേഷമാകാം, നാടുവിട്ടു പോകേണ്ടിവന്നുവെന്ന് അനുമാനിക്കാം. അദ്ദേഹവും സത്യഭാമയും തമ്മിലുള്ള വിവാഹത്തിലൂടെ എം. ജി.ആർ എന്ന നടനും രാഷ്ട്രീയനേതാവും ഉണ്ടായി. എം. ജി.ആറിനെ പോലെയുള്ള നടനൊപ്പം പാശത്തിൽ അഭിനയിച്ച ആ നടിക്ക് പിന്നെന്ത് സംഭവിച്ചു?’’
Published 11/30/24
ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മാധ്യമങ്ങളുടെ വലതുവത്കരണവും അരാഷ്ട്രീയതയും വിശകലന വിധേയമാക്കുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ തമസ്കരിക്കുകയും വാർത്തകളെ വിനോദമാക്കുകയും ചെയ്യുന്ന പ്രവണത മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗവും മൂലധനതാത്പര്യങ്ങളുടെ പ്രതിഫലനവും മാത്രമല്ല...
Published 11/29/24