Episodes
Those who made history by flying a seaplane to Idukki and landing it there for the first time can’t stop marveling at the breathtaking sights they witnessed. Some even suggest that seaplanes could transform aerial views into a unique selling point (USP), much like the "backwaters." Tune in to the Bulls Eye podcast by P. Kishor. സീപ്ളെയിനിൽ മാട്ടുപ്പെട്ടിവരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ചരിത്രം സൃഷ്ടിച്ചു തിരിച്ചു വന്നവർക്ക് കാഴ്ചകളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല. കേരളം മുകളിൽ നിന്നു...
Published 11/20/24
Published 11/20/24
 സുവർണരേഖാ നദിക്കു കുറുകെയുള്ള പാലത്തിനപ്പുറം ജംഷദ്പൂർ അഥവാ ടാറ്റാ നഗർ. ഇപ്പുറം ജാർഖണ്ഡ് അവികസിതം. അപ്പുറം യൂറോപ്പിനെ വെല്ലുന്ന റോഡുകളും, മനോഹരമായ പാർക്കുകളുമായി എന്തൊരു വെടിപ്പും വൃത്തിയും സൗഭഗവും! ലോകമാകെ എന്തുകൊണ്ട് ഇങ്ങനെയൊരു അന്തരം എന്നു ഗവേഷണം നടത്തിയതിനാണത്രെ ഇക്കൊല്ലത്തെ ഇക്കണോമിക്സ് നൊബേൽ സമ്മാനം 3 സായിപ്പൻമാർ കബൂലാക്കിയത്. കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ... P. Kishore discusses the changing face of cities on Manorama Online's Bullseye podcast. See...
Published 10/24/24
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 10 കൊല്ലം കഴിഞ്ഞു കിട്ടിയ മലേഷ്യയുടെ അഭിവൃദ്ധിയുടെ പ്രതീകങ്ങളാണ് ടവറുകൾ. ഏതു രാജ്യത്തിനും ഐശ്വര്യത്തിന്റെ പ്രഘോഷണമാണ് ആകാശം മുട്ടുന്ന കെട്ടിടങ്ങൾ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore analyses the prosperity of nation through Bull's eye podcast...   See omnystudio.com/listener for privacy information.
Published 10/18/24
ടൂറിസം ഇപ്പോൾ വളരുന്നത് വീടുകളിലാണ്.  വില്ല ഹോം സ്റ്റേ, ഫാം സ്റ്റേ, ഹെറിറ്റേജ് സ്റ്റേ തുടങ്ങി പലതരം സ്റ്റേകളാണ്. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ... The focus of tourism has shifted from large resorts to homestays. hear more in the bullseye podcast. P Kishore talking here... See omnystudio.com/listener for privacy information.
Published 10/09/24
അച്ചടി അമരമാണ്. എല്ലാം തുടങ്ങുന്നത് യുഎസ്സിൽ നിന്നാണല്ലോ. നമ്മുടെ പുതിയ ആശയങ്ങളെല്ലാം വരുന്നത് അവിടെ നിന്നാണ്. പത്രങ്ങളും മാസികകളുമെല്ലാം ആദ്യം പുറകോട്ടുപോയതും അവിടെ, ഇപ്പോൾ തിരികെ വരുന്നതും അവിടെ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore analayses the permanency of printed publishings through Bull's eye podcast...   See omnystudio.com/listener for privacy information.
Published 10/02/24
സ്റ്റോക്ക് മാർക്കറ്റിൽ റിസ്ക്കുള്ള നിക്ഷേപങ്ങൾ നടത്തുന്നവർക്കും പന്തയം വയ്പ്പുകാർക്കും പഞ്ഞമില്ലാത്ത കാലമാണിത്. ‘പണ്ടേഴ്സ്’ എന്നറിയപ്പെടുന്ന അവരെപ്പറ്റി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore analayses stock market through Bull's eye podcast... See omnystudio.com/listener for privacy information.
Published 09/24/24
ഭക്ഷണം എന്നാൽ ബ്രൗൺ കവറിൽ ഓൺലൈൻ ഡെലിവറിക്കാരൻ കൊണ്ടു വരുന്നത് എന്നൊരു ചിന്താഗതി പുത്തൻ തലമുറയിലാകെ വളർന്നു വരുന്നുണ്ട്. വീട്ടിലുണ്ടാക്കുന്നത് വേണ്ട, ബ്രൗൺ കട‍ലാസ് കവറിൽ വരണം. 10 മിനിട്ട് കൊണ്ട് കഴിക്കാനുള്ളത് 2 മണിക്കൂർ പാചകം ചെയ്യുകയോ? എന്തൊരു ‘സ്കാം’ എന്നാണു ചിന്താഗതി! കേൾക്കൂ മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ... The younger generation is beginning to believe that food is "brought by an online delivery person in a brown envelope." Homecooked meal that takes two...
Published 09/18/24
ഐടി വ്യവസായം ബെംഗളൂരുവിലും ഹൈദരാബാദിലും പോലെ കേരളത്തിലും വളരാത്തതെന്നു ചോദിക്കുമ്പോൾ ഇക്കോസിസ്റ്റം വേണം, ഹോട്ട് സ്പോട്ട് ആയി മാറണം എന്നിങ്ങനെ ചില മറുപടികൾ വിശകലനപടുക്കളിൽ നിന്നു കാലാകാലങ്ങളായി കിട്ടാറുണ്ട്. ഈ രണ്ട് ഐറ്റംസും കേരളത്തിൽ ഇഷ്ടം പോലെ ഉള്ള രംഗമായി മാറിയിരിക്കുന്നു ആയുർവേദം. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P Kishor's Business boom Podcast about ayurveda business...
Published 09/12/24
ചിങ്ങമായെന്ന് എങ്ങനെ അറിയാം? ഒന്നാന്തി റോഡിലാകെ ഓഫ് വൈറ്റും ഗോൾഡും നിറങ്ങളിലുള്ള സെറ്റ് മുണ്ടുകളിലും സാരികളിലും പെണ്ണുങ്ങളും കസവ് വേഷ്ടിയും സിൽക്ക് ജൂബയുമിട്ട ആണുങ്ങളും. ആകെക്കൂടി കാണാൻ ഭംഗിയുണ്ടെന്നു നമ്മൾ മലയാളികൾക്കു മാത്രം തോന്നുന്നതാണോന്നത്രം തിട്ടംപോരാ. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ... How do you know it's Chingam (Malayalam month)? Well, the entire road is adorned with women in off-white and gold set-mundus (traditional attire) and sarees,...
Published 09/05/24
ബംഗ്ളദേശ് ബിപ്ളവം അരങ്ങേറിയപ്പോഴും അവിടെ പത്മ നദിയിൽ നിന്നു വരുന്ന ഹിൽസയ്ക്ക് ഇനിയെന്തു പറ്റുമോ ആവോ എന്നായിരുന്നു ബംഗാളികളുടെ ആശങ്ക. തുടർന്ന് കേൾക്കൂ മലയാള മനോരമ ബിസിനസ് എഡിറ്റർ പി. കിഷോറിന്റെ ബിസിനസ് പോഡ്കാസ്റ്റ്.   When the Bangladesh revolution unfolded, Bengalis were anxious about the fate of Hilsa fish that migrate from the Padma River. To hear more, listen to the Business podcast by P. Kishore, Business Editor of Malayala Manorama. 
Published 08/14/24
പൂവെന്നും പറയും പുഷ്പമെന്നും പറയും മലരെന്നും പറയും എല്ലാം ഒന്നു തന്നെ. സമ്മേളനങ്ങളുടെ കാര്യവും അങ്ങനെയാണ്. റോഡ് ഷോ, സമ്മിറ്റ്, കോൺക്ളേവ്, കോൺഫെറൻസ്, കൺവെൻഷൻ, മീറ്റ്, ഇനിഷ്യേറ്റീവ്...! സംഗതിയെല്ലാം ഒന്നു തന്നെ– മേളനവും ചർച്ചയും പരിചയപ്പടലും പരിചയം പുതുക്കലും, തീറ്റയും കുടിയും...! കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...
Published 08/12/24
ലോകത്തിലെ ബിസിനസ് പ്രമുഖരിലെ ഏറ്റവും ശക്തനായ എലോൺ മസ്ക് അടുത്തിടെയായി അശാന്തനാണ്. ഒരു മകൻ ലിംഗമാറ്റം നടത്തി പെണ്ണായി മാറിയിരിക്കുന്നു. ‘വോക്കിസം’ എങ്ങനെയാണ് മസ്ക്കിന്റെ സമാധാനമില്ലാതെ ആക്കിയത്? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Elon Musk, the world's most powerful business magnate, has been restless lately. Musk's son has undergone gender reassignment to become a female. How did 'Wokesim' made Musk restless? Listen to P. Kishore's Bull's...
Published 08/01/24
2014–ൽ രൂപീകരിക്കപ്പെട്ട സംസ്ഥാനമായ തെലങ്കാനയ്ക്കു 10 വയസ്സ് തികയുമ്പോൾ എന്തുണ്ട് വിശേഷം? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... What's up with Telangana as they are turning 10 years old this year. P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.
Published 07/25/24
ആദ്യം ഒരു മലയാളി വന്ന് സ്റ്റോർ തുടങ്ങും, കച്ചവടം പിക്കപ് ആയാൽ അയാളുടെ കസിൻ വരും. പിന്നെ നാട്ടിൽ നിന്നു കൂടുതൽ കസിൻസ് വന്നുകൊണ്ടിരിക്കും. ‘കസിൻമാർ’ കച്ചവടം പഠിച്ചു കഴിഞ്ഞാൽ കുറച്ചു ദൂരെ സ്വന്തമായി സ്റ്റോർ തുടങ്ങുന്നു. ഇവയ്ക്കൊക്കെ സാധനങ്ങൾ നൽകുന്നത് ഒരേ സപ്ളയറും...! കന്നടക്കാരുടെ ഒരു ഇൻസ്റ്റ വിഡിയോയിൽ പറയുന്നതാണിത്. കേൾക്കാം മലയാള മനോരമ ബിസിനസ് എഡിറ്റർ പി. കിഷോറിന്റെ ബിസിനസ് പോഡ്കാസ്റ്റ്.  
Published 07/18/24
നിങ്ങൾക്ക് കയ്യിൽ കാശുണ്ട്, ഡീമാറ്റ് അക്കൗണ്ടുണ്ട്, സ്മാർട് ഫോണുണ്ട്, അതിൽ ഓഹരി നിക്ഷേപം നടത്താനുള്ള പലതരം ആപുകളുണ്ട്. സ്റ്റോക്കിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപമുണ്ടെന്നു മാത്രമല്ല ഇതൊക്കെ വച്ച് ഓഹരി വിപണിയെ കളിപ്പിക്കാൻ (പ്ളേ) അറിയാം. അങ്ങനെ മാർക്കറ്റിനെ പ്ളേ ചെയ്ത് കാശുണ്ടാക്കുന്നു. ഇതൊന്നുമില്ലാത്തവർ എന്തു ചെയ്യും? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ... Let's listen to the business special podcast of P Kishore, Senior Correspondent for Malayala...
Published 07/01/24
ഫോൺ വിളിച്ചയാൾ വേറേതോ ഭാഷയിലാണു സംസാരിക്കുന്നത്. ഹിന്ദിയും ഇംഗ്ലിഷും തെരിയും, അതിലൊന്നിലാണെങ്കിൽ സംസാരം തുടരാമെന്നു പറഞ്ഞു. ഇംഗ്ലിഷിലേക്കു മാറിയപ്പോഴാണ് വേറൊരു തെക്കേ ഇന്ത്യൻ സംസ്ഥാനത്തു നിന്നാണെന്നു മനസ്സിലായത്. ഉടൻ വരാമോ, ഇലക്‌ഷൻ പ്രചാരണത്തിനു ചുക്കാൻ പിടിക്കണം. പോയിനോക്കാമെന്ന് പരസ്യ ഏജൻസിയുടെ മേധാവി കരുതി. ദേ വന്നല്ലോ പിറ്റേന്നു കാലത്തേക്ക് 3 പേർക്ക് ഫ്ലൈറ്റ് ടിക്കറ്റ്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ... ... Let's listen to the business...
Published 06/26/24
പണം നിക്ഷേപിക്കുക, മറന്നു കളയുക... അതാണ് എന്റെ പോളിസി. മ്യൂച്വൽഫണ്ടിൽ നിക്ഷേപിച്ചാൽ പിന്നെ മൂന്നു വർഷത്തേക്കെങ്കിലും അങ്ങോട്ട് നോക്കരുത്...എനിക്ക് ബാങ്ക് ഡിപ്പോസിറ്റ് ഇല്ല, വസ്തുവഹകളില്ല...എല്ലാം മ്യൂച്വൽ ഫണ്ടിലാണ്...ഇങ്ങനെ പോയി ഒരു മ്യൂച്വൽ ഫണ്ട് അപ്പോസ്തലന്റെ സുവിശേഷം. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ... Let's listen to the business special podcast of P Kishore, Senior Correspondent for Malayala Manorama
Published 06/12/24
യൂബർ ടാക്സിക്ക് പണമടയ്ക്കാൻ,ബോറടിമാറ്റാൻ, ഗൂഗിൾ നോക്കി സംശയം മാറ്റാൻ ഇങ്ങനെ എന്തിനും ഏതിനും ഇന്റർനെറ്റ് വേണം. ഇന്റർനെറ്റില്ലാത്ത അവസ്ഥ എന്ത് ഭീകരമാണ്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...  Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama...
Published 06/11/24
ടീടൈം, ടീ ടോക്ക്, ടീ ടാഗ്...ഗൾഫ് രാജ്യങ്ങളിലാകെ ഇമ്മാതിരി ടീ വച്ചുള്ള പേരുകളുമായി കുഞ്ഞൻ റസ്റ്ററന്റുകളാണ്. ഭൂരിപക്ഷത്തിന്റേയും നടത്തിപ്പ് മലയാളികളാണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഇരിക്കാൻ നാലോ അഞ്ചോ ചെറിയ മേശകൾ, നിൽപ്പൻ അടിക്കാൻ സൈഡിൽ പലകകൾ...ഇത്രയൊക്കേ ഉള്ളു. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.
Published 05/31/24
ജനറേഷൻ സെഡ് ഉച്ചാരണം ജൻസീ. സൂമേഴ്സ് എന്നും വിളിപ്പേരുണ്ട്. 1997നും 2012നും ഇടയിൽ ജനിച്ചവരാണ്. സ്മാർട്ട് ഫോണിൽ കളിച്ച് സോഷ്യൽമീഡിയയിൽ കുളിച്ചു വളർന്നവർ. ഇവർക്ക് സിനിമയ്ക്ക് ടിക്കറ്റ് കിട്ടിയില്ലേലും ഡിപ്രഷനാണു പോൽ. യഥാർഥത്തിൽ ‘ഫീലിങ് ലോ’ മാത്രമാണെന്നു മന:ശാസ്ത്രികൾ പറയുന്നു. വെറും വൈക്ലബ്യം. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ  ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ... Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.
Published 05/21/24
സിംഗപ്പൂർ രാജ്യത്തിന്റെ വലിപ്പം ഏതാണ്ട് ചെന്നൈ നഗരത്തിന്റെയത്ര. പക്ഷേ 59 വർഷത്തെ ചരിത്രത്തിൽ ഇതുവരെ 3 പ്രധാനമന്ത്രിമാർ മാത്രം. നാലാമന്റെ സ്ഥാനാരോഹണമാണ് ഈയാഴ്ച. പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഇലക്‌ഷൻ പ്രഖ്യാപിക്കും. ആദ്യം പ്രധാനമന്ത്രി പിന്നെ ഇലക്‌ഷൻ. അതെങ്ങനാ..? അതങ്ങനാ...!! Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.
Published 05/09/24
അമേരിക്കയിൽ 1965 ൽ തുടങ്ങിയ ഒരു തരം കളിയാണ് പിക്കിൾബോൾ. ടെന്നീസ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ ഇവയെല്ലാം ചേർന്നതാണ് ഈ കളി. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... 
Published 04/23/24
കാലത്തേ എണീറ്റാൽ ആരോ ‘ഇൻവെസ്റ്റ്മെന്റ് സ്കീമിൽ’ കാശിറക്കി പൊട്ടിയ കഥ ഒരെണ്ണമെങ്കിലും കേൾക്കാത്ത ദിവസമില്ല. വൻ ലാഭം കിട്ടുന്ന സ്കീമും പറഞ്ഞ് ആരെങ്കിലും വന്നാൽ ഓടേണ്ട സ്ഥിതിയാണ്.  വിവരവും വിദ്യാഭ്യാസവുമുള്ളർ പോലും ‘നിക്ഷേപം’ നടത്തി പാളീസാവുന്നതെന്തുകൊണ്ട്? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... 
Published 04/18/24
പേന, പുസ്തകം പരഹസ്തം ഗതംഗതം എന്നാണ് പ്രമാണം. അന്യന്റെ കയ്യിലായാൽ പോക്ക് തന്നെ. നൊബേൽ സമ്മാനിത കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കേസ് അവസാന നോവൽ എഴുതി തൃപ്തി വരാതെ കയ്യെഴുത്തുപ്രതി നശിപ്പിക്കണമെന്ന് രണ്ടാൺമക്കളോടും പറഞ്ഞേൽപ്പിച്ചതാണ് ഡിമെൻഷ്യ രോഗത്തിൽ ഓർമകൾ മറയും മുമ്പേ. മാർക്കേസ് മരിച്ച് 10 വർഷം കഴിഞ്ഞപ്പോൾ അതു വെളിച്ചംകണ്ടു. മക്കളായാലും പരഹസ്തം ഗതംഗതം! കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...  P Kishore, Senior Correspondent for...
Published 04/05/24