Episodes
മുംബൈയിലെ ശതകോടീശ്വരന്റെ 27 നിലയുള്ള കണ്ണാടി കൊട്ടാരത്തിൽ അന്നു രാത്രി വലിയ വിരുന്ന് നടക്കുകയാണ്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ വമ്പൻ അതിഥികളുടെ പെരളി. ഉച്ചയായപ്പോഴേക്ക് കണ്ടാൽ ഫാഷൻ മോഡലുകളെപ്പോലുള്ള കുറേ യുവതികൾ വൻകിട ബ്രാൻഡുകളുടെ വസ്ത്രങ്ങളടങ്ങിയ കവറുകളും തൂക്കിപ്പിടിച്ച് അകത്തേക്ക് കയറിപ്പോയി. മൊട്ടവെയിലത്ത് എന്താവാം അവരുടെ ആഗമനോദ്ദേശ്യം? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...
P Kishore, Senior Correspondent for Malayalam Manorama, analyzes...
Published 03/28/24
എന്തൊക്കെ പറഞ്ഞാലും നമ്മൾ ഇന്ത്യാക്കാരുടെ സമ്പാദ്യത്തിന്റെ ഡാം ഷട്ടറുകൾ പൊക്കുന്നതും പണം പതഞ്ഞൊഴുകുന്നതും ഇപ്പോഴും കല്യാണങ്ങളിലാണ്. അതുവരെ ബലംപിടിച്ചു സമ്പാദിച്ചതെല്ലാം ചേർത്തൊരു മാമാങ്കമാണ് സാധാരണക്കാരുടെ കല്യാണങ്ങളിൽ പോലും. അംബാനിയുടെ കല്യാണമാവുമ്പോൾ പുളിങ്കുരു പോലെ എണ്ണിക്കൊടുക്കുന്നത് ആയിരം കോടി കവിയും! അതു മുഴുവൻ സാധാരണക്കാരുടെ പോക്കറ്റുകളിലേക്ക് ചാലുകളായി ഒഴുകിയെത്തുകയും ചെയ്യും. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...
P Kishore, Senior...
Published 03/14/24
വെറും മുന്നൂറ്റി ചില്വാനം രൂപയ്ക്ക് 4 നേരം ഭക്ഷണം, പിന്നെ ചോദിക്കുമ്പോഴൊക്കെ ചായയും ബിസ്ക്കറ്റും– അതു സാധിക്കണമെങ്കിൽ സിനിമാ സെറ്റിൽ കയറിപ്പറ്റണം. സെറ്റിലെ ഭക്ഷണത്തിന് കേറ്ററിങ്‌കാർക്ക് ആളൊന്നുക്ക് പ്രതിദിന റേറ്റ് അതാണ്. ബ്രേക്ക്ഫാസ്റ്റും, മീനോ ഇറച്ചിയോ ഉൾപ്പടെ ഊണും വൈകിട്ട് ചായപലാരവും ഡിന്നറും കിട്ടും. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...
There is no other job as 'labour intensive' as cinema. P Kishore, Senior Correspondent for Malayalam...
Published 03/05/24
ഫൈവ് സ്റ്റാർ മുറിയെടുത്ത് ലേശം ജലപാനം നടത്തി വെറുതെയങ്ങിരിക്കുകയാണ് ഒരു ചങ്ങായി. ഇതു സൈദ്ധാന്തിക ചുമ്മാതിരിപ്പാണ്. ഇറ്റാലിയൻ വേദാന്തമാണത്രെ–ഡോൾസെ ഫാർ നിയന്തെ. ചുമ്മാതിരിക്കുന്നതിന്റെ രസം എന്നാണ് അർഥം. ഈറ്റ് പ്രേ ലവ് എന്ന ഹോളിവുഡ് സിനിമയിൽ വന്ന ശേഷമാണ് ഈ വാക്ക് ട്രെൻഡിങ് ആയത്. അമേരിക്കൻ എഴുത്തുകാരി എലിസബെത്ത് ഗിൽബർട്ട് ഇറ്റലിയിലും ഇന്ത്യയിലും ഇന്തൊനീഷ്യയിലും പോയ യാത്രാനുഭവങ്ങളുടെ കൃതിയാകുന്നു ഈറ്റ് പ്രേ ലവ്. കൂടുതൽ കേൾക്കാം മനോരമ ഒാൺലൈൻ പോഡ്കാസ്റ്റിൽ...
The Italian idiom 'dolce far niente',...
Published 03/01/24
ലേറ്റസ്റ്റ് തലമുറയെ ജെൻ ആൽഫാ എന്നാണു വിളിക്കുന്നത്. ജനിച്ചു വീണതേ ഇന്റർനെറ്റിലും കളിച്ചുവളർന്നതേ സ്മാർട്ട് ഫോണിലും. സൈബർ ലോകത്താണു ജീവിതം. തെക്കോട്ട് പോകാൻ പറഞ്ഞാൽ വടക്കോട്ടേ പോകൂ... പക്ഷേ ഇവരുടെ കാലത്തേക്കാണ് എഐ എന്ന നിർമ്മിത ബുദ്ധിയുടെ അപ്ളൈഡ് രൂപമായ ജനറേറ്റീവ് എഐ വന്നു വീഴുന്നത്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...
Bulls eye podcast discussing about Generative A.I. P Kishore, Senior Correspondent of Malayalam Manorama talking here...
Published 02/22/24
ഇക്കൊല്ലം ബിസിനസിന് എങ്ങനെയുണ്ടാവും? ഇതൊരു സർവത്ര ഇലക്‌ഷൻ വർഷമാണ്. ഭൂഗോളമാകെയുള്ള മനുഷേമ്മാരിൽ പാതിയും വോട്ട് ചെയ്യാൻ പോവുകയാണത്രെ. 40 രാജ്യങ്ങളിൽ ഇലക്‌ഷനാണ് 2024ൽ. ലോക ജിഡിപിയുടെ പാതി വരും. അക്കൂട്ടത്തിൽ ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമുണ്ട്.കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama online podcast...
Published 02/07/24
ഫണ്ടിംഗ് ചോദിച്ചു വരുന്ന സ്റ്റാർട്ടപ് കൊച്ചൻമാരെ വിലയിരുത്താൻ ആറ് ടികളുണ്ടെന്നാണ് പരിണത പ്രജ്ഞരായ (പച്ച മലയാളത്തിൽ– പയറ്റി തെളിഞ്ഞ) വിസിമാർ അഥവാ വെഞ്ച്വർ കാപിറ്റലിസ്റ്റുകൾ പറയുന്നത്. അവരുടെ നോട്ടത്തിൽ ആറ് ടികളുണ്ടത്രെ. അതെല്ലാം ഒത്തു വന്നാൽ മാത്രമേ കാപിറ്റൽ ഇറക്കൂ. എല്ലാം ഒത്തു വരണേ എന്നു സകല ദൈവങ്ങളേയും വിളിച്ച് നേർന്നശേഷം സ്റ്റാർട്ടപ് പിള്ളാര് ഇവരുടെ മുന്നിൽ ‘പിച്ചിങ്’ നടത്തുമ്പോഴാണ് ഇതൊക്കെ നോക്കുന്നത്. എന്തോന്നാ ഈ ടീകൾ? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ...
Published 02/07/24
നട്ടാൽ കുരുക്കാത്ത ഐഡിയകളുമായി വിദേശത്തു നിന്നു വന്നങ്ങിറങ്ങി അതെല്ലാം നടപ്പാക്കാൻ നോക്കരുത്. കമ്പനിയിൽ നിലവിലുള്ള സംസ്കാരവും രീതികളും അനുസരിച്ചേ മുന്നോട്ടു പോകാവൂ. മാറ്റങ്ങൾ പതുക്കെ ആയിക്കോട്ട്, എടുപിടീന്ന് വേണ്ട. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...
Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama Online Podcast...
Published 01/22/24
അഹമ്മദാബാദിൽ കൂടി ഒഴുകുന്ന സബർമതി നദിയുടെ ഇരു കരയിലും 5.5 കി.മീ ദൂരത്തിൽ 850 കോടി ചെലവിൽ മനോഹരമായ റിവർ ഫ്രണ്ട് പണിതിട്ടുണ്ട്. ഓസ്ട്രേലിയയിലെ മെൽബണിൽ യാരാ നദിയുടെ കര പണ്ട് തുകൽ ഊറയ്ക്കിടുന്ന നാറിയ സ്ഥലമായിരുന്നു. ടാനറി. എന്നേ അതു സർവ ടൂറിസ്റ്റുകളും കാണാനെത്തുന്ന റിവർ വോക്ക് ആക്കി മാറ്റി.നമുക്കുമില്ലേ സകല പട്ടണങ്ങളിലും കായലും നദിയും പുഴയും മറ്റും? നികുഞ്ജങ്ങൾക്ക് നമുക്കെന്നാ കുറവ്? ജനീവ–സൂറിക്ക് ലേക്ക് പോലല്ലേ കൊച്ചീക്കായലും ആക്കുളംകായലും അഷ്ടമുടിക്കായലും? കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ...
Published 01/01/24
വലിയ മുതൽമുടക്ക് ഇല്ലാതെ ഏത് ബിസിനസ് ‘സേഫായി’ തുടങ്ങാൻ പറ്റും? ഗൾഫിൽ നിന്നു തിരിച്ചെത്തി വെറുതേയിരിക്കുന്ന ദമ്പതികളുടെ ചോദ്യമാണ്. ബേക്കറി എന്നു പറയുന്നതാണു ഭേദം. കേക്കും ബിസ്ക്കറ്റും കട്‌ലറ്റും ബജിയും കൂൾഡ്രിംഗ്സും വിറ്റാലും മതിയല്ലോ. പക്ഷേ ‘താമസംവിനാ’ അവർ ബിസിനസ് തുടങ്ങിയത് പെറ്റ് ഷോപ്പ്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...
P Kishore, Senior Correspondent for Malayalam Manorama, analyzes pet shop business in Manorama Online Podcast.
Published 12/27/23
സ്ഥാപകനെ തന്നെ കമ്പനി ബോർഡിലെ ബാക്കിയെല്ലാവരും കൂടി പുറത്താക്കുക! ഇമ്മാതിരി ‘കൂ’ അമേരിക്കയിലേ നടക്കൂ. ‘നാലീസം’ പുറത്തു നിന്ന സിഇഒ സാം ആൾട്ട്മാനെ അഞ്ചാം ദിവസം തിരികെ നിയമിച്ചു. പക്ഷേ, അതോടെ ലോകമാകെ സർവ കമ്പനികളും സ്വന്തം ബോർഡിലെ അംഗങ്ങളിലേക്കു ചൂഴ്ന്നു നോക്കുകയാണ്. കുഴിത്തുരുമ്പുകൾ ഇവിടെയുമുണ്ടോ? മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...
OpenAI CEO Sam Altman's firing and reinstatement: P Kishore, Senior Correspondent for Malayalam Manorama,...
Published 12/15/23
ടീം വർക്കിനെക്കുറിച്ച് പലതരം ഗവേഷണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സ്കൂൾ നടത്തിയ ഗവേഷണം അനുസരിച്ച് ടീമിലാണു സർവതും കുടികൊള്ളുന്നത്. അതിൽ തന്നെ ടീം അംഗങ്ങൾക്ക് പരസ്പരമുള്ള മാനസിക ഐക്യവും ആശയങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും പ്രധാനമാണ്. അവർ ജോലി ചെയ്യുന്നതു തന്നെ ടീമിന്റെ വിജയത്തിനു വേണ്ടിയാണ്. കമ്പനി പോലും പിന്നേ വരുന്നുള്ളു. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...
According to a research...
Published 12/11/23
സ്വന്തം ബിസിനസ് സ്ഥാപനത്തിനൊരു പേരു വേണം. മകളുടെ പേര് ഇട്ടാലോ? വിദ്യ വയേഴ്സ്. വിദ്യയുടെ പേരിലുള്ള ഇലക്ട്രിക് വയർ എന്തോ ചൊട്ടുവിദ്യയാണെന്നേ മലയാളികൾ പോലും കരുതൂ. ചിലർ കേരളത്തിന്റെ പേരിലാക്കും. കൈരളി സ്വിച്ചസ്. വേറെ ചിലർ വീട്ടുപേരിലാക്കും–കൂഞ്ചാട്ടിക്കുളത്തിൽ പൈപ്സ്. ഇവരുടെ വയറും സ്വിച്ചും പൈപ്പും ‘നമ്മ ഊരിൽ’ ഉണ്ടാക്കുന്നതാണെന്ന ധാരണ പരത്തുന്നതുകൊണ്ടു തന്നെ നാട്ടുകാർക്കു പോലും വിശ്വാസമില്ല. ഊരിനു പുറത്തേക്കു വളരാനും പറ്റില്ല. പഴയ പ്രിയദർശൻ സിനിമയിലെ ദാക്ഷായണി ബിസ്കറ്റ് പോലായിപ്പോകും.മനോരമ ഓൺലൈൻ...
Published 11/30/23
ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും കുറെ വിഭവങ്ങൾ ‘ബെസ്റ്റ് സെല്ലർ’ എന്നു കാണിക്കും. കഞ്ഞിയും ബെസ്റ്റ് സെല്ലറാണ്. ഈ വാക്ക് ഉണ്ടായിട്ടു നൂറ്റാണ്ടിലേറെയായി. പുസ്തകങ്ങൾക്കാണ് ബെസ്റ്റ് സെല്ലർ ലേബൽ ആദ്യം വന്നത്. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ ആയാൽ സ്വർഗം കിട്ടിയ പോലാണ്. ലക്ഷക്കണക്കിനു കോപ്പികളാണു വിൽക്കുക, കോടികളാണ് ബാങ്കിൽ വീഴുക. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...Unveiling the fascinating world of bestselling books. On the Manorama Online...
Published 11/16/23
മിക്ക ബാങ്കുകളിലും പഴയ പോലെ ഓഫിസറും ക്ലാർക്കുമല്ല, എല്ലാം എക്സിക്യൂട്ടീവുകൾ. ബാങ്കുകളുടെ ഡിസൈൻ തന്നെ മാറ്റി. ടെല്ലർക്ക് ഇരിക്കാൻ അഴിയിട്ട കൂടും, ടോക്കണും. ആ കൂട്ടിൽ നിന്നു കാശ് വാങ്ങാനും കൊടുക്കാനും ദ്വാരവുമൊന്നുമില്ല. കാശിന്റെ കൊടുക്കൽ വാങ്ങൽ ഇവിടെ ഇല്ല എന്നു വ്യംഗ്യം.കാഷ്‌ലെസ് ഇക്കോണമി അഥവാ കറൻസി നോട്ടുകൾ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രയാണം നടത്തുന്നെന്നാണ് ബഡായി എങ്കിലും കാശിന്റെ സർക്കുലേഷന് ഇപ്പോഴും കുറവൊന്നുമില്ല. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ...
Published 10/05/23
തമിഴ് കറികളിലാകെ കായം, ചൈനീസ് കറികളിലോ കാപ്സിക്കം കൊണ്ടുള്ള കളി. ഏത് കറി രുചിച്ചാലും കായം അല്ലെങ്കിൽ കാപ്സിക്കം എന്നു ചിലരുടെ പരാതി. സാമ്പാറിലാകുന്നു കായത്തിന്റെ പെരുങ്കളിയാട്ടം. സാമ്പാറിന്റെ മണം തന്നെ കായത്തിൽ നിന്നാണ്. സാമ്പാറിലും രസത്തിലും പിന്നെ മുളക്–വാഴയ്ക്കാ ബജികളിലും മറ്റും കായം പൊടി ശകലമേ ഇടുന്നുള്ളുവെങ്കിലും അതിന്റെ കച്ചവടം ചില്ലറയല്ല. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...It's very important to use 'kayam' (asafoetida) in Tamil...
Published 09/21/23
ഡിജിറ്റൽ പണമിടപാട് വളരെ പെട്ടെന്നാണ് എല്ലാ മേഖലകളിലേക്കും വ്യാപിച്ചത്. ഒരു പെട്രോൾ പമ്പിൽ ചെന്നാലോ തട്ടുകടയിൽ ചെന്നാലോ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചു ഡിജിറ്റലായാണ് പണമിടപാട്. എന്നാൽ ഇത്തരം പണമിടപാടുകളിൽ വലിയ തട്ടിപ്പുകളും നടക്കുന്നുണ്ട്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...
Digital payment has taken every sector by storm. petrol pumps, tea shops etc. experience rapid change of digital payment. Digitization has also led to the mushrooming of...
Published 09/08/23
ശീതീകരിച്ച മുരിങ്ങയ്ക്ക, ചേന, അവിയൽ, സാമ്പാർ, തോരൻ... അമേരിക്കയിലെ ഓണമാണ്. ഇവിടെ നിന്ന് ഫ്രീസറുള്ള കണ്ടെയ്നറുകളിൽ ഒരു മാസം മുൻപേ തന്നെ അമേരിക്കയിലെത്തിയതാണ് സർവ ഓണാഘോഷ വിഭവങ്ങളും. പേപ്പർ വാഴയിലകളും എത്തി. സകലമാന മലയാളി അസോസിയേഷനുകളും ഓണം ആഘോഷിക്കുമ്പോൾ ഓരോ സ്ഥലത്തും 500–1000 പേർക്ക് സദ്യ. കേരളത്തിനു മാത്രമല്ല അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമെല്ലാം വൻ ബിസിനസാണ് ഓണം. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ
A month ahead, all the Onam...
Published 08/31/23
എഴുപതുകളിൽ പാലക്കാട് വടക്കഞ്ചേരി അഗ്രഹാരത്തിലെ വി.ജി. രാമസ്വാമി കോഴിക്കോട് എൻഐടിയിൽ എൻജിനീയറിംഗ് കഴിഞ്ഞിട്ട് കടൽ കടന്ന് അമേരിക്ക പിടിച്ചു. പഠനവും ജോലിയും കുടിയേറ്റവും, മൈസൂർ മെഡിക്കൽ കോളജിൽ നിന്നു പാസായ ഗീത എന്ന പെൺകുട്ടിയെ വേളി കഴിക്കലുമെല്ലാം വഴിക്കുവഴി നടന്നു. 1985ൽ ഒഹായോ സംസ്ഥാനത്തെ സിൻസിനാറ്റിയിൽ വച്ച് അവർക്കൊരു മകൻ പിറന്നു. പേര്–വിവേക് ഗണപതി രാമസ്വാമി. ഹാർവഡ്, യേൽ സർവകലാശാലകളിൽ പഠിച്ച് സ്വന്തം ബയോടെക് കമ്പനിയുണ്ടാക്കി ശതകോടീശ്വരനായ വിവേക് ഗണപതി രാമസ്വാമി ഇപ്പോൾ അമേരിക്കൻ പ്രസിഡന്റാവാൻ...
Published 08/25/23
പുതിയൊരു വട്ടപ്പേര് ഇറങ്ങിയിട്ടുണ്ട്– ഫുട്ബോളോ ടെന്നിസോ ബാഡ്മിന്റനോ എന്തോ ആയിക്കോട്ടെ, കണ്ണുതള്ളിക്കുന്ന തകർപ്പനടി അടിച്ചാൽ പേര് വീണു– എഐ. ഇവൻ എഐ തന്നെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. സ്വന്തം കഴിവിൽ നടക്കുന്നതൊന്നുമല്ല കാണിച്ചു കൂട്ടുന്നത്. വാതോരാതെ സംസാരിക്കുന്ന കത്തികളെ ചാറ്റ് ജിപിടി എന്നും വിളിക്കുന്നുണ്ട്.മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...
The advancement of artificial intelligence has revolutionized a number of global sectors. AI is...
Published 08/16/23
കുടുംബം തുടങ്ങിവച്ച കച്ചവടങ്ങൾ ഏറ്റെടുത്തു നടത്താൻ പുതുതലമുറക്കാർക്കു താല്പര്യം കുറയുന്നു എന്നാണു ബിസിനസ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നത്. എന്തായിരിക്കും കാരണം? മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ. Business analysts observe that the younger generation is less interested in assuming control of family-owned businesses. What could be the reason? Malayalam Manorama Senior Correspondent P Kishore analyzes on the Manorama Online Podcast.
Published 08/10/23
ഓവറായാൽ എന്തും ബോറാവും. ആംസ്റ്റർഡാം, വെനിസ് പോലുള്ള നഗരങ്ങൾക്ക് ടൂറിസം ഓവറായി നാട്ടുകാർക്ക് ആകെ ബോറായി. ആംസ്റ്റർഡാമിൽ ഇനി ക്രൂസ് കപ്പലുകൾ അടുപ്പിക്കേണ്ടെന്നാണ് നഗരസഭയുടെ തീരുമാനം. ക്രൂസ് കപ്പൽ ടെർമിനൽ പൂട്ടി.കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...Any farther will be monotonous. Tourists have swamped cities like Amsterdam and Venice, and the residents are bored. Cruise ships will no longer be able to dock in Amsterdam, according to the municipal...
Published 08/02/23
നാടുമുഴുക്കെ കുളവാഴ പോലെ പടർന്നുപിടിച്ച കച്ചവടം ആകുന്നു ചായയും കടിയും. ഇതിനു മുൻപ് ആരും ചായക്കട നടത്തിയിട്ടില്ലെന്നു തോന്നും ചായത്തട്ടുകളിലെയും ബങ്ക് കടകളിലെയും തിരക്കു കണ്ടാൽ. റോഡിന്റെ രണ്ട് സൈഡിലും മുളച്ചു വളർന്നു പന്തലിച്ചു പുഷ്പിച്ച ചായ–കടി കടകൾ പക്ഷേ ഹൈവേ വികസനം വന്നപ്പോൾ താൽക്കാലിക ഹൈബർനേഷനിലായി.കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...The sale of tea and snacks has become hugely popular across the nation. If you look at the crowd at the tea...
Published 07/27/23
യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ പുട്ടിൻ യൂറോപ്പിനെ വിരട്ടിയിരുന്നു– റഷ്യ പെട്രോളിയവും തരില്ല, പ്രകൃതിവാതകവും (ഗ്യാസ്) തരില്ല, അടുത്ത മഞ്ഞുകാലത്ത് യൂറോപ്പ് തണുത്തു മരവിച്ചു മുട്ടുകാലിൽ വന്നു കീഴടങ്ങും- എന്നിട്ടെന്തായി? വിന്റർ കഴിഞ്ഞു, ദാ ഇപ്പോൾ പിന്നെയും സമ്മർ. റഷ്യൻ എണ്ണയും ഗ്യാസും ഇല്ലെങ്കിലും യൂറോപ്പിന് ഒന്നും പറ്റിയില്ല. ഇതെങ്ങനെ സംഭവിച്ചു?കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...Podcast of europe ukraine...
Published 07/19/23
വ്യവസായം വരണമെങ്കിൽ ഒരു നിക്ഷേപ സംഗമം നടത്തിയാൽ പോരേ? ധാരണാപത്രങ്ങൾ ചറപറാ ഒപ്പിടുന്നു. ആയിരക്കണക്കിനല്ല, ലക്ഷക്കണക്കിന് കോടികളുടെ വാഗ്ദാനം വന്നു മറിയുന്നു. എന്തെളുപ്പം? പക്ഷേ ഇന്നുവരെ നടത്തിയ സംഗമങ്ങളിൽ നിന്ന് ഈ കോടികളെല്ലാം യാഥാർഥ്യമായ അനുഭവമില്ല, എന്നാൽ പ്രയോജനം തീരെ ഇല്ലാതെയുമില്ല. ചിലതൊക്കെ ഒത്തുവരും. നിക്ഷേപ സംഗമ മാമാങ്കം പല തവണ നടത്തിയത് മോദിയാണ്. വൈബ്രന്റ് ഗുജറാത്ത്! 2003 മുതൽ 2 കൊല്ലം കൂടുമ്പോൾ അതു നടത്തുന്നുണ്ട്.കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ...
Published 06/19/23