കർത്തവ്യം മറക്കരുതെന്ന് ഉത്തമസചിവൻ
Listen now
Description
കിഷ്കിന്ധയിൽ, തന്റെ രാജാവ് കർത്തവ്യം മറക്കുന്നുവോ എന്ന് ഹനുമാനു സന്ദേഹം. ശ്രീരാമൻ മൂലമുണ്ടായ ശ്രേയസ്സുകൾ ഓരോന്നായി സുഗ്രീവനെ ഓർമപ്പെടുത്തുന്നു ഹനുമാൻ. പ്രത്യുപകാരം മറക്കുന്നയാൾ ചത്തതിനൊക്കും ജീവിച്ചിരുന്നാലും. ഇങ്ങനെയൊക്കെ പറഞ്ഞുതരുന്ന മന്ത്രിയുണ്ടെങ്കിൽ രാജാവിനൊരിക്കലും ആപത്തുണ്ടാകില്ലെന്ന് സുഗ്രീവൻ. ഏഴു ദ്വീപുകളിലും ഉള്ള സകല വാനരരെയും ഉടൻ കൂട്ടിക്കൊണ്ടുവരാൻ ആജ്ഞ പോകുന്നു. ഹനുമാന്റെ ഉപദേശം നിസ്സാരമായല്ല രാജാവു കാണുന്നത്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ The epic narrative of Sugriva's duty, the royal cremation of Bali, and Angada's anointing as the young king. Follow the journey of Sri Rama, Hanuman's fidelity, and Lakshmana's confrontation to understand the timeless values of duty and devotion in the quest for Sita. M. K Vinodkumar talking here. 
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24