Episodes
രാവണന്റെ പിതാവായ വിശ്രവസ് ഐതിഹ്യങ്ങളിലെ പ്രസിദ്ധനായ ഒരു മഹർഷിയായിരുന്നു. ഇന്ത്യൻ ഐതിഹ്യങ്ങളിലെ അതിപ്രശസ്തനും സപ്തർഷികളിൽ ഒരാളുമായ പുലസ്ത്യ മഹർഷിയുടെ മകനാണ് വിശ്രവസ്. അഗസ്ത്യ മഹർഷിയാണ് അദ്ദേഹത്തിന്റെ സഹോദരൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The intriguing tale of Vishrava, the father of Ravana and a renowned sage in Hindu mythology. Explore his life, wives, and the prophecy that shaped his son's destiny. Prinu Prabhakaran talking here.Script: S. Aswin.
Published 09/05/24
നമ്മെ എല്ലാം നയിക്കുന്ന പ്രധാന വികാരങ്ങളിലൊന്ന് ഭയമാണ്. സുഖകരമായ സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്ന നാം പ്രതികൂല അവസ്ഥകളെ ഭയക്കുന്നു. ഒരുയർച്ചയ്ക്ക് ഒരു താഴ്ചയുമുണ്ടാകാമെന്ന പ്രകൃതിതത്വത്തെ നാം ഭയക്കുന്നു.പ്രതികൂല സാഹചര്യങ്ങൾ പലരീതിയിൽ ഉണ്ടാകാം. കുടുംബപ്രശ്‌നങ്ങൾ, തൊഴിലുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന രോഗങ്ങൾ അങ്ങനെ അനേകം കാരണങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The transformative power of embracing challenges. Drawing inspiration from the...
Published 09/02/24
Published 09/02/24
ഉർവശി..പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ. സ്വർഗീയ വനിതകളായ അപ്‌സരസ്സുകളിലെ തിളങ്ങുന്ന തിലകം...ഉർവശിക്ക് വിശേഷണങ്ങൾ പലതാണ്. ഒരിക്കൽ നര, നാരായണ മഹർഷിമാർ ഹിമാലയത്തിലെ ബദരികാശ്രമത്തിൽ തപസ്സ് ചെയ്യുകയായിരുന്നു. ഋഷിമാരുടെ തപസ്സിൽ ദേവേന്ദ്രൻ ആകുലനായി മാറി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The enchanting tale of Urvashi, the most beautiful woman in the universe, and her passionate love story with Pururavas, the founder of the Chandravansh dynasty. Explore their...
Published 08/29/24
പൊടുന്നനെ നാം അപരിചിതമായൊരു ഗ്രൂപ്പിന്റെ ഭാഗമായാൽ....? ചുറ്റുമുള്ളവരൊക്കെ നമുക്ക് അപരിചിതർ. പല ഭാഷകളും സംസ്‌കാരങ്ങളുമുള്ളവർ. അപ്പോഴാണ് നാം ശരിക്കും വിയർക്കുക. ഇത്തരം ഗ്രൂപ്പുകൾ പലപ്പോഴും സംഭവിക്കാറുണ്ട്. ചിലപ്പോഴത് സ്റ്റഡിടൂറുകളാകാം, യാത്രാസംഘങ്ങളാകാം.എങ്ങനെ ഇടപഴകും, എങ്ങനെ ബന്ധം സ്ഥാപിക്കും? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The challenges of navigating unfamiliar social groups and offers practical advice on how to build relationships, overcome social anxiety, and...
Published 08/27/24
മനുഷ്യജീവിതത്തെ മാറ്റിമറിച്ചതിൽ സംശയങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. എന്നാൽ ഈ സംശയം അതിരുവിട്ട് നമ്മെ കീഴടക്കാൻ തുടങ്ങിയാലോ? അവിടെ കുറേ പ്രശ്‌നങ്ങൾ തുടങ്ങും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore the double-edged sword of doubt: its power to drive progress and its potential to paralyze us. Learn to harness healthy skepticism without succumbing to destructive distrust. Prinu Prabhakaran talking here.Script: S. Aswin.
Published 08/21/24
സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ പ്രശംസിക്കപ്പെട്ട രംഭയുടെ ഭർത്താവാകാൻ യോഗം ലഭിച്ചയാളായിരുന്നു നളകുബേരൻ. രാമായണത്തിൽ ചെറിയ ഒരു പരാമർശം നളകുബേരനെക്കുറിച്ചുണ്ട്. ലോകത്തെ സമ്പന്നതയുടെ പ്രതീകമായ കുബേര മഹാരാജാവിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഭദ്രയുടെയും മകനായിരുന്നു നളകുബേരൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The fascinating tale of Nalakubara, the prince who cursed Ravana and was transformed into a Maruthu tree. Explore his connection to Hindu and Buddhist mythology. Prinu...
Published 08/20/24
നമ്മുെട ജീവിതത്തോടും അതിലെ പ്രവർത്തനങ്ങളോടും നമുക്കുള്ള കാഴ്ചപ്പാടാണ് നമുക്ക് ആനന്ദവും അല്ലെങ്കിൽ പിരിമുറുക്കവും സമ്മാനിക്കുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ How our perspective influences our experiences, using relatable stories to demonstrate the power of a positive mindset in overcoming challenges and achieving goals with greater ease and fulfillment. Prinu Prabhakaran talking here.Script: S. Aswin.
Published 08/15/24
നാളിതുവരെ കണ്ടതിൽ ഏറ്റവും ഘോരമായതെന്ന് ദേവകൾ പോലും പറയുന്ന യുദ്ധത്തിനൊടുവിൽ ബ്രഹ്മാസ്ത്രം രാവണനെ നിഗ്രഹിക്കുന്നു. പുണ്യം നേടിയ ആളിനെന്നപോലെയുള്ള അന്ത്യകർമങ്ങളാണ് രാവണനു ലഭിക്കുന്നത്. വിഭീഷണൻ ലങ്കാധിപനായി അഭിഷിക്തനായി. അയോധ്യയിലേക്കു സന്ദേശവുമായി പോകാനുള്ള ചുമതലയും ഹനുമാന്. ആഹ്ലാദാതിരേകത്തോടെയാണ് ഭരതൻ ഹനുമാനെ സ്വീകരിക്കുന്നത്. അയോധ്യയിൽ ഉത്സവ സമാനമായ ഒരുക്കങ്ങൾ.യുദ്ധത്തിൽ മരിച്ച വാനരരെയെല്ലാം ജീവിപ്പിച്ചാണ് ഭഗവാന്റെ മടക്കയാത്ര. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ the timeless legend of...
Published 08/14/24
ഹിമവാനെ കടന്ന് കൈലാസത്തിലെത്തി അവിടെ ഋഷഭാദ്രിയിലുള്ള ദിവ്യൗഷധങ്ങൾ എത്തിക്കാനാണ് ജാംബവാൻ ഹനുമാനോടു നിർദേശിക്കുന്നത്. മേരുവിനോളം വളരുന്ന ഹനുമാൻ അലറുന്നത് രാക്ഷസസമൂഹത്തെയാകെ ഞെട്ടിക്കുന്നു. ഹനുമാന്റെ പുറപ്പാട് ചാരന്മാരിൽനിന്നറിഞ്ഞ രാവണൻ മാതുലനായ കാലനേമിയുടെ ഗൃഹത്തിലേക്ക് രാത്രിതന്നെ പുറപ്പെടുകയാണ്. ഔഷധവുമായി ഹനുമാൻ എത്തുന്നത് വൈകിപ്പിക്കണമെന്നാണ് ആവശ്യം.  ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ Explore the thrilling narrative of Hanuman's journey to deliver divine medicine in the Ramayana, his...
Published 08/14/24
കുംഭകർണൻ ആറുമാസത്തെ ഉറക്കം തുടങ്ങിയിട്ട് ഒൻപതു ദിവസമേ ആയിട്ടുള്ളൂ. എങ്കിലും ഉണർത്തണമെന്ന് രാവണൻ.രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ. ക്രോധത്താൽ ജ്വലിച്ചു കൊണ്ട് അദ്ദേഹം ആജ്ഞാപിക്കുന്നത് രാമാദികളെ വധിച്ചു വരാനാണല്ലോ. യുദ്ധഭൂമിയിൽ വിഭീഷണനും കുംഭകർണനും സഹോദരസ്നേഹത്താൽ പരസ്പരം ആശ്ലേഷിക്കുന്നുണ്ട്. ഭഗവാനെ ശരണം പ്രാപിച്ച...
Published 08/12/24
തേർത്തടത്തിൽ ചാടിക്കയറി രാക്ഷസരാജനെ പ്രഹരിച്ച ഹനുമാൻ തിരിച്ചടിയേറ്റ് മോഹാലസ്യപ്പെട്ടു. തന്നോടേറ്റ നീലനെയും രാവണൻ വീഴ്ത്തി. വേൽ ശരീരത്തിലേറ്റ് ലക്ഷ്മണനും നിലംപതിക്കുന്നു. രാവണൻ ശ്രമിച്ചിട്ട് അനക്കാനാവാത്ത ലക്ഷ്മണന്റെ ശരീരം ഹനുമാൻ അനായാസേന തോളിലേറ്റി. രാമനു തുല്യമായ ശക്തിയോടെ രാവണനും പൊരുതുകയാണ്. സമുദ്രം ഇളകിമറിയുന്നത്ര ഘോരയുദ്ധം. വിജയം നിശ്ചയമായ വേളയിലും ശ്രീരാമൻ രാവണനെ തൽക്കാലം വിട്ടയക്കുകയാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ Dive into the epic saga of "Forced Convictions," where...
Published 08/12/24
വൈകാനുണ്ടായ കാരണം ഏറെ സ്നേഹാദരങ്ങളോടെ ആരായുകയാണ് ശുകനോടു രാവണൻ. രാമലക്ഷ്മണന്മാരുടെ വരവും സർവലോകങ്ങളും ഭസ്മമാക്കാൻ സന്നദ്ധരായി, ഭൂമി കുലുങ്ങുംവിധം ഗർജിച്ച് നിർഭയരായെത്തിയിരിക്കുന്ന വാനരപ്പടയുടെ സാന്നിധ്യവും  ശുകൻ അറിയിക്കുന്നു. ശുകന്റെ തത്വപ്രഭാഷണമാണ് തുടർന്ന്. പണ്ടു ചെയ്ത സഹായമോർത്ത് കൊല്ലുന്നില്ലെന്ന് ശുകനെ അവിടെനിന്നു പായിക്കുകയാണ് രാവണൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ As Ravana prepares for a world-shaking war against Rama and his fearless army of monkeys, Lanka trembles under...
Published 08/12/24
ശുകന്റെ വിലാപം കേട്ട് ശ്രീരാമൻ വാനരരെ വിലക്കി. താൻ പറയുംവരെ വിട്ടയയ്ക്കാതെ അയാളെ ബന്ധനത്തിൽ സൂക്ഷിക്കാൻ നിർദേശവും നൽകി. ശാർദൂല നിശാചരൻ മുഖേന വിവരങ്ങളറിയുന്ന രാവണൻ ചിന്താധീനനാകുന്നു. സേതുബന്ധനത്തിനായി ദേവപ്രവരൻ വരുണനെ സേവിക്കണമെന്നാണ് ശ്രീരാമ സന്നിധിയിലെ കൂടിയാലോചനയിൽ ഉരുത്തിരിയുന്ന തീരുമാനം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ Explore the thrilling Setubandhana adventure and Lanka's majestic view. Discover Vibhishana's ascendancy, Rama's divine decisions, and the strategic planning...
Published 08/12/24
ഹനുമാൻ സാധിച്ചുവന്നതിനെപ്പറ്റി പറഞ്ഞുമതിയാകുന്നില്ല ശ്രീരാമചന്ദ്രന്. ഇനിയും സമുദ്രലംഘനം സാധ്യമാകുമോ എന്നു സന്ദേഹിക്കുകയും ചെയ്യുന്നു അദ്ദേഹം. ആർക്കും തോൽപിക്കാനാകാത്ത സൈന്യമാണു തനിക്കൊപ്പമുള്ളതെന്ന് ആത്മവിശ്വാസം പങ്കിടുകയാണ് സുഗ്രീവൻ. സമുദ്രത്തെ അമ്പുകൊണ്ട് ശോഷിപ്പിക്കുകയോ സേതുവിനെ ബന്ധിക്കുകയോ ചെയ്ത് മറുകരയെത്താൻ മാർഗം കാട്ടണമെന്നാണ് സുഗ്രീവന്റെ അപേക്ഷ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ Dive into the epic story where Sri Ramachandran, inspired by Hanuman's accomplishments, considers...
Published 08/12/24
സഹോദരൻ വിഭീഷണന്റെ വാക്കുകളാണ് ഹനുമാനോടുള്ള രാവണന്റെ കോപത്തിൽ അൽപമെങ്കിലും അയവു വരുത്തിയത്.വാനരർക്കു ശൗര്യാസ്പദമായിട്ടുള്ളത് വാലാണ്. അതിനാൽ ഇവന്റെ വാലിൽ വസ്ത്രം ചുറ്റി തീകൊളുത്തിയ ശേഷം ‘രാത്രിയിൽ വന്ന കള്ളൻ’ എന്നു വാദ്യഘോഷങ്ങളോടെ വിളംബരം ചെയ്ത് എല്ലായിടത്തും കൊണ്ടുനടക്കാനാണ് രാജകൽപന.ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ The heroic tale of Hanuman in ancient Indian mythology, his confrontation with Ravana, and the fiery battle at Lanka. Learn how Hanuman, guided by Vibhishana's words, saved...
Published 08/12/24
രാജധാനിയിലെ ഉദ്യാനം പൊടിച്ചാൽ രാജാവിനരികിൽ എത്താൻ അവസരമാകുമെന്ന് ഹനുമാൻ വിചാരിക്കുന്നു. സകലതും തച്ചുടയ്ക്കുന്നതിന്റെ ബഹളവും ഇരുട്ടിൽ നിന്നുള്ള ഘോരശബ്ദങ്ങളും രാക്ഷസസ്ത്രീകളെ വിഭ്രാന്തരാക്കുന്നു. ഇരുമ്പുലക്ക കൊണ്ട് എല്ലാം തച്ചുതകർക്കുന്നവനെപ്പറ്റി കേട്ട് രാക്ഷസരാജൻ ക്രോധവിവശനാകുന്നു. അനേകായിരം രാക്ഷസപ്പടയുടെയും അഞ്ചു സൈന്യാധിപന്മാരുടെയും മരണവൃത്താന്തമാണ് പിന്നീടു കേൾക്കുന്നത്. സുകൃതം നശിച്ചല്ലോ എന്ന് ഭീതി കലർന്ന പ്രതികരണമാണ് രാജാവിൽനിന്ന്.ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ The thrilling...
Published 08/12/24
ലങ്കാനഗരിയിലെ ഹർമ്യങ്ങൾ തോറും സീതാദേവിയെ തിരയുന്ന ഹനുമാനെ സഹായിക്കാൻ പിതാവായ പവനൻ എത്തുന്നു. പൂക്കളുടെ സുഗന്ധത്താൽ ആകർഷിച്ച് ശിംശപാവൃക്ഷച്ചുവട്ടിലേക്കാണ് ആനയിക്കുന്നത്. അവിടെ ദേവിയെ കണ്ടെത്തി സമീപത്തെ വൃക്ഷത്തിൽ ഒളിച്ചിരിക്കുകയാണ് ഹനുമാൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ Join Hanuman on his thrilling journey through the majestic city of Lanka, as he confronts Lankalakshmi and meets Goddess Sita. The story navigates through Hanuman's courage, Ravana's despair, and Sita's resilience,...
Published 08/12/24
ദേവകളുടെ അനുഗ്രഹത്താൽ ഹനുമാനു ലഭിച്ച ബലവീര്യവേഗങ്ങൾ വർണിക്കാൻ ഈ പ്രപഞ്ചത്തിൽ ആർക്കാണു കഴിയുക?!ബ്രഹ്മാണ്ഡം കുലുങ്ങുന്ന സിംഹനാദത്തോടെയാണ് ഹനുമാൻ എഴുന്നേൽക്കുന്നത്. വാമനമൂർത്തിയെപ്പോലെ വളർന്ന് പർവതാകാരനായി നിന്ന്  ഹനുമാൻ പറയുന്നത് സമുദ്രലംഘനം ചെയ്ത് ലങ്കാപുരത്തെ ഭസ്മമാക്കി രാവണനെ കുലത്തോടെ ഒടുക്കി ദേവിയെയും കൊണ്ട് വരുമെന്നാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ Dive into Hanuman's epic journey from the Ramayana, where he faces divine challenges from Surasa and Mainaka, guided by Jambavan....
Published 08/12/24
പരാജിതദൗത്യവുമായി കിഷ്കിന്ധയിലേക്കു മടങ്ങാതെ ദർഭ വിരിച്ചു മരണം കാത്തു കിടക്കാനാണ് വാനരന്മാരുടെ തീരുമാനം.മഹേന്ദ്രാചലത്തിലെ ഗുഹയ്ക്കുള്ളിൽ കഴിയുന്ന കഴുകശ്രേഷ്ഠൻ സമ്പാതിക്ക് സന്തോഷദായകമായ കാഴ്ചയാണിത്. ചിറകില്ലാത്ത തനിക്ക് ഇത്രയും ഭക്ഷണം. വാനരന്മാരുടെ സംഭാഷണം സമ്പാതിയുടെ ശ്രദ്ധയെ ആകർഷിക്കുന്നു. തന്റെ അനുജൻ ജടായുവിന്റെ പേര് ഇവർ പരാമർശിക്കുന്നല്ലോ. അവന്റെ മോക്ഷപ്രാപ്തിയെപ്പറ്റിയൊക്കെയാണ് സംഭാഷണം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ The intriguing tale of Sugreevan's guidance, Angada's...
Published 08/12/24
പാദനമസ്കാരം ചെയ്യുന്ന വാനരരാജനെ ഗാഢമായി ആശ്ലേഷിച്ചാണ് ശ്രീരാമൻ വരവേൽക്കുന്നത്. രാക്ഷസകുലനാശത്തിനു മതിയാകുന്ന സേനാബലം തനിക്കുണ്ടെന്ന് സുഗ്രീവൻ. ഇഷ്ടംപോലെ രൂപം മാറാൻ കഴിവുള്ളവരും പർവതശരീരീകളുമായ എത്രയോ പേർ. സിംഹസമാനർ, ഇന്ദ്രനീല ശോഭയുള്ളവർ, ശുദ്ധസ്ഫടിക ശരീരികൾ, അങ്ങനെയങ്ങനെ സേനയിലെ വൈവിധ്യം. ഭക്തിയോടെ നമസ്കരിക്കുന്നു സുഗ്രീവൻ. കാരുണ്യത്തോടെ കടാക്ഷിക്കുന്നു ഭഗവാൻ.  ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ Sugriva leads a grand procession to meet Sri Rama, marking the beginning of an epic mission...
Published 08/02/24
കിഷ്കിന്ധയിൽ, തന്റെ രാജാവ് കർത്തവ്യം മറക്കുന്നുവോ എന്ന് ഹനുമാനു സന്ദേഹം. ശ്രീരാമൻ മൂലമുണ്ടായ ശ്രേയസ്സുകൾ ഓരോന്നായി സുഗ്രീവനെ ഓർമപ്പെടുത്തുന്നു ഹനുമാൻ. പ്രത്യുപകാരം മറക്കുന്നയാൾ ചത്തതിനൊക്കും ജീവിച്ചിരുന്നാലും. ഇങ്ങനെയൊക്കെ പറഞ്ഞുതരുന്ന മന്ത്രിയുണ്ടെങ്കിൽ രാജാവിനൊരിക്കലും ആപത്തുണ്ടാകില്ലെന്ന് സുഗ്രീവൻ. ഏഴു ദ്വീപുകളിലും ഉള്ള സകല വാനരരെയും ഉടൻ കൂട്ടിക്കൊണ്ടുവരാൻ ആജ്ഞ പോകുന്നു. ഹനുമാന്റെ ഉപദേശം നിസ്സാരമായല്ല രാജാവു കാണുന്നത്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ The epic narrative of...
Published 08/01/24
സുഗ്രീവന് ഇത്ര ധൈര്യം വരണമെങ്കിൽ അതിശക്തനായ ഒരു മിത്രമുണ്ടായിരിക്കുന്നു എന്നാണ് അർഥമെന്ന് പത്നി താര ബാലിയെ ഓർമിപ്പിക്കുന്നു.യഥാർഥത്തിൽ താര സുഗ്രീവപത്നിയാണ്. എന്തുകൊണ്ടും ബാലി വധിക്കപ്പെടാനുള്ള കാരണമായി പിന്നീടു ശ്രീരാമചന്ദ്രൻ പറയുന്നത് അയാളുടെ സോദരഭാര്യാപഹരണ പാപമാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ  the epic tale of Sugriva and Bali from the ancient Ramayana, where divine intervention and fraternal conflict lead to a dramatic battle, exploring themes of dharma, loyalty, and moral...
Published 07/31/24
ജ്യേഷ്ഠൻ ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തിൽ വസിക്കുന്ന സുഗ്രീവന്റെ നാലു മന്ത്രിമാരിലൊരാളാണ് ഹനുമാൻ. താപസവേഷംപൂണ്ടു നടന്നടുക്കുന്ന അപരിചിതർ ആരെന്നറിഞ്ഞുവരാൻ സുഗ്രീവൻ നിയോഗിക്കുന്നത് ഹനുമാനെയാണ്. സ്വന്തം രൂപം കൈക്കൊണ്ട് രാമലക്ഷ്മണന്മാരെ തോളിലേറ്റി എത്തിക്കുമ്പോൾ ഹനുമാൻ സുഗ്രീവനെ ഏറ്റവുമാദ്യം അറിയിക്കുന്നത് പരിഭ്രമം വേണ്ടെന്നാണ്.  ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ The momentous beginning of a strong relationship between Hanuman and Sri Ramachandra. It details how Hanuman's eloquent speech...
Published 07/30/24
അങ്ങയെക്കാണുവോളം മരണം സംഭവിക്കാതിരിക്കാൻ ദേവി അനുഗ്രഹിച്ചിട്ടുണ്ട് എന്നതുവരെ സംഭവഗതികൾ ജടായു വിശദീകരിക്കുന്നു. ഭഗവാന്റെ തലോടലേറ്റ് ആ ഭക്തൻ പ്രാണൻ വെടിയുന്നു. ഭക്തവാത്സല്യത്താൽ കണ്ണീർ നിയന്ത്രിക്കാനാകുന്നില്ല രാമന്. ഭഗവൽക്കരങ്ങളാൽ സംസ്കാരശുശ്രൂഷയും ഉദകക്രിയയും! പക്ഷിശ്രേഷ്ഠന്റെ ജന്മം എത്ര ധന്യമാണ്!! ദിക്കുകളൊക്കെയും തേജസ്സ് വ്യാപിച്ച് സൂര്യനെപ്പോലെ ശോഭിച്ചാണ് ജടായു സ്വർലോകം പൂകുന്നത്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ The emotional journey of Rama as he searches for Sita across the...
Published 07/29/24