ഭയങ്ങളുടെ സാഗരങ്ങൾ കടന്ന് വിജയത്തിന്റെ കര തേടുമ്പോൾ
Listen now
Description
നമ്മെ എല്ലാം നയിക്കുന്ന പ്രധാന വികാരങ്ങളിലൊന്ന് ഭയമാണ്. സുഖകരമായ സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്ന നാം പ്രതികൂല അവസ്ഥകളെ ഭയക്കുന്നു. ഒരുയർച്ചയ്ക്ക് ഒരു താഴ്ചയുമുണ്ടാകാമെന്ന പ്രകൃതിതത്വത്തെ നാം ഭയക്കുന്നു.പ്രതികൂല സാഹചര്യങ്ങൾ പലരീതിയിൽ ഉണ്ടാകാം. കുടുംബപ്രശ്‌നങ്ങൾ, തൊഴിലുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന രോഗങ്ങൾ അങ്ങനെ അനേകം കാരണങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The transformative power of embracing challenges. Drawing inspiration from the Ramayana and Mahabharata, it emphasizes that facing adversity head-on, rather than succumbing to fear, leads to resilience and growth. Prinu Prabhakaran talking here.Script: S. Aswin. 
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24