Description
പരാജിതദൗത്യവുമായി കിഷ്കിന്ധയിലേക്കു മടങ്ങാതെ ദർഭ വിരിച്ചു മരണം കാത്തു കിടക്കാനാണ് വാനരന്മാരുടെ തീരുമാനം.മഹേന്ദ്രാചലത്തിലെ ഗുഹയ്ക്കുള്ളിൽ കഴിയുന്ന കഴുകശ്രേഷ്ഠൻ സമ്പാതിക്ക് സന്തോഷദായകമായ കാഴ്ചയാണിത്. ചിറകില്ലാത്ത തനിക്ക് ഇത്രയും ഭക്ഷണം. വാനരന്മാരുടെ സംഭാഷണം സമ്പാതിയുടെ ശ്രദ്ധയെ ആകർഷിക്കുന്നു. തന്റെ അനുജൻ ജടായുവിന്റെ പേര് ഇവർ പരാമർശിക്കുന്നല്ലോ. അവന്റെ മോക്ഷപ്രാപ്തിയെപ്പറ്റിയൊക്കെയാണ് സംഭാഷണം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
The intriguing tale of Sugreevan's guidance, Angada's dilemma, Hanuman's wisdom, and Sampathi's miraculous transformation in the epic journey of monkeys to fulfill a divine mission. M. K Vinodkumar talking here.
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24