തോറ്റുവീഴുന്നവർ, പ്രതീക്ഷ കാക്കുന്നവർ
Listen now
Description
കുംഭകർണൻ ആറുമാസത്തെ ഉറക്കം തുടങ്ങിയിട്ട് ഒൻപതു ദിവസമേ ആയിട്ടുള്ളൂ. എങ്കിലും ഉണർത്തണമെന്ന് രാവണൻ.രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ. ക്രോധത്താൽ ജ്വലിച്ചു കൊണ്ട് അദ്ദേഹം ആജ്ഞാപിക്കുന്നത് രാമാദികളെ വധിച്ചു വരാനാണല്ലോ. യുദ്ധഭൂമിയിൽ വിഭീഷണനും കുംഭകർണനും സഹോദരസ്നേഹത്താൽ പരസ്പരം ആശ്ലേഷിക്കുന്നുണ്ട്. ഭഗവാനെ ശരണം പ്രാപിച്ച സാഹചര്യം വിശദമാക്കി വിഭീഷണൻ. നീ ധന്യനാണെന്നാണ് കുംഭകർണന്റെ മറുപടി. ജ്യേഷ്ഠനെയോർത്ത് ദുഃഖമുണ്ട് വിഭീഷണന്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ The epic battle of the Ramayana where Kumbhakarna, Ravana, Vibhishana, and Sugriva engage in fierce combat. Dive into the story of bravery, strategy, and brotherhood, culminating in dramatic confrontations and divine interventions.M. K Vinodkumar talking here. 
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24