മഹാരാഷ്ട്രയാണോ ഝാര്‍ഖണ്ഡാണോ INDIA യുടെ ഭാവി?
Listen now
Description
മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സമഗ്ര വിലയിരുത്തൽ. INDIA ബ്ലോക്കിൻ്റെ പ്രാധാന്യവും നിലനില്പും ഭാവിയും എന്തായിരിക്കും എന്ന് ചർച്ച ചെയ്യുന്നു. ഒപ്പം എങ്ങനെയാണ് ആർ.എസ്.എസും ബി.ജെ.പിയും നടപ്പാക്കുന്ന ഹിന്ദുത്വ ആശയത്തെ ഇന്ത്യയെന്ന ജനാധിപത്യ - ബഹുസ്വര ആശയം പ്രാദേശികമായും ദേശീയമായും രാഷ്ട്രീയമായി പ്രതിരോധിക്കുകയെന്നും വിശകലനം ചെയ്യുകയാണ് ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ, എന്നിവർ.
More Episodes
ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ ജീവൻപണയംവെച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെ മരണം തുടർക്കഥയായിട്ട് വർഷങ്ങളായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഷൊർണൂർ പാലത്തിൽ കഴിഞ്ഞ മാസം സംഭവിച്ചത്. തൊഴിലാളികളെ നിരന്തരം മരണത്തിലേക്ക് തള്ളി വിടുന്ന ഇന്ത്യൻ റയിൽവെയെ പ്രതികൂട്ടിൽ നിർത്തുന്നതാണ് ഈ അപകടം....
Published 12/01/24
‘‘എം.ജി.ആറിന്റെ അച്ഛൻ ഗോപാലമേനോന് സ്മാർത്തവിചാരത്തിനുശേഷമാകാം, നാടുവിട്ടു പോകേണ്ടിവന്നുവെന്ന് അനുമാനിക്കാം. അദ്ദേഹവും സത്യഭാമയും തമ്മിലുള്ള വിവാഹത്തിലൂടെ എം. ജി.ആർ എന്ന നടനും രാഷ്ട്രീയനേതാവും ഉണ്ടായി. എം. ജി.ആറിനെ പോലെയുള്ള നടനൊപ്പം പാശത്തിൽ അഭിനയിച്ച ആ നടിക്ക് പിന്നെന്ത് സംഭവിച്ചു?’’
Published 11/30/24