Episodes
ഡൽഹിയിൽ പോയതുകൊണ്ടാണ് നൃത്തവും ദളിത് യുവതിയുടെ കദനകഥയുമെല്ലാം എഴുതാൻ പറ്റിയത്. മയ്യഴിയിലായിരുന്നെങ്കിൽ അതൊന്നും എഴുതുമായിരുന്നില്ല. ഇന്ന് എഴുതുമ്പോൾ വിവർത്തനം ചെയ്യാൻ പറ്റുമോ എന്നുകൂടി ആലോചിക്കേണ്ടിവരുന്നു. മലയാളം പ്രസാദകർക്കൊന്നും എഡിറ്റർമാരില്ല. വിവർത്തനം ചെയ്യുമ്പോഴാണ് എഡിറ്ററുടെ ആവശ്യം മനസിലായത്. ഇന്ന് എഴുത്തുകാരൻ എഴുതിയാൽ മാത്രം പോരാ എഴുതിയതിനെ കുറിച്ച് പറയാനും കഴിയണം.
Published 03/15/23
കൊച്ചിയിലൂടെ കേരളത്തിലേക്ക് ലഹരി ഒഴുകുകയാണ്. അക്രമ സംഭവങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയാകുന്നു. എവിടെ നിന്നാണ് മാരക ലഹരി വസ്തുക്കള്‍ കൊച്ചിയില്‍ എത്തുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറയുന്നു.
Published 03/14/23
Though there were no volley fans in malabar, he started his career and stepped in to a global fame. Jimmy George 'the God of Volleyball.' He left the court like a samsh ended in fraction of a second.
Published 03/13/23
ഭരിക്കുന്ന ഗവണ്‍മെന്റിന് വേണ്ടി എന്തും ചെയ്ത് കൊടുക്കുന്നതാണ് നല്ലതെന്ന് നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് അറിയാം, അങ്ങനെ സെര്‍വ് ചെയ്യുന്ന നാല്‍പ്പത് ലക്ഷത്തോളം സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ നമ്മുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും ഇന്‍കം ടാക്‌സിലും സിബിഐയും ലോക്കല്‍ പൊലീസിലുമുണ്ട്, അത് തന്നെയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം
Published 03/11/23
ആരോ കെട്ടിച്ചമച്ച പ്രൊപ്പഗാന്റയുടെ പുറത്ത് ഒരു സാധാരണക്കാരനായ പത്രപ്രവത്തകന്‍ അയാള്‍ മുസ്ലീമായതിന്റെ പേരില്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. സുപ്രീം കോടതി അതിന്റെ ഉത്തരവാദിത്വങ്ങള്‍ മറന്ന് അവരും മിണ്ടാതിരിക്കുകയാണ്, സിദ്ദിഖ് ഒരു സിമ്പലാണ്, ഇതുവരെ സിദ്ദിഖ് ചെയ്തത് ജേര്‍ണലിസമല്ല എന്ന് തെളിയിക്കുന്ന യാതൊരു തെളിവും നമ്മള്‍ കണ്ടിട്ടില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം പൂര്‍ണരൂപം ദ ക്യു ന്യൂസ് യൂട്യൂബില്‍
Published 03/11/23
തക്കിയുദീന്റെ കുടുംബത്തെ കണ്ടപ്പോള്‍ അവരുടെ കയ്യില്‍ പോലും അദ്ദേഹത്തിന്റെ മര്‍ഡര്‍ ചാര്‍ജ് ഷീറ്റ് ഇല്ല. ആ കഥ പറയാന്‍ കഴിഞ്ഞതില്‍ അഭിമാനമേയുള്ളൂ, ഇനി ഒരവസരം കിട്ടിയാല്‍ അത് തന്നെ വീണ്ടും ചെയ്യും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം അവസാനഭാഗം.
Published 03/11/23
കാസർഗോഡ് ഗവണ്മെന്റ് കോളേജിലെ മാത്രമല്ല കേരളത്തിലെ മറ്റു പല കോളേജിലും ഇതുപോലെ ജാതിവാദികളായ, സംവരണ വിരുദ്ധരായ, സദാചാരവാദികളായ പ്രിൻസിപ്പാളുമാരുണ്ട്. പൊതു ജനങ്ങൾക്കിടയിൽ നിരന്തരം ഓഡിറ്റ് ചെയ്യപ്പെടാതെ ഈ പ്രവണത അവസാനിക്കില്ല.
Published 03/10/23
Sania Mirza, the Indian tennis icon, left an indelible mark on Indian sports history with her achievements. Sania got onto the court and received the triumphs at a time when girls in India could not even imagine participating in a sport like tennis. She overcame obstacles in her life and put Indian women tennis on the map of world sports.
Published 03/10/23
ഗാന്ധിയെ മഹാത്മാവ് എന്ന് വിളിക്കില്ലെന്ന് പറഞ്ഞയാൾ. ​ഗാന്ധിയുടെ ജീവനേക്കാൾ എനിക്ക് വലുത് എന്റെ ജനതയുടെ വിമോചനമാണെന്ന് പ്രഖ്യാപിച്ചയാൾ. ജാതിവെറിയുടെ കോട്ടയിൽ നിന്ന് 'വീ ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന് പറയാൻ രാജ്യത്തെ പഠിപ്പിച്ച, ജനാധിപത്യ ഇന്ത്യയുടെ നിർമ്മാതാവും ഭരണഘടനാ ശിൽപിയുമായ ഡോ. ഭീംറാവു അംബേദ്കർ.
Published 03/10/23
ഒരേസമയം കുട്ടികളോടൊപ്പവും, അധികാരികളോടൊപ്പവും നിൽക്കുന്ന രീതിയിലാണ് റിപ്പോർട്ടിന്റെ ഭാഷ. ഡയറക്ടർ ശങ്കർ മോഹനെയും അടൂരിനെയും കുറിച്ച് പറയേണ്ട സമയത്ത് കൃത്യമായി റിപ്പോർട്ട് കാവ്യാത്മകമാകുന്നു. അടിസ്ഥാനപരമായ പ്രശ്നം ജാതി വിവേചനമാണെന്ന് അംഗീകരിക്കാൻ റിപ്പോർട്ട് ഒരു സ്ഥലത്തും തയ്യാറാകുന്നില്ല.
Published 03/08/23
ചാള്‍സ് ശോഭരാജ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മരണത്തിന്റെ ​ഗന്ധം പരക്കും. പ്രായമായെന്നും രോഗാവസ്ഥയിലാണെന്നും കോടതി പറയുമ്പോഴും അയാൾ പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നവരില്‍ ഭയം നിറഞ്ഞൊരു ജിജ്ഞാസ ഇപ്പോഴും സൃഷ്ടിക്കുന്നുണ്ട്. ആ ഭയത്തിന്റെ പേരാണ് ചാള്‍സ് ശോഭരാജ്.
Published 03/08/23
നിജില്‍ ദാസ് ഒളിവില്‍ താമസിച്ചത് മാത്രമാണെന്ന്  വിശ്വസിക്കുന്നില്ല. സാധാരണ നിലയില്‍ ഒരു കൊലക്കേസ് പ്രതി അവിടെ ഒളിവില്‍ താമസിക്കാന്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍ ആ സാധ്യതയ്ക്ക് വേറെ ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടായേക്കാം. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടല്ലെങ്കില്‍ അവിടെ വരേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊരു താവളം ഉണ്ടാക്കേണ്ടതില്ലല്ലോ. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ദ ക്യു അഭിമുഖത്തിൽ മനീഷ് നാരായണനോട്.
Published 03/06/23
പിണറായി വിജയനില്‍ നിന്ന് പഠിച്ചു വന്ന ചെറിയ കാര്യങ്ങള്‍ മാത്രമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെ. ഒരിക്കലും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും പഠിച്ച് പ്രയോഗിക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല. അത് സാധ്യമായാല്‍ ഞങ്ങള്‍ക്ക് വലിയ നിലയിലേക്ക് ഉയരാനാകും. കഴിയുന്നില്ല എന്നുള്ളതാണ് ദൗര്‍ബല്യം. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ദ ക്യു അഭിമുഖത്തിൽ മനീഷ് നാരായണനോട്
Published 03/06/23
ഒരു സംഘടനയും ആരുടേയും മൗത്ത് പീസ് ആകേണ്ടതില്ല. സംവരണം വിതരണ നീതിയുടെ പ്രശ്നമാണ്.  ജനങ്ങൾ പല പ്രതലങ്ങളിൽ നിൽക്കുന്നവരാണ് എല്ലാവരേയും ഒരു പ്രതലത്തിൽ നിന്ന് കാണാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ എളുപ്പം ഇല്ലാതാക്കാൻ നോക്കുന്നത്പോലെയാണ്. മധ്യവർഗം സാധാരണക്കാരുടെ  പ്രശ്നങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവരുടെ മാത്രം പ്രശ്നമാണ്.
Published 03/04/23
essense ൽ നിന്ന് മാറി നിൽക്കുന്നതിനു കാരണങ്ങളുണ്ട്. എന്തും സംഘടനാ രൂപത്തിലേക്ക് വരുമ്പോൾ കോമ്പ്രോമിസകൾ ചെയ്യേണ്ടിവരും. സ്വതന്ത്ര ചിന്തകൊണ്ട് മാത്രം എല്ലാ പ്രശ്നങ്ങളും തീർക്കാൻ കഴിയില്ല. ഒരാൾ സ്വതന്ത്ര ചിന്തകനാണെന്ന് തിരിച്ചറിയുന്നിടത്ത് എല്ലാം തീരുകയല്ല, തുടങ്ങുകയാണ്.
Published 03/04/23
ആൾക്കൂട്ട കൊലകളെ ഒരുതരത്തിലും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്ന് അറിയുമ്പോൾ തന്നെ, അക്കു യാദവിന്റെ കൊലപാതകത്തിൽ ഇരുന്നൂറോളം വരുന്ന ആ സ്ത്രീകൾക്കൊപ്പം നിൽക്കാനേ മനസ് കൊണ്ട് നമുക്ക് കഴിയൂ. കാരണം ഭരണ വർഗത്തിന്റെ പൂർണ്ണ പിന്തുണയോടെ അയാൾ നടത്തിയ നായാട്ടിൽ അഭിമാനത്തിന്, ജീവിക്കാനുള്ള അവകാശത്തിന് മുറിവേറ്റ മനുഷ്യരുടെ പ്രതിരോധമായിരുന്നു നാ​ഗ്പൂർ കോടതി വളപ്പിലെ ആ കൊലപാതകം.
Published 03/03/23
ഒരു ഇന്ത്യന്‍ വ്യവസായിയും അയാളുടെ സംരംഭങ്ങളും വിജയിക്കുന്നതും ലാഭമുണ്ടാക്കുന്നതും രാജ്യത്തെ സംബന്ധിച്ചടുത്തോളം സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്. പക്ഷേ അദാനിയുടെ കാര്യത്തില്‍ അങ്ങനെയല്ല. അയാളുടെ ബിസിനസ് വിജയമോ, അതുവഴി അയാള്‍ക്കുണ്ടാകുന്ന വളര്‍ച്ചയോ ഒന്നുമല്ല ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
Published 03/03/23
It is hard to define Who is a journalist, in this time of digital journalism. Public Option is a powerful journalistic tool, which is being destroyed by the double meaning questions.
Published 03/03/23
അബോർഷൻ മറച്ചുവെക്കേണ്ടി വരുന്നതുകൊണ്ടാണ് ചൂഷണം നടക്കുന്നത്. പാരമ്പര്യ വാദികൾക്ക് വേണ്ടി ഇന്ന് സംസാരിക്കുന്നത് വ്യവസ്ഥിതിയാണ്. അബോർഷൻ ഓരോ സ്ത്രീയുടെയും അവകാശമാണ്, അതിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ല. ഒരു സ്ത്രീ ഗർഭിണിയാകണോ എന്ന് നാട്ടുകാരാണോ തീരുമാനിക്കുന്നത്?
Published 03/02/23
പലപ്പോഴും വൈകാരികമായും സാമ്പത്തികവുമായി ഭർത്താവിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സ്ത്രീകൾ. വിവാഹത്തിന് ശേഷം സ്ത്രീകൾക്ക് സൗകര്യമുള്ള ഇടം തെരഞ്ഞെടുക്കാൻ കഴിയണം. മദ്യം പുരുഷന് വയലൻസ് നടത്താനുള്ള ലൈസെൻസ് ആണ്.
Published 03/02/23
മുത്തങ്ങാ സമരത്തിന്റെ ഇരുപതാം വാർഷികത്തിൽ ഒരു ആദിവാസിയെക്കൂടി പൊതുജനം കൊന്നിരിക്കുന്നു. എത്രകാലം പുരോഗമന സമൂഹമെന്ന കള്ളം പറയും? ഒരു പോക്കറ്റടി നടന്നാൽ കൂട്ടത്തിൽ കറുത്തയാളെ സംശയിക്കുന്നിടത്ത് അവസാനിക്കുന്നതാണ് നമ്മുടെ ജാതിവിരുദ്ധത. പോലീസ് ഉൾപ്പെടെയുള്ള അധികാര സംവിധാനങ്ങൾക്ക് ആദിവാസികൾ ക്രിമിനലുകളാണെന്ന മുൻവിധിയുണ്ട്.
Published 02/28/23
ലോകക്രമത്തെ തന്നെ മാറ്റി മറിച്ച 9/11 ഭീകരാക്രമണത്തിന് 21 വയസ്. ഇന്നും ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായി നില്‍ക്കുന്നു സെപ്റ്റംബര്‍ 11.
Published 02/28/23
ഞാന്‍ പാര്‍ട്ടിക്ക് അകത്ത് പറഞ്ഞിട്ടുണ്ട് കൊറോണ സമയത്ത് രാഷ്ട്രീയം കാണരുതെന്നും സമരം ചെയ്യരുതെന്നും, അന്നെന്താണ് കൊറോണ സ്‌പ്രെഡ് ചെയ്യട്ടെയെന്നാണ് പാര്‍ട്ടിയെടുത്തത്, ജനങ്ങള്‍ കിറ്റ് കൊടുത്തതും പെന്‍ഷന്‍ കൊടുത്തതും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പാര്‍ട്ടിയില്‍ പറഞ്ഞു. എന്റെ ഡ്രൈവറുടെ അമ്മ വോട്ട് ചെയ്തത് അരിവാള്‍ ചുറ്റികയിലാണ്, കാരണം അവര്‍ക്ക് ഭക്ഷണം കൊടുത്തത് പിണറായി വിജയനാണ്... മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. കെ.വി തോമസ് ദ ക്യു അഭിമുഖത്തില്‍ മനീഷ്...
Published 02/28/23
ഞാൻ കോൺ​ഗ്രസ് കുടുംബമാണ്. അവിടെയേ എനിക്ക് ജീവിക്കാൻ കഴിയൂ. അതാണെന്റെ പ്രാണവായു. അവിടെ തന്നെയാണ് ഞാൻ ഇപ്പോഴും നിൽക്കുന്നത്. എന്റെ പാർലമെന്ററി ജീവിതം തീർന്നു. ഇനി ഞാൻ അസംബ്ലിയിലേക്കോ പാർലമെന്റിലേക്കോ ഇല്ല.
Published 02/28/23
Compared to other countries the abortion laws in India are far progressive but the rate of unsafe abortions is still huge. The ignorance towards law and the stigmas related to abortions are the prior reasons for the rise in unsafe abortions. We have Maitreyi Hegde, Adv of Supreme Court of India in the “Right Hour” of Cue to discuss the legal aspects of abortion.
Published 02/21/23