നാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലം: A podcast by S. Gopalakrishnan based on a Baburaj song 11/ 2024
Listen now
Description
ഉസ്താദ് ബഡേ ഗുലാം അലി ഖാന്റെ കച്ചേരിയും മാൽകൗൺസ് രാഗാലാപനവും ബാബുരാജ് നേരിട്ടുകേട്ട് ആ മാസ്മരികതയിൽ മുങ്ങിയിട്ടുണ്ടാകണം. 1966 ൽ ഇറങ്ങിയ അനാർക്കലി സിനിമയിലെ 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനത്തെ മുൻനിർത്തിയുള്ള ഒരാലോചനയാണ് ഈ പോഡ്‌കാസ്റ്റ് . ബഡേ ഗുലാം അലി ഖാൻ പാടിയ മാൽകൗൺസ്, ബാബുരാജ് പാടിയ മാൽകൗൺസ്‌ , 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 25 ഫെബ്രുവരി 2024 https://www.dillidalipodcast.com/
More Episodes
പ്രിയ സുഹൃത്തേ , സ്പെയിനും നോർവെയും അയർലണ്ടും പാലസ്തീനിനെ അംഗീകരിക്കുമ്പോൾ : ഒരു രാഷ്ട്രീയവിചാരം മൂന്ന് യൂറോപ്യൻ യൂണിയൻ അംഗ/ സഖ്യ രാഷ്ട്രങ്ങൾ എടുത്ത രാഷ്ട്രീയതീരുമാനം യൂറോപ്പിനെയും മധ്യേഷ്യയേയും എങ്ങനെ സ്വാധീനിക്കും ? പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം സ്നേഹപൂർവ്വം എസ് ....
Published 05/24/24
Published 05/24/24
തന്നെ മാരകമായി കുത്തി മുറിവേൽപ്പിച്ച വധശ്രമിയെ ജയിലിൽ കണ്ടാൽ പറയാനുള്ള വാചകങ്ങൾ സൽമൻ റുഷ്‌ദി കരുതിയിട്ടുണ്ട് . ' ഇതാ നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നു . ഒരാൾ , നിരായുധനായ ഒരു 75 കാരനെ വധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടയാൾ . മറ്റേയാൾ , അയാൾ വധിക്കാൻ ശ്രമിച്ചിട്ടും കൊല്ലപ്പെടാതെ ഇപ്പോൾ 76 വയസ്സായ...
Published 05/20/24