ETERNALLY LOST LOVE OF BHIMA | നിത്യനഷ്‌ടമായി തീർന്ന ഭീമന്റെ പ്രണയം - words by sunil p ilayidom
Listen now
Description
ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം. പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പലതും ചെയ്തു. കല്യാണ സൗഗന്ധികം തേടി പോയി. കൗരവ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായി നിൽക്കുമ്പോൾ ദുശ്ശാസനൻറെ രക്തം കണ്ടേ അടങ്ങൂ എന്ന പാഞ്ചാലി ശപഥം നിറവേറ്റാൻ ദുശ്ശാസനൻറെ മാറു പിളർന്ന് ആ രക്തം കൊണ്ട് ദ്രൗപതിയുടെ മുടി കഴുകി ഭീമൻ. അർജ്ജുനനേക്കാൾ ഭീമൻ പാഞ്ചാലിയെ പ്രണയിച്ചു. എന്നിട്ടും പാഞ്ചാലിയെന്നും പ്രണയിച്ചത് അർജ്ജുനനെ മാത്രം. ഭീമൻറെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നു ഇവിടെ. ശക്തിയുള്ള ഒരു മകനെ കിട്ടാനായി കാട്ടാളനെ പ്രാപിക്കേണ്ടി വന്നിട്ടുണ്ടെന്ന കുന്തിയുടെ വെളിപ്പെടുത്തലിനു മുന്നിൽ തകർന്നു പോകുന്ന ഭീമൻ.. വായു പുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന് ഗദാപ്രഹരം ഏറ്റതുപോലെയുള്ള വേദനയനുഭവിക്കേണ്ടി വന്ന നിമിഷങ്ങൾ.. ഭീമൻറെ കരുത്തുറ്റ ശരീരത്തെ എല്ലാവരും വാഴ്ത്തി അതിനുള്ളിൽ ഒരു മനസ്സുണ്ടെന്ന് ഏവരും മറന്നു. ഹിഡുംബി എന്ന രാക്ഷസിയിൽ പിറന്ന ഘടോൽഘചൻ എന്ന പുത്രൻ മഹാഭാരത യുദ്ധത്തിൽ മരിച്ചു വീഴുമ്പോഴും അതൊരു വാർത്ത ആവുന്നില്ല. അവിടെയും സംസാര വിഷയം അർജ്ജുന പുത്രൻ അഭിമന്യു പദ്മവ്യൂഹത്തിൽപ്പെട്ട് മൃതിയടഞ്ഞതാണ്. രണ്ടാമൂഴക്കാരനായ അച്ഛൻറെ മകനായതിനാൽ തൻറെ മകനും അഭിമന്യുവിനു പിന്നിലായിപ്പോയതിൻറെ വേദന. പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന്‍ ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്
More Episodes
സംഗീതത്തിന്റെ ആദ്യകാല ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന വളരെ പുരാതനമായ ഒരു രാഗമാണ് ആഹിരി. സവിശേഷമായ ഒരു ഘടനയുള്ള ആഹിരിയുടെ അന്തർലീനമായ ഭാവം ഭയാനകവും ദിവ്യത്വവുമാണ്. ഇത് നമ്മളിൽ ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ആഹിരിയുടെ ഏറ്റവും അടുത്ത രാഗം അസവേരിയാണ്. ഘണ്ട, പുന്നഗവരളി എന്നിവയും...
Published 06/04/23
ലോക ഫുട്ബോളിൽ ഏറ്റവും വലിയ വൈരം നിലനിൽക്കുന്നത് ബ്രസീലും അർജൻറീനയും തമ്മിലാണ് ആ വൈരത്തിന് പിന്നിൽ ഫുട്ബോള് മാത്രമാണോ കാരണം അതോ രാഷ്ട്രീയ കാരണങ്ങൾ മറ്റെന്തെങ്കിലുമുണ്ടോ ? 2014 വേൾഡ് കപ്പ് സെമിഫൈനലിൽ ബോലോ ഹൊറിസോണ്ടയിൽ 7-1ജർമ്മനിയോട് തോറ്റു പുറത്തായതിന്റെ പിറ്റേന്ന് ബ്രസീലിയൻ പത്രം എഴുതിയത്...
Published 12/17/22