Episodes
സംഗീതത്തിന്റെ ആദ്യകാല ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന വളരെ പുരാതനമായ ഒരു രാഗമാണ് ആഹിരി. സവിശേഷമായ ഒരു ഘടനയുള്ള ആഹിരിയുടെ അന്തർലീനമായ ഭാവം ഭയാനകവും ദിവ്യത്വവുമാണ്. ഇത് നമ്മളിൽ ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ആഹിരിയുടെ ഏറ്റവും അടുത്ത രാഗം അസവേരിയാണ്. ഘണ്ട, പുന്നഗവരളി എന്നിവയും ആഹിരിയുമായി സാമ്യതകൾ കാണിക്കുന്ന രാഗങ്ങളാണ് ആഹിരി നമ്മളിൽ സൃഷ്ടിക്കുന്ന മാനസികാവസ്ഥ വളരെ അതുല്യമായതിനാൽ , ആഹിരി രാഗം വളരെ ആകർഷകമാണ്, ഭക്ഷണത്തെയും ആഹിരിയെയും കുറിച്ചുള്ള മിഥ്യയെ രണ്ട് തരത്തിലാണ്...
Published 06/04/23
ലോക ഫുട്ബോളിൽ ഏറ്റവും വലിയ വൈരം നിലനിൽക്കുന്നത് ബ്രസീലും അർജൻറീനയും തമ്മിലാണ് ആ വൈരത്തിന് പിന്നിൽ ഫുട്ബോള് മാത്രമാണോ കാരണം അതോ രാഷ്ട്രീയ കാരണങ്ങൾ മറ്റെന്തെങ്കിലുമുണ്ടോ ? 2014 വേൾഡ് കപ്പ് സെമിഫൈനലിൽ ബോലോ ഹൊറിസോണ്ടയിൽ 7-1ജർമ്മനിയോട് തോറ്റു പുറത്തായതിന്റെ പിറ്റേന്ന് ബ്രസീലിയൻ പത്രം എഴുതിയത് ഇങ്ങനെയാണ് the dream is over ,nightmare persists എന്തെന്നാൽ ബദ്ധവൈരികളായ അർജൻറീന മറക്കാനാ സ്റ്റേഡിയത്തിൽ കപ്പു ഉയർത്തുക എന്നത് ബ്രസീലിനെ സംബന്ധിച്ച് ഒരു ദുസ്വപ്നമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടു വരെ...
Published 12/17/22
സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വനോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് കഥ പുരോഗമിക്കുന്നത്. 1947-ൽ നിരപരാധിയായ ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോ​ഗസ്ഥനെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് ജയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. ജയിലിലെ സഹഅന്തേവാസിയും...
Published 09/24/22
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ  കൊല്ലൂർ ഖനിയിൽനിന്നാണ്  കോഹിനൂർ രത്നം ഖനനം ചെയ്‌തത്. അതോടെ ആ പ്രദേശത്തെ ഭരണകൂടമായ കാകാത്യ സാമ്രാജ്യത്തിന്റെ  കൈകളിൽ ഈരത്‌നമെത്തി. 1323ൽ  തുഗ്ലക് സൈന്യം കാകാത്യ രാജാക്കന്മാരെ കീഴടക്കി രത്‌നം സ്വന്തമാക്കുകയും തുഗ്ലക് ആസ്ഥാനമായ ഡൽഹിയിലേക്ക് രത്നം എത്തുകയും ചെയ്തു. തുഗ്ലക് വംശത്തിന്റെ പതനത്തിനു ശേഷം സയ്യിദ് രാജവംശത്തിനും പിന്നീട് ലോധി രാജവംശത്തിനും കോഹിനൂർ സ്വന്തമായി. 1526 ലെ പാനിപ്പത്ത് യുദ്ധത്തോടുകൂടി മുഗൾ സാമ്രാജ്യത്തിന്റെ കൈകളിലേക്ക് രത്നം എത്തി. മുഗൾ...
Published 09/16/22
''ഹിറ്റ്ലറുടെ ഉപദേശക വൃന്ദത്തിൽ ഒരു ജൂതനുണ്ടായിരുന്നു...!! ''    പണ്ട് എവിടെ നിന്നോ വായിച്ച ഒരെഴുത്താണ്.അതിലെ ആധികാരികതയും സത്യവും എത്രത്തോളമുണ്ടെന്നെനിക്ക് പറയാൻ കഴിയില്ല. എങ്കിലും ആ ഒരേട്..അത് ചൂണ്ടിപറയുന്ന കാര്യങ്ങൾ എല്ലാ കാലത്തും പ്രസക്തമാണ്...      ലോകം കണ്ട ഏറ്റവും പൈശാചികനായ മനുഷ്യൻ ഹിറ്റ്ലറിന്റെ പിണിയാളുകളിൽ ഒരു ജൂതനുണ്ടായിരുന്നു..    തീർച്ചയായും അതൊരു വിചിത്രമായ സംഗതിയാണ്..ദശ ലക്ഷക്കണക്കിന് ജൂതരെ വേട്ടയാടി ഉന്മൂലനം ചെയ്ത ഹിറ്റലർക്കും നാസികൾക്കും വേണ്ടപ്പെട്ടവനായ ജൂതനോ.. !!    ...
Published 08/20/22
Beretta M1934. 9mm Semi-automatic pistol Serial number 606824 റിവോള്‍വറല്ല എങ്കിലും 7 റൗണ്ട് വെടിവെയ്ക്കാന്‍ കഴിയുമായിരുന്ന ഇത് 1934-ലാണ് നിര്‍മ്മിക്കപ്പെട്ടത്. അന്നത്തെ രീതിയനുസരിച്ച് ഫാസിസ്റ്റ് ഇറ്റലിയില്‍ നിര്‍മ്മിക്കപ്പടുന്ന എല്ലാ ഫയര്‍ആമുകളിലും അത് നിര്‍മ്മിക്കപ്പെട്ട വര്‍ഷം മുദ്രണം ചെയ്യുമായിരുന്നു- അറബിക് അക്കങ്ങളിലല്ല, റോമന്‍ അക്കങ്ങളില്‍. അതനുസരിച്ച് ഇൗ പിസ്റ്റളിലെ വര്‍ഷം XII എന്നായിരുന്നു. കാരണം, മുസോളിനിയുടെ നിര്‍ദ്ദേശമനുസരിച്ച് ഫാസിസ്റ്റ് കലണ്ടര്‍ 1922 ഒക്ടോബര്‍ 28-നാണ്...
Published 08/15/22
ഗാന്ധിജിയോട് ഒരിക്കൽ ഒരു കുട്ടി ചോദിച്ച ചോദ്യമുണ്ട്; ബാപ്പുജി എന്താണ് ജനാധിപത്യം? അപ്പോൾ ഗാന്ധിജി പറഞ്ഞു നിങ്ങൾ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത് ജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്ന് മാത്രം ധരിക്കാതെ കൂടെ ചിലർ ഓടിയിരുന്നു എന്ന് കൂടി ഓർക്കുന്നതാണ് ജനാധിപത്യം ഒറ്റയ്ക്ക് ഓടിയാൽ ആരും ജയിക്കില്ല അതുകൊണ്ട് നിങ്ങൾ ജയിച്ചത് നിങ്ങൾ ജയിച്ചത് കൊണ്ട് മാത്രമല്ല കൂടെ ഓടി തോൽക്കാൻ ചിലർ ഉണ്ടായിരുന്നത് കൊണ്ട് കൂടിയാണ്.. അതുകൊണ്ട് മനുഷ്യവംശത്തിന്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലും പരാജിതരുടെ വലിയൊരു നിര...
Published 10/02/21
മക്കൾ നൂറുപേരും മരിച്ചതറിഞ്ഞ്, ശാഖകളെല്ലാം വെട്ടിമാറ്റപ്പെട്ട ഒറ്റമരത്തെപ്പോലെ, ശോകഗ്രസ്തനായ ധൃതരാഷ്ട്രർ ധ്യാനനിമഗ്നനായി ഇരുന്നു. ആശ്രയവും ആശ്വാസവുമറ്റ ധൃതരാഷ്ട്രരെ സഞ്ജയനും വിദുരരും ആശ്വസിപ്പിച്ചു. "ദുഃഖം ഒഴിവാക്കണമെങ്കിൽ പശ്ചാത്തപിക്കേണ്ടതായ ഒന്നും ചെയ്യരുത് എന്നു പറഞ്ഞത് നീ ചെവിക്കൊണ്ടില്ല. ദുര്യോധനൻ, കർണൻ, ദുശ്ശാസനൻ, ശകുനി എന്നിവരുടെ അത്യാർത്തിക്ക് കൂട്ടുനിൽക്കരുതെന്നും അവരുടെ രാജ്യലോഭം കുരുവംശത്തെ നശിപ്പിക്കുമെന്നും നിന്നോട് പലവട്ടം പറഞ്ഞു. നീ അതൊന്നും കേട്ടില്ല. ബുദ്ധിഹീനനും അഹങ്കാരിയും...
Published 09/23/21
ഗാന്ധാരി | ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവുമായിരുന്നു ഗാന്ധാരി. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു ശകുനി. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. ദുര്യോധനൻ, ദുശ്ശാസനൻ എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു (ദുശ്ശള) ഗാന്ധാരിയ്ക്കുണ്ടായിരുന്നത്.ധർമിഷ്ടയായിരുന്ന ഗാന്ധാരി എല്ലായ്പ്പോഴും...
Published 09/09/21
ഏഴ് ചിരഞ്ജീവികളിൽ ഒരാളായ അശ്വത്ഥാമാവ് ദ്വാപരയുഗത്തില്മഹാഭാരത കാലഘട്ടത്തിലാണ് ജനിച്ചത്. കൌരവ ഗുരു ദ്രോണാചാര്യരുടെയും കൃപാചാര്യരുടെ സഹോദരി കൃപിയുടേയും മകനാണ്. ജനിച്ചപ്പോള് ഇന്ദ്രലോകത്തിലെ കുതിര ഉച്ചൈസ്രവസിനെപ്പോലെ ഉച്ചത്തില്കരഞ്ഞതുകൊണ്ട് അശ്വത്ഥാമാവ് എന്ന് പേരിടണമെന്ന് അശരീരിയുണ്ടായി. അതാണ് പേരിനു പിന്നിലെ കഥ മഹാഭാരത യുദ്ധം കഴിഞ്ഞപ്പോള്ബാക്കിയായ കൌരവപ്പടയിലെ ചുരുക്കം ചിലരില്ഒരാളാണ് അശ്വത്ഥാമാവ്.( കൃതവര്മ്മാവും കൃപാചാര്യനുമാണ് പ്രമുഖരായ ര്മറ്റു രണ്ടുപേര്) ചിരഞ്ജീവിയായതുകൊണ്ട് അദ്ദേഹത്തിന്...
Published 08/20/21
ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം. പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പലതും ചെയ്തു. കല്യാണ സൗഗന്ധികം തേടി പോയി. കൗരവ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായി നിൽക്കുമ്പോൾ ദുശ്ശാസനൻറെ രക്തം കണ്ടേ അടങ്ങൂ എന്ന പാഞ്ചാലി ശപഥം നിറവേറ്റാൻ...
Published 08/14/21
"മുഹൂർത്തം ജ്വലിതം ശ്രേയോ ന തു ധൂമായിതം ചിരം" ശന്തനുവിന്റെയും,ഗംഗാദേവി യുടെയും പുത്രന്‍ ദേവവ്രതന്‍,സത്യവ്രതന്‍ എന്നും വിളിക്കും.നായാട്ടിനായി പോയ പിതാവ് വന്നത് ദുഖത്തോടെ.കാരണം അനുഷിച്ചു സംഗതി മനസ്സിലാക്കിയ സത്യവ്രതന്‍ സത്യവതി എന്നാ ദാശര കന്യകയാണ് പിതാവിന്റെ ദുഃഖ ഹേതു എന്ന് മനസ്സിലാക്കി പിതാവിന്റെ ദുഖം മാറ്റാനായി പുറപ്പെട്ടു.അവകാശ പ്പെട്ട രാജ്യാധികാരവും,പിത്രുഭാവവും സത്യവതിയുടെ പിതാവിന്റെ മുന്നില്‍ സമര്‍പ്പിച്ചു പുത്രാ ധര്‍മ്മം നിറവേറ്റി.സന്തോഷവാനായ ശാന്തനു പുത്രന് വരവും നല്‍കി...
Published 08/03/21
ലോകത്തിലെ ഏറ്റവും സുന്ദരമായ നാടേത് വിശ്വസഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങരയുടെ മറുപടി.....
Published 08/03/21
എന്തായിരുന്നു ദുര്യോധനന്‍ ഇത്രയേറെ വെറുക്കപ്പെടാനുള്ള കാരണം. മഹാഭാരതമഹായുദ്ധം ഉണ്ടായത് ദുര്യോധനന്റെ പിടിവാശിമൂലം മാത്രമായിരുന്നുവോ. ഒരു പരിധിവരെയെങ്കിലും ന്യായം എന്നത് ദുര്യോധനപക്ഷത്തായിരുന്നു എന്നതാണ് സത്യം. കുരുവംശത്തിന്റെ ഭരണാധിപസ്ഥാനത്തിന് യഥാര്‍ത്ഥ അവകാശി ധൃതരാഷ്ട്രപുതനായ ദുര്യോധനന്‍ തന്നെയായിരുന്നു. മൂത്തപുത്രനായിരുന്ന ധൃതരാഷ്ട്രര്‍ അന്ധനായിപ്പോയതുമൂലം മാത്രമാണു അനുജനായ പാണ്ഡു ഭരാണാധികാരം കയ്യാളിയത്. പാണ്ഡവര്‍ ഒന്നുപോലും പാണ്ഡുവിന്റെ പുത്രരല്ല. അവര്‍ യമന്‍, ഇന്ദ്രന്‍ തുടങ്ങിയ ദേവകളില്‍...
Published 07/31/21
വ്യാസമഹാഭാരതം വായിച്ചാൽ നമുക്ക് കാണാൻ കഴിയുക  അർജ്ജുനന് എപ്പോഴും തുല്യനായ എതിരാളിയായി കർണ്ണനും ഉണ്ടായിരുന്നു എന്നാണ് . ആയുധാഭ്യാസം പ്രദർശന വേളയിൽ അർജ്ജുനന് സാധിച്ചതെല്ലാം കർണ്ണനും സാധിച്ചു . പാഞ്ചാലീ സ്വയംവരത്തിൽ കർണ്ണനും അർജ്ജുനനെപ്പോലെ ലക്ഷ്യം ഭേദിക്കുമായിരുന്നു. താൽക്കാലികമായുണ്ടായ ചില ഏറ്റുമുട്ടലുകളിൽ അർജ്ജുനൻ കർണ്ണനെ ജയിച്ചിട്ടുണ്ട് . ദേവന്മാരെല്ലാം അർജ്ജുനന് അതിശക്തമായ ദിവ്യാസ്ത്രങ്ങൾ നല്കിയിട്ടുണ്ടായിരുന്നു . ശിവന്റെ 'പാശുപതാസ്ത്രം' പോലും അർജ്ജുനനുണ്ടായിരുന്നു . എല്ലാത്തിനുമുപരിയായി...
Published 07/31/21
മലയാളികളുടെ അഭിമാനം സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രചോദനം തുടിക്കുന്ന വാക്കുകൾ..
Published 07/23/21
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രചോദനം തുടിക്കുന്ന വാക്കുകൾ
Published 07/23/21
ബഹിരാകാശ ടൂറിസ്റ്റ് കേരളക്കരയുടെ അഭിമാനം സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഏവർക്കും പ്രചോദനം നൽകുന്ന വാക്കുകൾ
Published 07/23/21