HOMOSAPIENS EP 11: ജീവൻ തുടിക്കുന്ന കൈലാസിന്റെ ചലച്ചിത്ര ആർട്ട് വർ‌ക്കുകൾ
Listen now
Description
ഒരു സിനിമ സിനിമയാവുന്നത് അതിലെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും നമ്മെ ആവേശം കൊള്ളിക്കുമ്പോഴോ സ്പര്‍ശിക്കുമ്പോഴോ ആണ്. ഇതിനൊപ്പം ആ സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോവുന്ന കാഴ്ചകളും ഏറെ പ്രധാനം തന്നെ. സിനിമയിലെ ആർട്ട്  വര്‍ക്കുകള്‍ക്ക് ഇവിടെയാണ് സ്ഥാനം. സംവിധായകനും എഴുത്തുകാരനും മനസില്‍ കാണുന്ന കഥയ്ക്ക് തത്തുല്യമായ രീതിയില്‍ സിനിമയിലെ രംഗങ്ങളും മറ്റും അണിയിച്ചൊരിക്കുന്ന ആർട്ട്  വര്‍ക്കുകാരെ സിനിമയുടെ മുഖ്യ ആകര്‍ഷകരെന്നോ സിനിമയുടെ പരസ്യക്കാരെന്നോ തന്നെ വിളിക്കാം. ഞൊടിയിട കൊണ്ട് സീനുകളില്‍ നിന്ന് സീനുകളിലേക്ക് മാറുമ്പോള്‍ മാറി വരുന്ന ലൊക്കേഷനുകളെ ആർട്ട്  വര്‍ക്കുകള്‍ കൊണ്ട് കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ സന്നിവേഷിപ്പിക്കാന്‍ കഴിയുന്നതാണ് ആർട്ട്  വര്‍ക്കുകളുടെ പ്രത്യേകത. എറണാകുളത്തെ കളമശേരി എച്ച് എം ടിയിലുള്ള ഒരു കെട്ടിടത്തില്‍ തമ്പടിച്ച് ഓരോ ആർട്ട്  വർക്കുകളും ശിൽപങ്ങളും നിർമിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസമായി ശ്രദ്ധിച്ചിരുന്നു. എന്താണ് സംഭവമെന്ന് അറിയാനായി ചെന്നപ്പോഴാണ് അവിടെ വെച്ച് ആർട്ട്  വര്‍ക്ക് ചെയ്യുന്നവരിലൊരാളായ കൈലാസിനെ പരിചയപ്പെടുന്നത്. മുമ്പ് സ്വതന്ത്ര്യമായും നിരവധി സിനിമകള്‍ക്ക് വേണ്ട് ആർട്ട് ചെയ്തിട്ടുണ്ട് തൃപ്പൂണിത്തുറക്കാരനായ കൈലാസ്. ആദ്യമായി ആർട്ട്  വര്‍ക്കുമായി സിനിമയിലെത്തിയത് ആകാശദൂത് എന്ന സിബി മലയില്‍ ചിത്രത്തിലൂടെയും. ഓര്‍മകളുടെ ഭാണ്ഡമഴിച്ച് ആർട്ട്  വര്‍ക്കുകളുടെ ലോകത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പതിയെ കൈലാസ് പറഞ്ഞു തുടങ്ങി. പശ്ചാത്തലത്തില്‍ തീര്‍പ്പിനു വേണ്ടി ചെയ്ത ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളിലൊന്ന് സാക്ഷിയുമായി. കേൾക്കാം, HO
More Episodes
കോഴിക്കോട് ജീല്ലയിലെ അമ്പലക്കുലങ്ങരയിൽ വെച്ചാണ് മുനിയപ്പനെ പരിചയപ്പെടുന്നത്. നാട് തമിഴ് നാട്ടിലെ സേലം. നാട്ടിലെ മൊബൈൽ സർവീസ് ബിസിനസ് കൊവിഡ് കാലത്ത് തകർന്നപ്പോൾ ജീവിതം പച്ച പിടിപ്പിക്കാനായി കളർ കോഴികളുമായി അതിർത്തി കടന്ന് കേരളത്തിലെത്തിയ ആൾ. പ്രവാസി. റോഡരികിലായി വെറുമൊരു കൗതുകത്തിന് വണ്ടി നിർത്തി...
Published 03/23/21
Published 03/23/21
സമയം വൈകുന്നേരം. ന​ഗരത്തിരക്കിനൊപ്പം വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടിയും ശബ്ദവും കേൾക്കാം. മഹേഷിന്റെ ടയറുകടയുടെ ഒരു ദിവസം പൂർണമാവാനൊരുങ്ങുകയാണ്. മിഷ്യനുകളും ബാക്കിയായ ടയറുകളുമല്ലാം കടയുടെ അകത്തേക്ക് എടുത്തുവെക്കാനുള്ള പുറപ്പാടിലാണ് അയാൾ. കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്തുള്ള കടവത്തൂരിലെ ടൗണിൽ...
Published 02/16/21