കളർ കോഴികളുമായി ഒരു മുനിയപ്പൻ | HOMOSAPIENS EP 12
Listen now
Description
കോഴിക്കോട് ജീല്ലയിലെ അമ്പലക്കുലങ്ങരയിൽ വെച്ചാണ് മുനിയപ്പനെ പരിചയപ്പെടുന്നത്. നാട് തമിഴ് നാട്ടിലെ സേലം. നാട്ടിലെ മൊബൈൽ സർവീസ് ബിസിനസ് കൊവിഡ് കാലത്ത് തകർന്നപ്പോൾ ജീവിതം പച്ച പിടിപ്പിക്കാനായി കളർ കോഴികളുമായി അതിർത്തി കടന്ന് കേരളത്തിലെത്തിയ ആൾ. പ്രവാസി. റോഡരികിലായി വെറുമൊരു കൗതുകത്തിന് വണ്ടി നിർത്തി അടുത്ത് ചെന്നപ്പോൾ മുനിയപ്പൻ തനിക്കറിയാവുന്ന മലയാളവും തമിഴും കലർത്തി ജീവിതം പറഞ്ഞു തുടങ്ങി. റോഡരികിലെ വാഹനങ്ങളുടെ ഇരമ്പങ്ങൾക്കൊപ്പം മുനിയപ്പന്റെ സ്വരം താണും ഉയർന്നും നിന്നു. കേൾക്കാം, കളർ കോഴികൾകൊപ്പം ഒരു മുനിയപ്പൻ | HOMOSAPIENS EP 12
More Episodes
Published 03/23/21
ഒരു സിനിമ സിനിമയാവുന്നത് അതിലെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും നമ്മെ ആവേശം കൊള്ളിക്കുമ്പോഴോ സ്പര്‍ശിക്കുമ്പോഴോ ആണ്. ഇതിനൊപ്പം ആ സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോവുന്ന കാഴ്ചകളും ഏറെ പ്രധാനം തന്നെ. സിനിമയിലെ ആർട്ട്  വര്‍ക്കുകള്‍ക്ക് ഇവിടെയാണ് സ്ഥാനം. സംവിധായകനും എഴുത്തുകാരനും മനസില്‍ കാണുന്ന കഥയ്ക്ക്...
Published 03/15/21
സമയം വൈകുന്നേരം. ന​ഗരത്തിരക്കിനൊപ്പം വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടിയും ശബ്ദവും കേൾക്കാം. മഹേഷിന്റെ ടയറുകടയുടെ ഒരു ദിവസം പൂർണമാവാനൊരുങ്ങുകയാണ്. മിഷ്യനുകളും ബാക്കിയായ ടയറുകളുമല്ലാം കടയുടെ അകത്തേക്ക് എടുത്തുവെക്കാനുള്ള പുറപ്പാടിലാണ് അയാൾ. കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്തുള്ള കടവത്തൂരിലെ ടൗണിൽ...
Published 02/16/21