HOMOSAPIENS EP: 4- സെബാസ്റ്റ്യൻ ആന്റണിയുടെ ക്രിക്കറ്റ് ജീവിതം
Listen now
Description
കപിലിന്റെ ചെകുത്താൻമാരുടേയും സച്ചിൻ ടെൻഡുൽക്കറുടെ റൺസ് ബാലികേറാമലയും വിരാട് കോഹ്ലിയുടെ ഫൈറ്റിങ് ആറ്റിറ്റ്യൂഡും ധോണിയുടെ ക്യാപ്റ്റൻ കൂൾ ലോകകപ്പ് വിജയങ്ങളും സൗരവ് ​ഗാം​ഗുലിയുടെ ശൗര്യവുമല്ലാം ഏതൊരു ശരാശരി ഇന്ത്യക്കാരന്റെയും സ്വപ്നവും സ്ഥിരം ചർച്ചാവിഷയവുമാണ്. മുമ്പ് സച്ചിൻ ടെൻഡുൽക്കർ നിങ്ങൾക്കൊപ്പം ഒരു വിമാനത്തിൽ യാത്രക്കാരനായി ഉണ്ടെങ്കിൽ ഇന്ത്യയിൽ നിങ്ങൾ സുരക്ഷിതരാണ്, ഒരപകടവും നിങ്ങൾക്ക് സംഭവിക്കില്ല എന്ന് സൗത്താഫ്രിക്കൻ താരം ഹാഷിം അംല പറഞ്ഞത് ഒരർഥത്തിൽ ഇന്ത്യക്കാരുടെ ക്രിക്കറ്റ് പ്രേമത്തിനുള്ള സർട്ടിഫിക്കറ്റ് കൂടിയാണ്. സെബാസ്റ്റ്യൻ ആന്റണി എന്ന കേരള ടീമിന്റെ മുൻ ഓപണറും കേരളത്തിന്റെ രഞ്ജി ടീമിന്റെ അസിസ്റ്റന്റ് കോച്ചുമൊക്കെയായിരുന്ന ക്രിക്കറ്റ് താരത്തെ കാണുന്നത് അദ്ദേഹത്തിന്റെ എസ് ജി കോച്ചിങ് സ്കൂളിന്റെ പരിശീലത്തിനിടയിൽ വെച്ചാണ്. സമയം വൈകുന്നേരം. പതിവു പോലെ അദ്ദേഹം തന്റെ കുട്ടികളുമായി കൊച്ചിയിലെ കടവന്ത്രയിലുള്ള ഇൻഡോർ സ്റ്റേഡിയത്തിനരികിലുള്ള  ​ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങിയിരിക്കുകയാണ്. കേൾക്കാം, HOMOSAPIENS EP: 4- സെബാസ്റ്റ്യൻ ആന്റണിയുടെ ക്രിക്കറ്റ് ജീവിതം.
More Episodes
കോഴിക്കോട് ജീല്ലയിലെ അമ്പലക്കുലങ്ങരയിൽ വെച്ചാണ് മുനിയപ്പനെ പരിചയപ്പെടുന്നത്. നാട് തമിഴ് നാട്ടിലെ സേലം. നാട്ടിലെ മൊബൈൽ സർവീസ് ബിസിനസ് കൊവിഡ് കാലത്ത് തകർന്നപ്പോൾ ജീവിതം പച്ച പിടിപ്പിക്കാനായി കളർ കോഴികളുമായി അതിർത്തി കടന്ന് കേരളത്തിലെത്തിയ ആൾ. പ്രവാസി. റോഡരികിലായി വെറുമൊരു കൗതുകത്തിന് വണ്ടി നിർത്തി...
Published 03/23/21
Published 03/23/21
ഒരു സിനിമ സിനിമയാവുന്നത് അതിലെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും നമ്മെ ആവേശം കൊള്ളിക്കുമ്പോഴോ സ്പര്‍ശിക്കുമ്പോഴോ ആണ്. ഇതിനൊപ്പം ആ സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോവുന്ന കാഴ്ചകളും ഏറെ പ്രധാനം തന്നെ. സിനിമയിലെ ആർട്ട്  വര്‍ക്കുകള്‍ക്ക് ഇവിടെയാണ് സ്ഥാനം. സംവിധായകനും എഴുത്തുകാരനും മനസില്‍ കാണുന്ന കഥയ്ക്ക്...
Published 03/15/21