HOMOSAPIENS EP: 5- സർക്കസ് കഥകളുടെ സ്വന്തം ശ്രീധരൻ ചമ്പാട്
Listen now
Description
സർക്കസ് കഥകളുടെ സ്വന്തം എഴുത്തുകാരനാണ് ശ്രീധരൻ ചമ്പാട്. തമ്പ് പറഞ്ഞ കഥയും കോമാളിയും ഹിസ്റ്ററി ഓഫ് ഇന്ത്യൻ സർക്കസുമല്ലാം അദ്ദേഹം എഴുതിയതും ഏറെ പ്രശസ്തവുമായ പുസ്തകങ്ങൾ. റിങില്‍ അനേകായിരങ്ങളെ രസിപ്പിക്കുന്ന സര്‍ക്കസ്സ് കലാകാരന്‍മാരുടെ കാണികള്‍ കാണാത്ത കണ്ണീരില്‍ കുതിര്‍ന്ന ജീവിതം വരച്ചു കാണിച്ച എഴുത്തുകളാണ് അദ്ദേഹത്തിന്റെ മിക്ക എഴുത്തുകളും.  ഒരു സര്‍ക്കസ്സ് കലാകാരനായി ജീവിക്കുമ്പോഴും അനേകം വേഷങ്ങള്‍ കെട്ടിയാടേണ്ടി വന്നതിന്റെ അനുഭവ വെളിച്ചം അദ്ദേഹത്തിന്റെ തമ്പ് പറഞ്ഞ ജീവിതം എന്ന ഗ്രന്ഥത്തിലൂടെ പകര്‍ന്നു നല്‍കുന്നുണ്ട്. 1978ൽ പുറത്തിറങ്ങിയ ദേശീയ പുരസ്‌കാരം നേടിയ ജി അരവിന്ദന്റെ തമ്പ്‌ മുതൽ സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഈ ചമ്പാടുകാരനുണ്ട്‌. തമ്പിന്റെ കഥയെഴുതിയാണ് ശ്രീധരൻ ചമ്പാട്‌ മലയാള സിനിമയുടെ ഭാഗമായത്. അദ്ദേഹത്തിന്റെ സർക്കസ്‌ കഥകളാണ്‌ അരവിന്ദനെ തമ്പിലേക്ക്‌ ആകർഷിച്ചത്‌. കെ ജി ജോർജിന്റെ ‘മേള’യിലാണ്‌ ആ പേര്‌ ആദ്യമായി വെള്ളിത്തിരയിൽ തെളിഞ്ഞത്‌. കഥ, തിരക്കഥ, സംഭാഷണം. ശ്രീധരൻ ചമ്പാട്‌. കണ്ണൂർ ജില്ലയിലെ പാട്യത്തിനടുത്തുള്ള പത്തായക്കുന്നിലെ അദ്ദേഹത്തിന്റെ ‌ വീട്ടിലെത്തിയപ്പോൾ ഏതാണ്ട് വൈകുന്നേരമായിരുന്നു. തിരക്കുകളൊഴിഞ്ഞ വീട്ടിൽ ​ഗതകാലസ്മരണകളും ജീവിതം പറച്ചിലുമായി അദ്ദേഹം പതിയെ ഓർമകളിലേക്ക് സഞ്ചരിച്ചു. കേൾക്കാം, HOMOSAPIENS EP: 5- സർക്കസ് കഥകളുടെ ശ്രീധരൻ ചമ്പാട്
More Episodes
കോഴിക്കോട് ജീല്ലയിലെ അമ്പലക്കുലങ്ങരയിൽ വെച്ചാണ് മുനിയപ്പനെ പരിചയപ്പെടുന്നത്. നാട് തമിഴ് നാട്ടിലെ സേലം. നാട്ടിലെ മൊബൈൽ സർവീസ് ബിസിനസ് കൊവിഡ് കാലത്ത് തകർന്നപ്പോൾ ജീവിതം പച്ച പിടിപ്പിക്കാനായി കളർ കോഴികളുമായി അതിർത്തി കടന്ന് കേരളത്തിലെത്തിയ ആൾ. പ്രവാസി. റോഡരികിലായി വെറുമൊരു കൗതുകത്തിന് വണ്ടി നിർത്തി...
Published 03/23/21
Published 03/23/21
ഒരു സിനിമ സിനിമയാവുന്നത് അതിലെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും നമ്മെ ആവേശം കൊള്ളിക്കുമ്പോഴോ സ്പര്‍ശിക്കുമ്പോഴോ ആണ്. ഇതിനൊപ്പം ആ സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോവുന്ന കാഴ്ചകളും ഏറെ പ്രധാനം തന്നെ. സിനിമയിലെ ആർട്ട്  വര്‍ക്കുകള്‍ക്ക് ഇവിടെയാണ് സ്ഥാനം. സംവിധായകനും എഴുത്തുകാരനും മനസില്‍ കാണുന്ന കഥയ്ക്ക്...
Published 03/15/21