Episodes
മാരിയത്ത് സി എച്ച്.  നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറിയിൽ ജോലി ചെയ്യുന്നു. മാരിയത്ത് എളുപ്പത്തില്‍ കയറിയെത്തിയതല്ല ഇവിടെയ്ക്കുള്ള പടവുകള്‍. അത് നമ്മളോരോരുത്തരും അറിയേണ്ട കവിതപോലുള്ള കഥയാണ്. ഇവർ തന്നിലേക്ക് എത്തുന്ന ജീവിതത്തെ നെഞ്ചോടു ചേർക്കുന്നു.  തളർന്നു പോകാന്‍ ഇനിയും കാരണങ്ങളൊന്നും ആവശ്യമില്ല മാരിയത്തിന്.  എന്നാല്‍ അവർ തളരാതെ മുന്നോട്ട് നീങ്ങുന്നത് നമ്മുടെയെല്ലാം കഴിവുകളെപോലും ഉണർത്തും. 'കാലം മായ്ച്ച കാല്‍പാടുകള്‍' എന്ന പുസ്തകത്തിലൂടെ പലർക്കും...
Published 02/28/21
Published 02/28/21
നമ്മളെല്ലാവരും സ്ഥിരമായതും നീണ്ടു നില്‍ക്കുന്നതുമായ സന്തോഷം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതെങ്ങനെ സാധ്യമാകും എന്ന കാര്യത്തില്‍ അഞ്ജതയുമുണ്ട്. ഈ സംഭാഷണം യാഥാര്‍ത്ഥ സന്തോഷം എങ്ങനെയാണ് സാധ്യമാകുന്നത് എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തെക്കുറിച്ച് പറയുന്നു.
Published 01/31/21
ധ്യാനത്തിന്റെ വഴിയിലേക്ക് ഒരോ മനുഷ്യനും എത്തിചേരേണ്ടത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്. അതിനെക്കുറിച്ച് മെഡിറ്റേഷൻ മാസ്റ്റര്‍ കൂടിയായ ഹോസ്റ്റ് സുബാബു സംസാരിക്കുന്നു. കാതോർക്കാം...  Please enjoy and inspire    Please share this inspiring talk with your friends and family.       visit website of Academy of Intuition :http://www.academyofintuition.in/      You can send voice message this link https://anchor.fm/intuitiontalk/message      Follow INTUITION talk on Instagram...
Published 01/17/21
കുടുംബം യാത്ര ചെയ്യുമ്പോള്‍  സംഭവിക്കുന്ന ചില നന്മകളെ കുറിച്ചാണ് ഈ സംഭാഷണം. ഈ എപ്പിസോഡിൽ ഹോസ്റ്റ് സുബാബുവും കോ-ഹോസ്റ്റ് രമണി കെ ടി യും  അവരുടെ പതിമൂന്ന് ദിവസം നീണ്ടു നിന്ന  ഹിമാലയം യാത്ര അനുഭവങ്ങള്‍ പങ്കുവെക്കുന്നു. കാതോർക്കാം...  Please enjoy and inspire    Please share this inspiring talk with your friends and family.       visit website of Academy of Intuition :http://www.academyofintuition.in/      You can send voice message this link https://anchor.fm/intuitiontalk/message      Follow...
Published 01/10/21
നജീബ് കുറ്റിപ്പുറം. അതിരും അടവും ഇല്ലാത്ത ഒരു മനുഷ്യസ്നേഹി. മനുഷ്യരെ ഒന്നിനും വേണ്ടിയല്ലാതെ സ്നഹിക്കുന്നതെങ്ങനെ, ഇതാണ് അന്വേഷണം.  അതിനുവേണ്ടി കുറ്റിപ്പുറത്തെ 'ഇല' എന്ന തണലില്‍  ഒരുപാട് സൗഹൃദങ്ങളോടൊപ്പം നജീബിക്കയുണ്ട്. അദേഹം നടന്ന വഴികളില്‍  കണ്ടതും അനുഭവിച്ചതുമാണ്  ഈ സംഭാഷണം. കാതോർക്കാം... Please enjoy and inspire   Please share this inspiring talk with your friends and family.      visit website of Academy of Intuition :http://www.academyofintuition.in/     You can send voice message this...
Published 01/03/21
ഇ എം ഹാഷിം സഞ്ചാരി,  എഴുത്തുകാരന്‍,  സൂഫികളുടെ സഹചാരി.  ഇങ്ങനെ പലതിനും അതിനുപ്പുറത്തുമായി ജീവിതത്തെ നോക്കുന്നു ഹാഷിം. ദീർഘകാലത്തെ പ്രവാസജീവിതവും യാത്രകളും നല്‍കിയ അനുഭവലോകം ഇദ്ദേഹത്തിനുണ്ട്.ആ ലോകത്തിലെ ദൈവത്തിനും സൂഫിക്കുമിടയിലൂടെയുള്ള യാത്രയാണ്  ഈ സംഭാഷണം. Please enjoy and inspire   Please share this inspiring talk with your friends and family.     visit website of Academy of Intuition :http://www.academyofintuition.in/    You can send voice message this link...
Published 12/27/20
സംഗീത് ബാലചന്ദ്രന്‍ ചിത്രകാരന്‍, യോഗ ടീച്ചര്‍. സംഗീത് തന്റെ ചിത്രങ്ങളിലൂടെ ബുദ്ധനിലേക്ക് അന്വേഷണം നടത്തുന്നു . രണ്ട് വര്‍ഷം മുമ്പ്  ബുദ്ധന്റെ ജീവിത സന്ദര്‍ഭങ്ങള്‍ വരച്ചെടുത്ത ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ ടീച്ചര്‍ എന്ന നിലയ്ക്കുള്ള അന്വേഷണങ്ങള്‍ വേറിട്ട നില്‍ക്കുന്നതാണ് . ബുദ്ധന്റെ ശാന്തമൗനത്തിനപ്പുറത്തേക്കുള്ള തെളിഞ്ഞ ജീവിതത്തിലേക്ക്, അതിന്റെ മനുഷ്യഭാവത്തിലേക്ക് സംഗീത് നടത്തുന്ന യാത്രയാണ് ഈ സംഭാഷണം. Please enjoy and inspire  Please share this inspiring talk with your...
Published 12/20/20
അനില്‍ മങ്കട, കവിത, നാടകം, ഗസൽ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തന്റെ ചിന്തകളും കാഴ്ചപ്പാടുകളും പ്രസരിപ്പിക്കുന്നു. അധ്യാപകന്‍ കൂടിയായ ഇദ്ദേഹം പാട്ടും പറച്ചിലുമായി നമ്മോടൊപ്പം ഒത്തുചേരുന്നു.  ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരിക്കും. കാതോർക്കാം.. ഈ മനുഷ്യസ്നേഹത്തിന്റെ പാട്ടുകള്‍ താങ്കളുടെ ജീവിതത്തിന് പ്രചോദനമാകുന്നതോടൊപ്പം മറ്റുള്ളവരെയും പ്രചോദിപ്പിക്കുക. അതിനായി ഇത് പങ്കുവെയ്ക്കുക.  Please enjoy and inspire  Please share this inspiring talk...
Published 12/13/20
ബാബു മാത്യു - സൈക്കോളജിസ്റ്റ്. കുട്ടികളിലുണ്ടാവുന്ന സാമൂഹികവും വൈകാരികവുമായ മാറ്റങ്ങളെ മുൻനിർത്തി പഠനവും ഗവേഷണവും നടത്തുന്നു.  പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനുളള കാരണങ്ങളിൽ ശ്രദ്ധയുന്നുന്നു എന്നതാണ് ഈ പഠനത്തിന്റെ പ്രത്യേകത . തങ്ങള്‍ക്കണ്ടാവുന്ന അത്തരം പ്രതിസന്ധികളെ പരിഹരിക്കാൻ കുട്ടികളുപയോഗിക്കുന്ന മാർഗങ്ങളെ തന്റെ ഗവേഷണത്തിന്റെ ഭാഗമാക്കി. കുട്ടികളെ നന്നായി മനസ്സിലാക്കുന്നതിനും പിന്തുണക്കുന്നതിനുമായി,തന്റെ നിരീക്ഷണങ്ങളും ,കണ്ടെത്തലുകളും അധ്യാപകർക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും...
Published 12/06/20
ഷീബ അമീര്‍, നീലുവിൻ്റെ അമ്മ. സൊലസിന്റെ സ്ഥാപകയും ആത്മാവും.  സൊലസ് രോഗത്താൽ  വേദനിക്കുന്ന അനേകം കുട്ടികളെ ചേർത്തുപിടിക്കുന്ന  അനേകം നന്മ മനുഷ്യരുടെ സംഘമാണ്. തന്റെ ചിന്തകളും പ്രവര്‍ത്തിയും സമന്വയിപ്പിച്ച് ജീവിതത്തിന്റെ ചിറകുകളില്‍ മാലാഖയുടെ ചിത്രം ഷീബേച്ചി തുന്നിവെച്ചിരിക്കുന്നു.  കവിയും എഴുത്തുകാരിയും സംഘാടകയുമായ ഷീബേച്ചി അഞ്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.  ഒരു സ്ത്രീയെന്ന നിലയ്ക്ക് താന്‍ കടന്ന് വന്ന വഴികൾ അവർ തെളിമയോടെ പങ്കുവെക്കുന്നു.  ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും...
Published 11/29/20
രവീന്ദ്രന്‍ കെ പി - സന്തോഷത്തിന്റെ വ്യവസായി. പാലക്കാട് ചാലിശ്ശേരിയിൽ ജനിച്ചു. ഇപ്പോള്‍ കണ്ണൂരില്‍ ജീവിച്ചുകൊണ്ട് ലോകത്തെ ഒന്നായി കാണുന്ന ജീവിത വീക്ഷണത്തിനുടമ. കോടികളുടെ വിറ്റുവരവുള്ള പല സ്ഥാപനങ്ങളുടെ സ്ഥാപകൻ. തന്നോടൊപ്പമുള്ളവരുടെ വളർച്ചയ്ക്ക് പ്രചോദനമാകുന്ന സ്നേഹിതൻ. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പോലുള്ള വേദനകള്‍ പരിഹരിക്കുന്ന സംവിധാനങ്ങളുടെ സഹയാത്രികന്‍. അത്യാഹ്ലാദമുള്ളതും സന്തോഷകരവുമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് നിരന്തരം ശ്രമിക്കുന്ന സംഘാടകൻ. ഫിൻലാന്റിന്റെ സന്തോഷ സൂചികയോടൊപ്പം...
Published 11/22/20
Intuition talk - ആശയങ്ങളുടെ വർത്തമാനം. ഇത് ഒരു Academy of Intuition സംരംഭം. മനുഷ്യന് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഒരോ മനുഷ്യന്റേയും ആന്തരികമായ പരിവര്‍ത്തനത്തിലൂടെ സാധ്യമാണ്. അതിനുവേണ്ടിയുള്ള കുഞ്ഞ് കുഞ്ഞ് ശ്രമങ്ങളാണ് academy of Intuition. ഒരോ മനുഷ്യനും ഒരു വിത്താണ്. സ്വന്തം അകമേ ഉടലെടുക്കുന്ന ആശയങ്ങളാണ് ആ വിത്ത് വളരാന്‍ പ്രേരണയാകുന്നത്. അവയുടെ പങ്കുവെയ്ക്കലുകൾ സമുഹത്തെ ഒന്നിച്ചു വളരുന്നതിന് അത്രമേൽ പ്രധാനമാണ്. പറയാൻ ഒരാശയമുണ്ടെങ്കിൽ കേൾക്കാൻ ഞങ്ങള്‍...
Published 11/15/20
ഷൗക്കത്ത്, ഗുരു നിത്യചൈതന്യയതിയുടെ കൂടെ കുറച്ചു കാലം ജീവിച്ചു . ഗുരുവിനൊപ്പം പൗരസ്ത്യവും പാശ്ചാത്യവുമായ ദർശനങ്ങളെ അടുത്ത് പരിചയിച്ചു. മനശാസ്ത്രം , വിദ്യാഭ്യാസ ദർശനം , പാരൻ്റിംഗ്, കൗൺസിലിംഗ് തുടങ്ങി ജീവിത സ്പർശിയായ വിഷയങ്ങളെ ഗുരുവിൽ നിന്ന് അടുത്തറിഞ്ഞു. ഈ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി മനുഷ്യരുടെ ചേർത്തുനില്ക്കലുകളെ പ്രോത്സാഹിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയിൽ കഠിനമായ വിഷയങ്ങളെ പുസ്തകങ്ങളില്‍ ഷൗക്കത്ത് അവതരിപ്പിക്കുന്നു . നല്ലൊരു യാത്രികനായ ഇദ്ദേഹത്തിൻ്റെ ഹിമാലയം യാത്ര...
Published 11/15/20
അടുക്കള നമ്മുടെ ജീവിതത്തെ നിർണ്ണയിക്കുന്നുണ്ട്.സ്ത്രീയുടെ ജീവിതമെന്നോ പുരുഷന്റെ ജീവിതമെന്നോ വ്യത്യാസമില്ലാതെ സമൂഹ്യജീവിതത്തെയാണ് അടുക്കളയിലെ ചെറിയ ഒരു കലാപം പോലും നിർണ്ണയിക്കുന്നത്. രമണി കെ ടി യോടൊപ്പമുള്ള ഈ സംവാദം അടുക്കള എങ്ങനെയാണ് കലാപത്തിന്റെ ഭൂമിയാകുന്നത് എന്ന ആശയം പങ്കുവെക്കുന്നു. നിങ്ങളൊരോരുത്തരുടെയും അഭിപ്രായങ്ങളും academyofIntuition.in എന്ന വെബ്‌സൈറ്റില്‍ അറിയിക്കാം. Academy of Intuition എന്ന FB പേജില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഏറെ സ്നേഹത്തോടെ നമുക്ക്...
Published 11/08/20
ചങ്ക് ചമ്മന്തി - രസങ്ങൾക്കുമപ്പുറത്ത് . ജീവിതം മനോഹരമായ ചില അടിസ്ഥാന രുചികളിലൂടെയാണ് സന്തോഷകരമാകുന്നത്, ചമ്മന്തി പോലെ. Intuition talks podcast തുടങ്ങുകയാണ്. എല്ലാവരും നല്ല മനുഷ്യരാണ്. എന്നാല്‍ അതിലേക്ക് നയിക്കുന്ന വഴി പലപ്പോഴും ചിലര്‍ക്ക് അപരിചിതമാണ്. അങ്ങനെയുള്ള വഴികളിലൂടെ പലരോടൊപ്പവുമുള്ള യാത്രയുമൊക്കെയായി നമുക്ക് പോകാം. ലോകം അത്രമേൽ മനോഹരമാണ്.ഇത് കേൾക്കുമ്പോഴുള്ള നിങ്ങളുടെ വിലയേറിയ സന്തോഷവും ചിന്തകളും ഞങ്ങളെ അറിയിക്കാൻ മടിയൊന്നും വിചാരിക്കരുത്. അത് അറിയിക്കുക. Voice message ആയിട്ടോ....
Published 11/01/20
Published 10/03/20